കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമസ്ത സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷ ഫലം വന്നു.. 91.80 ശതമാനം വിജയം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 13,152 വിദ്യാര്‍ത്ഥികളില്‍ 12,847 പേര്‍ പരീക്ഷക്കിരുന്നതില്‍ 11,794പേര്‍ വിജയിച്ചു (91.80 ശതമാനം). കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷ ദ്വീപ്, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളിലായി 231 സെന്ററുകളിലാണ് പരീക്ഷ നടന്നത്.

madrasas

അഞ്ചാം ക്ലാസില്‍ പരീക്ഷക്കിരുന്ന 6790 പേരില്‍ 5931 പേര്‍ പാസായി 87.35 ശതമാനം. 11 ടോപ് പ്ലസും, 245 ഡിസ്റ്റിംഗ്ഷനും, 1,032 ഫസ്റ്റ് ക്ലാസും, 861 സെക്കന്റ് ക്ലാസും, 3,782 തേര്‍ഡ്ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 4,833 പേരില്‍ 4,760 പേര്‍ വിജയിച്ചു. 98.49 ശതമാനം. 44 ടോപ് പ്ലസും, 904 ഡിസ്റ്റിംഗ്ഷനും, 1,742 ഫസ്റ്റ് ക്ലാസും, 794 സെക്കന്റ് ക്ലാസും, 1,276 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 1,195 പേരില്‍ 1,074 പേര്‍ വിജയിച്ചു. 89.87 ശതമാനം. ഒരു ടോപ് പ്ലസും, 44 ഡിസ്റ്റിംഗ്ഷനും, 161 ഫസ്റ്റ് ക്ലാസും, 154 സെക്കന്റ് ക്ലാസും, 714 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 29 പേരും വിജയിച്ചു. 100 ശതമാനം. 3 ഡിസ്റ്റിംഗ്ഷനും, 9 ഫസ്റ്റ് ക്ലാസും, 4 സെക്കന്റ് ക്ലാസും, 13 തേര്‍ഡ്ക്ലാസും ലഭിച്ചു.

ഈ വര്‍ഷം മുതല്‍ റാങ്കിന് പകരം എല്ലാ വിഷയങ്ങള്‍ക്കും 97 ശതമാനവും അതിന് മുകളിലും മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 'ടോപ് പ്ലസ്' പദവിയാണ് ലഭിക്കുക. ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ പൊതുപരീക്ഷ ഈ മാസം 28, 29 തിയ്യതികളിലാണ് നടക്കുന്നത്.

പൊതുപരീക്ഷാ ഫലവും, മാര്‍ക്ക് ലിസ്റ്റും www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ 2018 ഏപ്രില്‍ 25 വരെ സ്വീകരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

English summary
samastha school public exam result declared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X