ഒഴിവുദിവസത്തെ ചളി; ഇന്ദു മേനോന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് സംവിധായകന്‍
2015 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തെ ഫേസ്ബുക്കില്‍ ഒഴിവുദിവസത്തെ ചളി എന്ന് വിളിച്ച എഴുത്തുകാരി ഇന്ദു മേനോനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഇന്ദുമേനോന്‍ മറുപടി അര്‍ഹിക്കുന്നില്ല എന്നാണ് ചിത്രത്തിന്റെ സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍ ഈ ആക്ഷേപത്തോട് പ്രതികരിച്ചത്.
ഇന്ദുമേനോന്‍ സിനിമയെ വ്യക്തിപരമായ കാര്യങ്ങളുമായി കൂട്ടിക്കുഴക്കുന്നത് എന്തിനാണ് എന്ന് തനിക്കറിയില്ല. ഇന്ദുമേനോന്‍ പറഞ്ഞത് മറുപടി അര്‍ഹിക്കാത്ത കാര്യമാണ്. എന്തിനാണ് ഇത്ര രൂക്ഷമായി സിനിമക്കെതിരെ അവര്‍ രംഗത്ത് വന്നത് എന്നറിയില്ല. കാമ്പില്ലാത്ത കാര്യങ്ങള്‍ പറയുന്നവര്‍ക്ക് അമിതപ്രധാന്യം കിട്ടുന്നത് കൊണ്ടുള്ള പ്രശ്‌നമാണിത് - ഇന്ദു മേനോന്റെ പോസ്റ്റിനെക്കുറിച്ച് സനലിന് പറയാനുള്ളത് ഇതാണ്.

ഒഴിവുദിവസത്തെ ചളി അതോ ചതിയോ എന്ന പേരില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് ഇന്ദു മേനോന്‍ ചിത്രത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. ഒഴിവുദിവസത്തെ കളി എന്ന ചിത്രം കഴിഞ്ഞയാഴ്ചയാണ് തീയറ്ററുകളില്‍ എത്തിയത്. സമീപകാല മലയാള ചിത്രങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ സിനിമയാണ് സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി.
സാഹിത്യ സിനിമാ രാഷ്ട്രീയ നക്സല്‍ നായകര്‍ പുരപ്പുറത്ത് കയറി കഴിഞ്ഞ കുറേ ദിവസമായ് കാണൂ കാണൂ മികച്ച ഈ പടം എന്ന് കൂവിയത് കൊണ്ടാണ് താന്‍ ചിത്രം കാണാന്‍ മുതിര്‍ന്നതെന്നാണ് ഇന്ദു മേനോന്‍ പറയുന്നത്. എന്നാല്‍ നിരാശയായിരുന്നു ഫലം. അടുത്ത കാലത്ത് കണ്ട ഏറ്റവും ലൗഡായ, കലാമൂല്യമോ പൊളിറ്റിക്കല്‍ മൂല്യമോ ഇല്ലാത്ത ഒരു കള്ളനാണയമാണ് ചിത്രം - ഇന്ദു മേനോന്റെ ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.












Click it and Unblock the Notifications