ഗൂഢാലോചനക്കുപയോഗിച്ച സിം തന്നെ ജയിലിലും
കോഴിക്കോട്: ടിപി ചന്ദ്രശേഖനെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയില്‍ ഉപയോഗിച്ച സിംകാര്‍ഡ് തന്നെയാണ് പ്രതികള്‍ ജയിലിലും ഉപയോഗിച്ചതെന്ന് തെളിഞ്ഞു. കിര്‍മാണി മനോജ് ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ആണ് ഇത്.
9847562679 എന്ന നമ്പറിലുള്ള സിം കാര്‍ഡ് മാഹി സ്വദേശി അജേഷിന്റെ പേരിലാണ് എടുത്തിട്ടുള്ളത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കോഴിക്കോട് ജില്ല ജയില്‍ പരിസരത്ത് വച്ചാണ് ഫോണ്‍ ഉപയോഗിച്ചിരുന്നത് എന്ന കാര്യവും തെളിഞ്ഞിട്ടുണ്ട്.

11 സിംകാര്‍ഡുകള്‍ പ്രതികള്‍ ജയിലില്‍ വച്ച് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. കേസ് അന്വേഷണത്തിനിടെ നഷ്ടപ്പെട്ട സിംകാര്‍ഡ് ആണ് കിര്‍മാണി മനോജ് ഉപയോഗിച്ചിരുന്നത്. ഇത് എങ്ങനെ വീണ്ടും മനോജിന്റെ കയ്യില്‍ എത്തി എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സിംകാര്‍ഡ് നഷ്ടപ്പെട്ട കാര്യം അന്വേഷണ സംഘം കോടതിയെ മുമ്പ് അറിയിച്ചിട്ടുള്ളതാണ്.
പ്രതികള്‍ ആരെയൊക്കെയാണ് വിളിച്ചത് എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. സിം കാര്‍ഡുകള്‍ ഉപയോഗിച്ച് പ്രതികള്‍ വിളിച്ച പലരേയും പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഈ നമ്പറുകളില്‍ നിന്ന് പ്രതികള്‍ വിളിച്ച കാര്യം അവര്‍ സമ്മതിച്ചിട്ടുണ്ട് എന്നാണ് വിവരം. കേസിലെ സാക്ഷികളേയും ഈ നന്പറുകളില് നിന്ന് പ്രതികള്‍ നേരിട്ട് വിളിച്ചിട്ടുണ്ട്.
ഫേസ് ബുക്ക് ഉപയോഗിച്ചതിന്റെ വിശദാംശങ്ങള്‍ തേടി പോലീസ് ഫേസ്ബുക്ക്, ഗൂഗിള്‍ അധികൃതരുമായി ഇ മെയില്‍ വഴി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications