തൃശ്ശൂര്‍ പൂരം;സാന്പിള്‍ വെടിക്കെട്ട് മെയ് 7ന്
തൃശ്ശൂര്‍: പൂരങ്ങളുടെ പൊടി പൂരത്തിനായി തൃശ്ശൂര്‍ ഒരുങ്ങിക്കഴിഞ്ഞു. തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് (2014 മെയ് 7 ബുധനാഴ്ച)നടക്കും. പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവും തിരുവമ്പാടി വിഭാഗങ്ങള്‍ മാനത്ത് മത്സരിച്ച് കരിമരുന്ന് പ്രയോഗം ഒരുക്കും. ഇതോടൊപ്പം തന്നെ പാറമേക്കാവ് ചമയ പ്രദര്‍ശനവും നടക്കും. വ്യാഴാഴ്ചയാണ് തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം.
വൈകിട്ട് ഏഴ് മണിയോടെയാണ് സാമ്പിള്‍ പൂരം നടക്കുക. പാറമേക്കാവാണ് പൂരത്തിന് തുടക്കമിടുന്നത്. പ്രധാന വെടിക്കെട്ടിനൊരുക്കി എല്ലാ സാമ്പിളുകളും പ്രദർശനത്തില്‍ ഉണ്ടാകും. വെള്ളച്ചാട്ടം, മിന്നാമിന്നി, വലിയഹാരം തുടങ്ങിയവായാണ് പാറമേക്കാവ് പൂരത്തിനായി ഒരുക്കിയിരിയ്ക്കുന്നത്.

മെക്‌സിക്കന്‍ ഗോള്‍ഡ്, സ്പാനിഷ് ലൈറ്റ്, എച്ച് ഡി അമിട്ടുകള്‍ തുടങ്ങിയവയൊക്കെയാണ് തിരുവമ്പാടിയുടെ തുറുപ്പ്ചീട്ട്. പാറമേക്കാവിന്റെ ചമയ പ്രദര്‍ശനം ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. പാറമേക്കാവ് അഗ്രശാലയിലാണ് പ്രദര്‍ശനം. രാവിലെ 11 മണിമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിയ്ക്കും. കൗസ്തുഭം ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ചയാണ് തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം നടക്കുന്നത്.












Click it and Unblock the Notifications