• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുസ്ലിംങ്ങളുടെ നിത്യശത്രുവല്ല ബിജെപി; മികച്ച ഭരണം നടത്തുകയാണെങ്കില്‍ സ്വാഗതം ചെയ്യും‌: സമസ്ത നേതാവ്

കോഴിക്കോട്: ജനസംഖ്യയില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനം ഉള്ള കേരളത്തില്‍ പാര്‍ട്ടിയുടെ ബഹുജനാടിത്തറ ശക്തമാക്കാന്‍ വലിയ പദ്ധതികളാണ് ബിജെപി ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. അംഗത്വവിതരണ ക്യാംപയിനില്‍ ന്യൂനപക്ഷ സമുദായം അംഗങ്ങളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ ബിജെപി പ്രത്യേക ശ്രദ്ധകൊടുത്തു.

കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ള കുട്ടി, മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി എന്നിവരെ പാര്‍ട്ടിയില്‍ എത്തിച്ചുകൊണ്ട് ഈ നീക്കത്തില്‍ ചെറുതല്ലാത്തൊരു തുടക്കം കുറിക്കാനും ബിജെപിക്ക് കഴിഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയായ മുഹമ്മദ് റാഷിദ് ഖാനെ കേരളത്തില്‍ ഗവര്‍ണ്ണറായി നിയമിച്ചതിന് പിന്നിലും ബിജെപിക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലിയിരുത്തുന്നത്.

ആരിഫ് മുഹമ്മദ് ഖാന്‍റെ നിയമനം

ആരിഫ് മുഹമ്മദ് ഖാന്‍റെ നിയമനം

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിയമനം ഉപകാരപ്പെടുമെന്നും ബിജെപി വിശ്വസിക്കുന്നു. ആ വിശ്വാസത്തെ സാധൂകരിക്കുന്ന തരത്തിലുള്ള ചില അഭിപ്രായ പ്രകടനങ്ങളാണ് കേരളത്തിലെ പ്രമുഖ മുസ്ലിം സംഘടനാ നേതാവില്‍ നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

 സന്തോഷമുള്ള കാര്യം

സന്തോഷമുള്ള കാര്യം

കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ നിയമിക്കപ്പെടുന്നു എന്നുള്ളത് ഏറെ സന്തോഷമുള്ള കാര്യമാണെന്നാണ് സമസ്ത് ഉന്നതാധികാര സമിതി അംഗം ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടത്. മുസ്ലിങ്ങളുടെ നിത്യശത്രുവായി ബിജെപിയെ കാണുന്നില്ല. മികച്ച രീതിയില്‍ ഉള്ള ഭരണം കൊണ്ടുവരികയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ഉമര്‍ഫൈസി പറഞ്ഞു.

പലതും ചെയ്യാന്‍ സാധിക്കുമാറാകട്ടെ

പലതും ചെയ്യാന്‍ സാധിക്കുമാറാകട്ടെ

ഉന്നത സ്ഥാനങ്ങളില്‍ ഒരു മുസ്ലിം വരിക എന്നുള്ളത് മുസ്ലിംങ്ങളെ സംബന്ധിച്ചും പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ചും ഏറെ സന്തോഷമുള്ള കാര്യമാണ്. ആ നിലയില്‍ ആരിഫ് മുഹമ്മദ് ഖാനെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ കാര്യനിര്‍വഹണത്തില്‍ നീതിയുക്തമായ പലതും ചെയ്യാന്‍ സാധിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

നിത്യശത്രുവായിട്ട് ആരും കാണുന്നില്ല

നിത്യശത്രുവായിട്ട് ആരും കാണുന്നില്ല

ബിജെപി കേന്ദ്രം ഭരിക്കുന്ന സമയത്താണ് ഒരു മുസ്ലിമിനെ ഗവര്‍ണ്ണായി നിയമിച്ചിരിക്കുന്നത് എന്നത് പലരും വിരോധാഭാസമായി കാണുന്നു. അതിന്റെ ആവശ്യമില്ല. ബിജെപി മുസ്‌ലിംങ്ങളുടെ നിത്യശത്രുവായിട്ട് ആരും കാണുന്നില്ല. മുസ്‌ലിംങ്ങള്‍ കാണുന്നില്ല. ചില പരിപാടികളും വിഷയങ്ങളിലും ബിജെപിയോട് എതിര്‍പ്പ് ഉണ്ടാവും എന്നല്ലാതെ, നല്ലഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ ല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഭരണം ബിജെപി കാഴ്ചവെച്ചാല്‍ എന്താണ് പ്രശ്‌നംമെന്നും അദ്ദേഹം ചോദിക്കുന്നു.

നല്ല ഭരണം കാഴ്ചവെച്ചാല്‍

നല്ല ഭരണം കാഴ്ചവെച്ചാല്‍

നല്ല ഭരണം കാഴ്ചവെച്ചാല്‍ ബിജെപിയെ മുസ്‌ലിംങ്ങള്‍ സ്വാഗതം ചെയ്യുമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. അതേസമയം ഇദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് സ്വന്തം സംഘടനയ്ക്ക് അകത്ത് നിന്നുള്ളവരടക്കം നടത്തുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ പ്രതികരണം

ജമാഅത്തെ ഇസ്ലാമിയുടെ പ്രതികരണം

ആരിഫ് ഖാനെ ബിജെപി ഗവര്‍ണ്ണറായി നിയമിച്ചത് ബിജെപി സര്‍ക്കാറിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നായിരുന്നു ജമാഅത്തെ ഇസ്ലാമി നേതാവ് ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് പ്രതികരിച്ചത്. തങ്ങളുടെ വിശ്വസ്തരെ മാത്രമാണ് ബിജെപി ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുന്നത്. പ്രവര്‍ത്തനം നോക്കി മാത്രമെ ആരിഫ് മുഹമ്മദ് ഖാനെ വിലയിരുത്താന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ

ഉമര്‍ ഫൈസിയുടെ വാക്കുകള്‍

പഞ്ചാബിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 23 മരണം; തിരച്ചിൽ തുടരുന്നു, അന്വേഷണത്തിന് ഉത്തരവ്

ജമ്മു കശ്മീരിൽ സാമുദായിക സംഘർത്തിന് നീക്കമെന്ന്!! ഭീകരരെ ഇറക്കാൻ പാക് ഐഎസ്ഐ!! സൂചനകൾ വ്യക്തമെന്ന്!!

English summary
samatha leader umar umer faizi about bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X