സനല്‍ കുമാര്‍ വധം: ഡിവൈഎസ്പിയുടെ ആത്മഹത്യ ദൈവത്തിന്റെ വിധിയെന്ന് സനലിന്റെ ഭാര്യ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില് സനല്‍ കുമാര്‍ എന്ന ചെറുപ്പക്കാരനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സനല്‍കുമാര്‍ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സനലിന്റെ കുടുംബം ഉപവാസ സമരം നടത്തി വരികയായിരുന്നു.
ഡിവൈഎസ്പിയുടെ മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് കുടുംബം നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു. ആത്മഹത്യാ വിവരം അറിഞ്ഞപ്പോള്‍ ദൈവത്തിന്റെ വിധി നടപ്പിലായി എന്നായിരുന്നു സനലിന്റെ ഭാര്യ വിജി പ്രതികരിച്ചത്. ഇതേ കുറിച്ച് മറ്റൊന്നും പറയാനില്ലെന്നും വിജി പറഞ്ഞു.

സനല്‍ കുമാറിന്റെ മരണത്തെ തുടര്‍ന്ന് ഡിവൈഎസ്പി ഒളിവില്‍ ആയിരുന്നു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ജാമ്യാപേക്ഷ അടുത്ത ദിവസം കോടതി പരിഗണിക്കാനിരിക്കെ ആണ് ഡിവൈഎസ്പി ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡിവൈഎസ്പിയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന ആരോപണവും ഇപ്പോള്‍ ഉയരുന്നുണ്ട്. ജനകീയ സമരസമിതിയാാണ് ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഡിവൈഎസ്പിയെ സംരക്ഷിക്കാന്‍ ശ്രമിച്ചത് ആരൊക്കെയാണെന്നത് കണ്ടെത്തണം എന്നും സമരസമിതി ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications