കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ആ തന്ത്രം പൊളിയണം; എന്തുകൊണ്ട് രാഹുല്‍ വയനാട്ടില്‍ വേണമെന്ന് വ്യക്തമാക്കി സനല്‍ കുമാര്‍

Google Oneindia Malayalam News

വയനാട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തവുന്നതോടെ കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആവേശം വാനോളം ഉയര്‍ന്നിരിക്കുകയാണ്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന്‍റെ കാര്യത്തില്‍ ഇന്നലെ ഉണ്ടാകുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്.

<strong>കള്ളങ്ങള്‍ മാത്രം പറയുന്ന മോദിയും വാഗ്ദാനങ്ങള്‍ പാലിക്കാത്ത മമതയും; രൂക്ഷവിമര്‍ശനവുമായി രാഹുല്‍</strong>കള്ളങ്ങള്‍ മാത്രം പറയുന്ന മോദിയും വാഗ്ദാനങ്ങള്‍ പാലിക്കാത്ത മമതയും; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

എന്നാല്‍ രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇന്നോ നാളെയോ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കുന്ന സൂചന. ഔദ്യോഗിക തീരുമാനം വന്നില്ലെങ്കിലും ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടിലേക്ക് സ്വാഗതം ചെയ്തു കഴിഞ്ഞു. വിപ്സവകരമായാ ആ തീരുമാനത്തിന് കാത്തിരിക്കുന്നുവെന്നാണ് സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

രാഹുല്‍ ഗാന്ധിയെ സ്വീകരിക്കും

രാഹുല്‍ ഗാന്ധിയെ സ്വീകരിക്കും

അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ഇലക്ഷനിൽ നിർണായക ശക്തിയാകുന്ന ദക്ഷിണേന്ത്യയിൽ ആയിരിക്കും രാഹുൽഗാന്ധി പറയുന്ന സോഷ്യലിസ്റ് രാഷ്ട്രീയം ഏറ്റവും കൂടുതൽ സ്വീകരിക്കപ്പെടുക. രാഹുല്‍ ഗാന്ധിയെ ദക്ഷിണേന്ത്യ സ്വീകരിക്കാന്‍ തന്നെയാണ് സാധ്യതയെന്നും സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

വയനാട് ഒരു ചുരമാണ്

വയനാട് ഒരു ചുരമാണ്

വയനാട് ഒരു ചുരമാണ്. ദേശീയ രാഷ്ട്രീയത്തിന്റെ ദക്ഷിണേന്ത്യയിലേക്കുള്ള ചുരം. ബിജെപിക്ക് അധികം പിടിപാടില്ലാത്ത, അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ഇലക്ഷനിൽ നിർണായക ശക്തിയാകുന്ന ദക്ഷിണേന്ത്യയിൽ ആയിരിക്കും രാഹുൽഗാന്ധി ഈയിടെയായി തുടർച്ചയായിപറയുന്ന സോഷ്യലിസ്റ് രാഷ്ട്രീയം ഏറ്റവും കൂടുതൽ സ്വീകരിക്കപ്പെടുക.

മുഖ്യമന്ത്രിക്കുപോലും

മുഖ്യമന്ത്രിക്കുപോലും

സി പി എം മുഖ്യമന്ത്രിക്കുപോലും പേരെടുത്ത് പറയാൻ ബുദ്ധിമുട്ടുള്ള അംബാനിയേയും അദാനിയേയും ഒക്കെ ഉറക്കെ പേരെടുത്തു പറഞ്ഞുതന്നെ വിമർശിക്കുന്ന ഒരു നേതാവിനെ ദക്ഷിണേന്ത്യ സ്വീകരിക്കാൻ തന്നെയാണ് സാധ്യതയും.

എൽഡിഎഫ് കുഴങ്ങും

എൽഡിഎഫ് കുഴങ്ങും

(അയാളെ കളിയാക്കിയും പാരമ്പര്യം പറഞ്ഞ് അപമാനിച്ചുമല്ലാതെ അയാളുടെ നിലപാടിന്റെ പേരിൽ എങ്ങനെ എതിർക്കുമെന്നറിയാതെ ഇടത് എന്ന് അവകാശപ്പെടുന്ന എൽഡിഎഫ് കുഴങ്ങും) ദേശീയ രാഷ്ട്രീയം ഉത്തരേന്ത്യൻ രാഷ്ട്രീയമാണെന്ന പരമ്പരാഗത കാഴ്ചപ്പാടിനെ പൊളിച്ചടുക്കുക കൂടിയാവും വയനാടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം ചെയ്യുക.

ഭരണ വിരുദ്ധവികാരം

ഭരണ വിരുദ്ധവികാരം

ഉത്തർ പ്രദേശിലും ഉത്തരേന്ത്യയിൽ പൊതുവേയും ബിജെപിക്കെതിരെ ഭരണ വിരുദ്ധവികാരമുണ്ട്. അവിടെയുണ്ടാകുന്ന സീറ്റിടിവ് ദക്ഷിണേന്ത്യയിൽ നികത്തണം എന്നതാണ് ബിജെപി തന്ത്രവും. മോഡിയും അമിത്ഷായും യോഗി ആദിത്യനാഥും ഒക്കെ ദക്ഷിണേന്ത്യയിൽ വന്നുപോകുന്ന ഇടവേള നോക്കിയാൽ ഇത് മനസ്സിലാവും.

ഈ തന്ത്രം പൊളിക്കാം

ഈ തന്ത്രം പൊളിക്കാം

ഈ തന്ത്രം പൊളിക്കാനും ദക്ഷിണേന്ത്യയെ രാഹുൽ ശ്രദ്ധാകേന്ദ്രമാക്കുന്നതിലൂടെ കഴിയും. (അതുകൊണ്ട്തന്നെ അമേഠിയിൽ നിന്നും രാഹുൽ പേടിച്ചോടിയതാണ് എന്നുംമറ്റും ബിജെപി പ്രൊപഗാൻഡയും ഉണ്ടാക്കും) വയനാട്ഒരു കൃത്യം പോയിൻറുമാണ്.

തീരുമാനം കാത്തിരിക്കുന്നു

തീരുമാനം കാത്തിരിക്കുന്നു

അത് കേരളത്തിലെ ഒരു സ്ഥലം എന്നതിനെക്കാൾ കേരളത്തേയും തമിഴ്നാടിനെയും കർണാടകത്തേയും ഒന്നിച്ചുപിടിക്കാൻ കഴിയുന്ന ഒരു ഹാൻഡിൽ ആണ്. ആ വിപ്ലവകരമായ തീരുമാനം കാത്തിരിക്കുന്നു.

പ്രതീക്ഷ

പ്രതീക്ഷ

അതേസമയം, രാഹുല്‍ ഗാന്ധിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്ന് തന്നൊയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. ഇന്നലെ രാത്രി വൈകി കോണ്‍ഗ്രസിന്‍റെ എട്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോഴും വയനാടും വടകരും ഒഴിച്ചിട്ടിരുന്നു.

പ്രമേയം പാസ്സാക്കി

പ്രമേയം പാസ്സാക്കി

വയനാട്ടിലെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഹൈക്കമാന്‍ഡിന്‍റെ പരിഗണിക്കുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന. രാഹുലിനെ സ്വാഗതം ചെയ്ത് വയനാട് ലോക്സഭ മണ്ഡലം കൺവെൻഷൻ പ്രമേയം പാസ്സാക്കിയിട്ടുണ്ട്.

റോഡ് ഷോയും

റോഡ് ഷോയും

രാഹുലിനായി വയനാട് സീറ്റൊഴിഞ്ഞ കോഴിക്കോട് ഡിസിസി അധ്യക്ഷൻ ടി സിദ്ദിഖാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമയേത്തെ വയനാട് മലപ്പുറം ഡിസിസികൾ പിന്തുണച്ചു. രാഹുല്‍ വരുന്നുവെന്ന വാര്‍ത്ത വന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുക്കത്ത് റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

സനല്‍കുമാര്‍ ശശിധരന്‍

English summary
Sanal Kumar Sasidharan on Rahul Gandhi entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X