• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവസരം ഇല്ലെന്ന് പറയുന്നതുകൊണ്ട് പാർവതി എന്താണ് ഉദ്ദേശിക്കുന്നത്? സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പ്

  • By Goury Viswanathan

തിരുവനന്തപുരം: മലയാള സിനിമയിൽ നിലനിൽക്കുന്ന നീതി നിഷേധങ്ങൾക്കെതിരെ പ്രതികരിക്കുന്നതിന്റെ പേരിൽ മലയാള സിനിമയിൽ തങ്ങൾക്ക് അവസരം കുറഞ്ഞുവെന്ന നടി പാർവതിയുടെ പ്രസ്താവനയെ വിമർശിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. സിനിമയിൽ അവസരം കുറഞ്ഞുവെന്ന് പരാതി പറയുന്ന പാർവ്വതി തന്റെ സിനിമയിൽ അഭിനയിക്കാൽ തയാറാകാത്തത് ചൂണ്ടിക്കാട്ടിയാണ് സനൽ കുമാർ തുടങ്ങുന്നത്.

സിനിമയെക്കുറിച്ച് വിശദീകരിക്കാൻ പാർവതിയെ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തില്ല, കാര്യങ്ങൾ വിശദീകരിച്ച് മെസേജ് അയച്ചെങ്കിലും മറുപടി പറയാൻ പോലും പാർവതി തയാറായില്ലെന്ന് സനൽകുമാർ ശശിധരൻ ആരോപിക്കുന്നു. സൂപ്പർതാര ആണധികാര സിനിമകളിൽ അവസരം കിട്ടുന്നില്ലെന്നാണോ പാർവതി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ചോദിക്കുന്നു.

അവസരമില്ല

അവസരമില്ല

ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിലുകളുടെ പേരിൽ താനുൾപ്പടെ ഉള്ളവർക്ക് അവസരം നിഷേധിക്കപ്പെടുകയാണെന്ന് പാർവതി തുറന്നടിച്ചത്. നാലു വർഷത്തിനിടെ താൻ അഭിനയിച്ച എല്ലാ സിനിമകളും സൂപ്പർഹിറ്റുകളായിരുന്നു. എന്നിട്ടും കേവലം ഒരു സിനിമയാണ് തനിക്ക് ലഭിച്ചതെന്നും പാർവതി വ്യക്തമാക്കുന്നു. പാർവതിയുടെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

തുറന്ന് പറഞ്ഞാൽ ഭീഷണി

തുറന്ന് പറഞ്ഞാൽ ഭീഷണി

സിനിമയിലെ അതിക്രമങ്ങളെ കുറിച്ച് എന്തെങ്കിലും ആരോപണം ഉന്നയിക്കുന്നവർക്കെതിരെ അസഭ്യവർഷമാണ് നടത്തുന്നതെന്നും പാർവതി ആരോപിച്ചിരുന്നു. മീ ടു ക്യാംപെയിനിലൂടെ തങ്ങൾക്ക് നേരിട്ട അതിക്രമങ്ങൾ തുറന്ന് പറഞ്ഞവരെ പിന്തുണയ്ക്കുന്നതാണ് ബോളിവുഡിന്റെ രീതി. എന്നാൽ മലയാളത്തിലെ സംഘടനകൾക്ക് ഇത്തരം തുറന്ന് പറച്ചിലുകൾ അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും, സിനിമയിൽ പ്രശ്നങ്ങളില്ലെന്ന പക്ഷക്കാരാണ് അവരെന്നും അഭിമുഖത്തിൽ പാർവതി പറയുന്നു.

പുതിയ ചിത്രം

പുതിയ ചിത്രം

കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു പ്രോജക്ട്, സുഹൃത്തായ ഒരു നടനുമായി സംസാരിക്കുകയായിരുന്നു. (അദ്ദേഹത്തിന് ആരോടും ഒരു വിവേചനവുമില്ല. എനിക്കും കഴിവുള്ള , നിലപാടുള്ള ഒരു ആർട്ടിസ്റ്റിനെ ഉൾപ്പെടുത്തുന്നതിന് സന്തോഷമേയുള്ളൂ.) അതിൽ സ്ത്രീകഥാപാത്രത്തിന് അനുയോജ്യയായ ഒരു നടിയെ കുറിച്ച് ആലോചിച്ചപ്പോൾ പാർവതിയുടെ പേര് ഉയർന്നുവന്നു. ചെറിയ ബജറ്റ് സിനിമയാണ് ഇൻഡിപെന്ഡന്റ് സിനിമയാണ് എന്നത് കൊണ്ടൊക്കെ അവർ സഹകരിക്കുമോ എന്ന സംശയം ഞാൻ പ്രകടിപ്പിച്ചു . സനൽ കുമാർ ശശിധരൻ പറയുന്നു.

മറുപടിയില്ല

മറുപടിയില്ല

എന്തിനു മുൻവിധി സംസാരിച്ചു നോക്കൂ എന്ന് അദ്ദേഹം തന്നെ നമ്പർ തന്നു. ഞാൻ വിളിച്ചു. പാർവതി ഫോണെടുത്തില്ല. തിരക്കാണെങ്കിലോ അറിയാത്ത നമ്പർ എടുക്കാത്തതാണെങ്കിലൊ എന്നു കരുതി കാര്യങ്ങൾ വിവരിച്ച് സബ്ജക്ട് കേട്ടുനോക്കാമോ എന്നു ചോദിച്ച് ഒരു മെസേജുമയച്ചു അതിനൊരു മറുപടി മെസേജുപോലും കിട്ടിയില്ല . ഞാൻ പിന്നെ ആ വഴിക്ക് പോയില്ല.

സ്വഭാവികമായ സംശയം

സ്വഭാവികമായ സംശയം

ഒരു പ്രോജക്ട് കേൾക്കണോ വേണ്ടയോ ഏത് സിനിമ തിരഞ്ഞെടുക്കണം എന്നതൊക്കെ ഒരു അഭിനേതാവിന്റെ തീരുമാനമാണ്. പക്ഷെ സൂപ്പർ താര ഫാൻസ്‌ അസോസിയേഷനുകൾക്ക് എതിരെയും സിനിമയിലെ ആണധികാരക്രമങ്ങൾക്കെതിരെയും പടപൊരുതുന്ന ആളുകൾ അവസരം കുറഞ്ഞു, പ്രോജക്ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുമ്പോൾ അവർ ഉദ്ദേശിക്കുന്നത് സൂപ്പർതാര ആണധികാരസിനിമകളിൽ അവസരം കിട്ടുന്നില്ല എന്നാണോ എന്നു സ്വാഭാവികമായി സംശയം തോന്നും.

എന്തിനാണ് ഈ വാശി?

എന്തിനാണ് ഈ വാശി?

അങ്ങനെയല്ലെങ്കിൽ അവർ എന്തുകൊണ്ട് ഇൻഡസ്ട്രിയിലെ വമ്പൻ സിനിമകളെ ഉറ്റുനോക്കിയിരിക്കാതെ കഴമ്പുള്ള ഇൻഡിപെൻഡന്റ് സിനിമകളിൽ സഹകരിക്കുന്നില്ല? അത് ചെയ്യാതിരിക്കുകയും തങ്ങൾ ആർക്കെതിരെയാണോ സമരം ചെയ്യുന്നത് അവരുടെ "പിന്തിരിപ്പൻ" സിനിമകളിൽ തന്നെ അവസരം കിട്ടണം എന്ന് വാശിപിടിക്കുകയും ചെയ്യുന്നത് കാപട്യമല്ലേ? എന്ന് ചോദിച്ചുകൊണ്ടാണ് സനൽകുമാർ ശശിധരൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക്

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

പന്തളം കൊട്ടാരം പറഞ്ഞാൽ തന്ത്രി അനുസരിക്കണമെന്നില്ല; വിമർശനവുമായി ദേവസ്വം ബോർഡംഗം

തന്ത്രി പണി ചെയ്യാൻ താഴമൺ കുടുംബത്ത് വേറെ കൊള്ളാവുന്ന 'പുരുഷ'ന്മാരുണ്ടോ ആവോ; തന്ത്രിക്കെതിരെ വിമർശനം

English summary
sanal kumar sasidharan facebook post on allegations raised by parvathi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more