കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മാതാക്കള്‍ പറ്റിച്ചുവെന്ന് 'സുഡു'; അഞ്ചു ലക്ഷം പോലും തന്നില്ല, വിവേചനം മനസിലായത് ഇങ്ങനെ...

സിനിമ പൂര്‍ത്തിയാക്കാനും പ്രചാരണത്തിനും തന്നെ ഉപയോഗിക്കാനുള്ള തന്ത്രമായിട്ടാണ് നിര്‍മാതാക്കള്‍ അനാവശ്യം വാഗ്ദാനം നല്‍കിയതെന്ന് മനസിലാക്കുന്നുവെന്നും സാമുവല്‍ പറഞ്ഞു.

Google Oneindia Malayalam News

കേരളക്കരയില്‍ വന്‍ തരംഗമായിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ. സ്‌നേഹത്തിന്റെയും ഫുട്‌ബോളിന്റെയും അഭയാര്‍ഥികളുടെയും... ഒട്ടേറെ കാര്യങ്ങള്‍ പറയുന്ന ചിത്രം കുറഞ്ഞ ബജറ്റില്‍ നിര്‍മിച്ച് വന്‍ ലാഭം കൊയ്യുന്നത് തുടരുകയാണ്. പക്ഷേ, ഇപ്പോള്‍ കേള്‍ക്കുന്നത് അത്ര സുഖകരമായ കാര്യങ്ങളല്ല. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍.
തുച്ഛമായ പ്രതിഫലമാണ് തനിക്ക് നല്‍കിയതെന്നാണ് നടന്റെ ആരോപണം. ഫേസ്ബുക്കില്‍ ഇതുസംബന്ധിച്ച് സാമുവല്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി താരം വീഡിയോ പോസ്റ്റ് ചെയ്തു. ചിത്രത്തിലെ പുതുമുഖ താരങ്ങള്‍ക്ക് തന്നേക്കാള്‍ പ്രതിഫലം നല്‍കിയെന്നും സാമുവല്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ പറയുന്നത് മറ്റൊന്നാണ്. ഏതായാലും സിനിമ തരംഗമാകുന്നതിനിടെ ഞെട്ടലുണ്ടാക്കിയാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്...

 തുച്ഛമായ പ്രതിഫലം

തുച്ഛമായ പ്രതിഫലം

തുച്ഛമായ പ്രതിഫലമാണ് തനിക്ക് നല്‍കിയതെന്ന് സാമുവല്‍ കുറ്റപ്പെടുത്തുന്നു. അഞ്ച് ലക്ഷം രൂപ പോലും നല്‍കിയില്ല. സിനിമ വിജയിച്ചാല്‍ നൈജീരിയയിലേക്ക് പോകുംമുമ്പ് കൂടുതല്‍ പ്രതിഫലം നല്‍കാമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞിരുന്നുവെങ്കിലും അവര്‍ വാക്ക് പാലിച്ചില്ലെന്നും സാമുവല്‍ ആരോപിച്ചു. സുഡാനി ഫ്രം നൈജീരിയയില്‍ പ്രധാന വേഷം കൈകാര്യം ചെയ്തവില്‍ ഒരാളാണ് സാമുവല്‍. ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥ. മുഴുവന്‍ സമയം ചിത്രത്തില്‍ അഭിനയിച്ച ഒരു താരം തന്നെ നിര്‍മാതാക്കള്‍ക്കെതിരെ രംഗത്തുവന്നത് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ എന്തിനാണ് ഇപ്പോള്‍ സാമുവല്‍ ഇക്കാര്യം പറഞ്ഞത് എന്ന ചോദ്യം സ്വാഭാവികമാണ്.

 നിര്‍മാതാക്കളുടെ തന്ത്രം

നിര്‍മാതാക്കളുടെ തന്ത്രം

കറുത്ത വര്‍ഗക്കാരനായ മറ്റൊരു നടന് ഇത്തരത്തില്‍ വിവേചനം നേരിടാതിരിക്കാനാണ് താന്‍ അനുഭവം തുറന്നുപറഞ്ഞതെന്നും സാമുവല്‍ വ്യക്തമാക്കി. കറുത്ത വര്‍ഗക്കാരനായതു കൊണ്ടും ആഫ്രിക്കക്കാരനായതു കൊണ്ടും പണത്തിന്റെ മൂല്യം അറിയില്ലെന്ന് നിര്‍മാതാക്കള്‍ കരുതിക്കാണും. ഇപ്പോള്‍ നൈജീരിയയില്‍ തിരിച്ചെത്തിയിട്ടുണ്ട് സാമുവല്‍. ഇപ്പോഴും വാഗ്ദാനം പാലിക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നില്ല. സിനിമ പൂര്‍ത്തിയാക്കാനും പ്രചാരണത്തിനും തന്നെ ഉപയോഗിക്കാനുള്ള തന്ത്രമായിട്ടാണ് നിര്‍മാതാക്കള്‍ അനാവശ്യം വാഗ്ദാനം നല്‍കിയതെന്ന് മനസിലാക്കുന്നുവെന്നും സാമുവല്‍ പറഞ്ഞു. എന്ത് വിവേചനമാണ് നിര്‍മാതാക്കള്‍ കാണിച്ചതെന്നും അത് തനിക്ക് എങ്ങനെയാണ് മനസിലായത് എന്നും സാമുവല്‍ വിശദീകരിക്കുന്നുണ്ട്.

വിവേചനം ബോധ്യമായത് ഇങ്ങനെ

വിവേചനം ബോധ്യമായത് ഇങ്ങനെ

മലയാളത്തിലെ പുതുമുഖങ്ങള്‍ക്ക് തന്നേക്കാള്‍ ഏറെ പ്രതിഫലം ലഭിക്കുന്നുണ്ട്. മറ്റ് യുവനടന്‍മാരെ കണ്ട് പ്രതിഫല തുക സംബന്ധിച്ച് ചോദിച്ചറിഞ്ഞപ്പോഴാണ് വിവേചനം മനസിലായത്. 18 സിനിമകളില്‍ അഭിനയിച്ച വ്യക്തിയാണ് ഞാന്‍. തനിക്ക് പുതുമുഖങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം പോലും നല്‍കിയില്ല. കറുത്ത വര്‍ഗക്കാരനായതു കൊണ്ടാണ് ഈ വിവേചനം നേരിട്ടതെന്നന് മനസിലാക്കുന്നു. മറ്റൊരു കറുത്ത വര്‍ഗക്കാരനും ഈ അനുഭവം ഉണ്ടാകരുത്. സംവിധായകന്‍ സക്കരിയ്യ തന്നെ സഹായിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, നടന്നില്ല. കേരളത്തിലുള്ളവര്‍ തന്നോട് വിവേചനം കാണിച്ചുവെന്നല്ല പറയുന്നത്. പ്രതിഫല കാര്യത്തില്‍ വിവേചനം നേരിട്ടുവെന്നാണ്. കേരളത്തിന്റെ സംസ്‌കാരവും ബിരിയാണിയുമെല്ലാം തനിക്ക് ഇഷ്ടപ്പെട്ടുവെന്നും സാമുവന്‍ പറയുന്നു.

നിര്‍മാതാക്കള്‍ പറയുന്നത്

നിര്‍മാതാക്കള്‍ പറയുന്നത്

സാമുവലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹെഡ്ഡും നിര്‍മാതാക്കളില്‍ ഒരാളായ സമീര്‍ താഹിറിന്റെ പിതാവുമായ താഹിര്‍ യൂസുഫ് രംഗത്തെത്തി. കരാര്‍ പ്രകാരമുള്ള മുഴുവന്‍ തുകയും സാമുവലിന് കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. വംശീയ വിവേചനം കാണിച്ചിട്ടില്ല. അത്തരത്തിലുള്ള ആരോപണം തെറ്റാണ്. സാമുവലിന് പ്രത്യേക പരിഗണന ഷൂട്ടിങ് വേളയില്‍ നല്‍കിയിരുന്നു. ലൊക്കേഷനില്‍ പ്രത്യേക താമസ സൗകര്യം വരെ ഒരുക്കിയിരുന്നു. ലാഭം കൂടിയാല്‍ കൂടുതല്‍ പ്രതിഫലം നല്‍കാമെന്ന കരാറുണ്ടായിരുന്നില്ലെന്നും താഹിര്‍ യൂസുഫ് പറഞ്ഞു.

English summary
Samuel Alleges Sudani From Nigeria Producers not paid even 5 lakh rupee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X