'വിവാഹം കഴിഞ്ഞിട്ടില്ല..'; വൈറല്‍ ചിത്രങ്ങളില്‍ പ്രതികരിച്ച് ആദിലയും ഫാത്തിമ നൂറയും
ചെന്നൈ: സ്വവര്‍ഗാനുരാഗത്തിന്റെ പേരില്‍ വീട്ടുകാര്‍ എതിര്‍ത്തിട്ടും നിയമപോരാട്ടത്തിലൂടെ അനുകൂല വിധി നേടിയവരാണ് ആദില നസ്രീനും ഫാത്തിമ നൂറയും. 2022 മേയ് 31 നാണ് ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ഇപ്പോഴിതാ ഇരുവരും വിവാഹിതരായ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഇത് തെറ്റാണ് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സ്വവര്‍ഗാനുരാഗികളായ ആദില നസ്രീനും ഫാത്തിമ നൂറയും. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ഇരുവരും വിവാഹ വേഷത്തിലെത്തിയ ചിത്രം പങ്ക് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദില നസ്രീനും ഫാത്തിമ നൂറയും വിവാഹിതരായി എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്.

Image Credit: Facebook@Fathima Noorah
എന്നാല്‍ ഇത് തെറ്റാണ് എന്ന് പറയുകയാണ് ആദില നസ്രീനും ഫാത്തിമ നൂറയും. മനോരമ ഓണ്‍ലൈനിനോടായിരുന്നു ഇവര്‍ ഇക്കാര്യം പറഞ്ഞത്. സംഭവത്തെ കുറിച്ച് ആദില നസ്രീനും ഫാത്തിമ നൂറയുംവിശദീകരിക്കുന്നത് ഇങ്ങനെയാണ്... തങ്ങള്‍ വിവാഹിതരായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഒരു ഫോട്ടോഷൂട്ടിനായി എടുത്ത ചിത്രങ്ങളാണ് എന്നാണ് ആദില നസ്രീനും ഫാത്തിമ നൂറയും പറയുന്നത്.

Image Credit: Facebook@Fathima Noorah
ഫോട്ടോ കണ്ട് ഇരുവരുടേയും വിവാഹം കഴിഞ്ഞെന്ന് തെറ്റിദ്ധരിച്ച് നിരവധി പേര്‍ ആശംസകളുമായി രംഗത്തെത്തിയിരുന്നു. വിവാഹ വസ്ത്രങ്ങലും മാലയും അണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിച്ചുമുള്ള ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വൈപ്പിനില്‍ നിന്നാണ് ഫോട്ടോകള്‍ എടുത്തത് എന്ന് ആദില പറയുന്നു.

Image Credit: Facebook@Fathima Noorah
ആഷിഖ് റഹീമിന്റെ നേതൃത്വത്തിലുള്ള വൗടേപ്പ് ഫോട്ടോഗ്രഫി ടീമിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടായിരുന്നു ത്. കോടതി അനുകൂലമായി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുവരും ഇപ്പോള്‍ ചെന്നൈയിലാണ് താമസിക്കുന്നത്. സൗദി അറേബ്യയില്‍ പ്ലസ് ടുവിന് ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് ആദില നസ്രീനും ഫാത്തിമ നൂറയും ഇഷ്ടത്തിലായത്.

എന്നാല്‍ വീട്ടുകാര്‍ അറിഞ്ഞതോടെ ഇരുവരേയും തമ്മില്‍ അകറ്റാന്‍ ശ്രമിച്ചു. ഇരുവരുടെയും ഡിഗ്രി പഠനം നാട്ടിലേക്ക് മാറ്റിയിരുന്നു. ഇരുവരേയും വീട്ടുകാര്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതിനിടെ രണ്ടാള്‍ക്കും വരന്‍മാരെ കണ്ടെത്താനുള്ള ശ്രമവും രണ്ട് വീട്ടുകാരും ആരംഭിച്ചു.

അതിനിടെ തന്റെ അടുക്കല്‍നിന്ന് ബന്ധുക്കള്‍ ബലമായി കൂട്ടിക്കൊണ്ടുപോയ നൂറയെ വിട്ടുകിട്ടാന്‍ ആദില ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. ആദില നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.












Click it and Unblock the Notifications