സംവൃത സുനില്‍ അമ്മയായി
കൊച്ചി: മലയാളത്തിന്റെ പ്രിയതാരം സംവൃത സുനില്‍ അമ്മയായി. ഫെബ്രവരി 21നാണ് സംവൃത ആണ് കുഞ്ഞിന് ജന്മം നല്കിയത്.
അഗസ്ത്യ അഖില്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരുക്കുന്നത്. തന്റെ ഓണ്‍ലൈന്‍ പേജിലുടെയാണ് സംവൃത ഇക്കാര്യം അറിയിച്ചത്.

ലാല്‍ജോലിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത മലയാള സിനിമാ രംഗത്തെത്തിയത്. തുടര്‍ന്ന് മലയാളത്തില്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ സംവൃതയെ തേടിയെത്തി. തിരക്കഥയിലെ ദേവയാനി, കോക്ടെയിലിലെ പാര്‍വതി, മാണിക്കകല്ലിലെ ചാന്ദിനി, അരികയിലെ കല്പന, അയാളും ഞാനും തമ്മിലിലെ സൈനു തുടങ്ങി റോളുകളെല്ലാം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു.
2012ല്‍ അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ അഖിലെ വിവാഹം ചെയ്ത സംവൃത പിന്നിട് അമേരിക്കയിലേക്ക് താമസം മാറ്റുകയായിരുന്നു.












Click it and Unblock the Notifications