Get Updates
Get notified of breaking news, exclusive insights, and must-see stories!

'സംയുക്ത യുക്തി ബോധമുള്ള പെണ്ണ്, ഷൈന്‍ ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോ': കുറിപ്പുമായി ഹരീഷ് പേരടി

ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ, തൊഴില്‍ സംഘടനകളുമായി ചര്‍ച്ചചെയ്‌തോ ആണ് പരിഹരിക്കപെടേണ്ടത്.

shine

കോഴിക്കോട്: നടി സംയുക്ത മേനോനെതിരെ വിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്തെത്തിയിരുന്നു. മേനോനായാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കുന്നതാണ് പ്രധാനമെന്നാണ് ഷൈന്‍ ടോം ചാക്കോ ഒരു പരിപാടിക്കിടെ സംയുക്തക്കെതിരെ പറഞ്ഞത്. സംയുക്ത നായികയായ ബൂമറാങ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ നടി പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് ഷൈന്‍ ടോം ചാക്കോ വിമര്‍ശനവുമായി രംഗത്തെത്തിയത്.

മേനോന്‍ എടുത്തുമാറ്റി

മേനോന്‍ എടുത്തുമാറ്റി

തമിഴ് ചിത്രം വാത്തിയുടെ പ്രമോഷന്‍ പരിപാടിക്കിടെ തന്റെ പേരിലുള്ള മേനോന്‍ എടുത്തുമാറ്റിയെന്ന് അറിയിച്ച് സംയുക്ത രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഷൈന്‍ ടോം ചാക്കോ വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ നടി സംയുക്തയ്ക്ക് പൂര്‍ണ പിന്തുണയും ഷൈന്‍ ടോം ചാക്കോയ്ക്ക് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

നിയമപരമായി നേരിടണം

നിയമപരമായി നേരിടണം

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ഹരീഷ് ഷൈന്‍ ടോം ചാക്കോയെ വിമര്‍ശിച്ചുകൊണ്ട് സംയുക്തയ്ക്ക് പിന്തുണ അറിയിച്ചത്. ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ, തൊഴില്‍ സംഘടനകളുമായി ചര്‍ച്ചചെയ്‌തോ ആണ് പരിഹരിക്കപെടേണ്ടതെന്ന് ഹരീഷ് പേരടി പറഞ്ഞു.

കേവലം ആണ്‍ മാത്രമാകുന്നു

കേവലം ആണ്‍ മാത്രമാകുന്നു

സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോള്‍..ഷൈന്‍..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംയുക്ത ജാതിവാല്‍ മുറിച്ചത് ധീരമായ നിലപാടാണെന്നും പൊതുസമൂഹത്തില്‍ ഒരു പെണ്‍കുട്ടിയെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നുമാണ് ഹരീഷ് പേരടി പറഞ്ഞത്. ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്...

ധീരമായ നിലപാടെടുത്ത നടി

ധീരമായ നിലപാടെടുത്ത നടി

ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ, തൊഴില്‍ സംഘടനകളുമായി ചര്‍ച്ചചെയ്‌തോ ആണ് പരിഹരിക്കപെടേണ്ടത്...അല്ലാതെ സ്വന്തം ജാതിവാല്‍ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത..സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ, ഒരു പെണ്‍കുട്ടിയെ പൊതുസമൂഹത്തിനുമുന്നില്‍ അവഹേളിച്ച്..നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ല...

ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോ

ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോ

സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോള്‍..ഷൈന്‍..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നു..ഷൈന്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, സംയുക്തയുടെ പേര് മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഷൈന്‍ ടോം ചാക്കോ ഇത്തരത്തില്‍ പ്രതികരിച്ചത്.

ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ

ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ

'എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം, കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്,' ഷൈന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+