• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുസ്ലിം ലീഗ്-വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ; സ്വയം കുളം തോണ്ടുന്നതിന് തുല്യമെന്ന് സമസ്ത

 • By Desk

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തിനെതിരെ സമസ്ത. അത്തരത്തില്‍ നീക്കുപോക്കുണ്ടാക്കുന്നത് സ്വയം കുളം തോണ്ടുന്നതിന് തുല്യമാണെന്ന് സമസ്ത ട്രഷറര്‍ ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു. സുപ്രഭാതം ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഫൈസിയുടെ അഭിപ്രായം. ജമാഅത്തെ ഇസ്ലാമിയുമായും വെല്‍ഫയര്‍ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കേരള രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന് മികച്ച ഇടമുണ്ട്. മതേതര മുഖവും ലീഗിനുണ്ട്. തീവ്രവാദികള്‍ക്ക് മുഖ്യധാരയിലേക്ക് കടന്നുവരാന്‍ ലീഗ് വാതില്‍ തുറന്നുകൊടുക്കരുത്. അപകടം തിരിച്ചറിഞ്ഞ് ഉചിതമായ തീരുമാനം മുസ്ലിം ലീഗ് നേതൃത്വം എടുക്കണമെന്നും ഉമര്‍ ഫൈസി ആവശ്യപ്പെടുന്നു.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. ഇക്കാര്യം പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവരടക്കമുള്ളവര്‍ പരസ്യമാക്കുകയും ചെയ്തു. ഇതിനെയാണ് സമസ്ത നേതാവ് ചോദ്യം ചെയ്യുന്നത്. നേരത്തെ ലീഗ് തീരുമാനത്തിനെതിരെ മന്ത്രി എകെ ബാലന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇവര്‍ക്ക് ശക്തമായ മറുപടിയാണ് കെപിഎ മജീദ് നല്‍കിയത്.

cmsvideo
  വാരിയം കുന്നത്ത് ദ ഹിന്ദുവിന് അയച്ച കത്തില്‍ പറയുന്നത് | Oneindia Malayalam

  ഞെട്ടിക്കുന്ന റിപോര്‍ട്ട്; ഇന്ത്യയെ നോട്ടമിട്ട് പാകിസ്താന്‍, 20000 സൈനികരെ അതിര്‍ത്തിയില്‍ ഇറക്കി

  സിപിഎമ്മിന്റെ പ്രചാരണം ദുരുദ്ദേശത്തോടെയുള്ളതാണെന്ന് മജീദ് പ്രതികരിച്ചിരുന്നു. മുമ്പ് പല തിരഞ്ഞെടുപ്പുകളിലും സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിച്ചിട്ടുണ്ട്. അപ്പോള്‍ വര്‍ഗീയത അവര്‍ കണ്ടിരുന്നില്ല. ഇടതുമുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഹകരിക്കുമ്പോള്‍ മാത്രമാണ് സിപിഎം വര്‍ഗീയ പാര്‍ട്ടി എന്ന ആരോപണം ഉന്നയിക്കുന്നത്. യുഡിഎഫിന്റെ നയങ്ങളുമായി യോജിച്ചുപോകുന്ന പാര്‍ട്ടികളോട് സഹകരണം മുസ്ലിം ലീഗിന്റെ പരിഗണനയിലുണ്ട്. അവരുമായി സഖ്യമാകാമെന്നാണ് ലീഗ് നിലപാട് എന്നും കെപിഎ മജീദ് വ്യക്തമാക്കി.

  ബിജെപിയുടെ കിടിലന്‍ നീക്കം; കോണ്‍ഗ്രസ് സഖ്യം മൂക്കുംകുത്തി വീഴും... വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍

  നേരത്തെയുള്ള തിരഞ്ഞെടുപ്പുകളില്‍ ആറ് ജില്ലകളില്‍ സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യമായി സഹകരിച്ചിരുന്നു. ഇപ്പോഴും പല തദ്ദേശ സ്ഥാപനങ്ങളിലും സിപിഎം ഭരിക്കുന്നത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഹകരണത്തോടെയാണ്. വര്‍ഗീയ പാര്‍ട്ടി എന്ന പ്രചാരണം ഇപ്പോള്‍ സിപിഎം നടത്തുന്നത് ദുരുദ്ദേശത്തോടെയാണ്. സിപിഎമ്മുമായി സഹകരിക്കുമ്പോള്‍ മതേതര പാര്‍ട്ടിയും അല്ലാത്ത വേളയില്‍ വര്‍ഗീയ പാര്‍ട്ടിയുമാകുന്നത് എങ്ങനെ എന്നും കെപിഎ മജീദ് ചോദിക്കുന്നു.

  കൂട്ടപ്പൊരിച്ചിലിനിടെ കോണ്‍ഗ്രസിന് ജയം; ബിജെപി അംഗങ്ങള്‍ കൂറുമാറി, കൂടെ ജെഡിഎസും സ്വതന്ത്രനും

  English summary
  Samatha Leader Criticized Muslim League-Welfare Party tie in
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X