കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കാദമി ചില കൊതിക്കെറുവുകാരുടെ കൈയ്യില്‍; ആഞ്ഞടിച്ച് സനല്‍ കുമാര്‍ ശശിധരന്‍

  • By Gowthamy
Google Oneindia Malayalam News

കേരള ചലച്ചിത്ര അക്കാദമിയെയും അന്താരാഷ്ട്ര ചലച്ചിത്ര മേളയെയും വിമര്‍ശിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടൂരിനെപ്പോലുളള കലാസ്‌നേഹികള്‍ മുന്‍കൈ എടുത്ത് സ്ഥാപിച്ച അക്കാദമി ഇന്ന് ചില കൊതിക്കെറുവുകാരുടെയും ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയദാസന്മാരുടെയും കൈയ്യിലാണെന്ന് സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഇത്തരക്കാരുടെ ജോലി സിനിമകളെ സഹായിക്കലല്ലെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സെക്‌സി ദുര്‍ഗ എന്ന ചിത്രം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. ഐഎഫ്എഫ്‌കെയില്‍ സിനിമയ്ക്ക് അവഹേളിക്കുന്ന തരത്തിലുള്ള സെലക്ഷന്‍ നടത്തിയതാണ് സനല്‍കുമാറിനെ ചൊടിപ്പിച്ചിരിക്കുന്നത്.

കൊതിക്കെറുവുകാരുടെ കൈയ്യില്‍

കൊതിക്കെറുവുകാരുടെ കൈയ്യില്‍


അടൂരിനെ പോലുള്ള കലാസ്‌നേഹികള്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച ചലച്ചിത്ര അക്കാദമി ഇന്നു ചില കൊതിക്കെറുവുകാരുടെയും ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയ ദാസന്മാരുടെയും കൈയ്യിലാണെന്ന് സനല്‍കുമാര്‍ ആരോപിക്കുന്നു.

 സിനിമയെ സഹായിക്കലല്ല

സിനിമയെ സഹായിക്കലല്ല

സിനിമയെ സഹായിക്കലല്ല ഇവരുടെ ജോലി എന്നാണ് സനല്‍കുമാര്‍ പറയുന്നത്. സ്വന്തം ഈഗോയെ തൃപ്തിപ്പെടുത്തുകയും പൊങ്ങച്ചം നടിക്കലും മാത്രമാണ് ഇവരുടെ ജോലിയെന്നും അദ്ദേഹം പറയുന്നു. ഈ സ്ഥിതി മാറേണ്ടത് മലയാള സിനിമയില്‍ ഇന്ന് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പുതിയ പ്രവണതകളെ മുന്നോട്ട്‌കൊണ്ടു പോകേണ്ടതിന് അത്യാവശ്യമാണെന്നും സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കുന്നു.

സെക്‌സി ദുര്‍ഗയെ മുന്‍നിര്‍ത്തി

സെക്‌സി ദുര്‍ഗയെ മുന്‍നിര്‍ത്തി

സെക്‌സി ദുര്‍ഗയെ മുന്‍നിര്‍ത്തിയാണ് ഇക്കാര്യങ്ങള്‍ പറയുന്നതെങ്കിലും ഒരു സിനിമയുടെ മാത്രം കഥയായി ഇത് ഒതുങ്ങുന്നില്ല എന്ന് മനസിലാക്കണമെന്നും സനല്‍കുമാര്‍ കുറിക്കുന്നു.

അര്‍ഹിക്കുന്ന പരിഗണന

അര്‍ഹിക്കുന്ന പരിഗണന

സിനിമയെ അര്‍ഹിക്കുന്ന രീതിയില്‍ അവതരിപ്പിച്ചില്ലെങ്കില്‍ സിനിമ കാണിക്കാനാവില്ലെന്ന് പറഞ്ഞതിന് അക്കാദമിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ നല്‍കിയ മറുപടി അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

സങ്കുചിതമായ മനസ്

സങ്കുചിതമായ മനസ്

സിനിമ പിന്‍വലിച്ചാല്‍ വലിയ പബ്ലിസിറ്റി കിട്ടുമല്ലോ എന്നായിരുന്നു അവരുടെ മറുപടി എന്ന് സനല്‍കുമാര്‍ പറയുന്നു. നിങ്ങള്‍ ഇപ്പോള്‍ വലിയ ആളായിപ്പോയെന്നും അതുകൊണ്ട് ഐഎഫ്എഫ്‌കെയ്ക്ക് നിങ്ങളെ അഫോര്‍ഡ് ചെയ്യാന്‍ പറ്റില്ലായിരിക്കുമെന്നും അവര്‍ പരിഹസിച്ചതായി സനല്‍കുമാര്‍ പറയുന്നു. സങ്കുചിതമായ മനസാണിതെന്നും സനല്‍കുമാര്‍.

റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ചട്ടം പരിഷ്‌കരിച്ചു

റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ചട്ടം പരിഷ്‌കരിച്ചു

റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ പരിഗണിക്കുന്നതിനുള്ള മാനദണ്ഡം ഒരു സംവിധായകന്റെ ആദ്യത്തെയോ രണ്ടാമത്തെയോ ചിത്രമായിരിക്കണമെന്നും എന്നാല്‍ സെക്‌സി ദുര്‍ഗയ്ക്കായി ഈ ചട്ടം പരിഷ്‌കരിച്ചുവെന്നും അദ്ദേഹം പറയുന്നു.

സിനിമയെ സഹായിക്കാന്‍ ഏതറ്റവും വരെ

സിനിമയെ സഹായിക്കാന്‍ ഏതറ്റവും വരെ

സിനിമയെ കാര്യടഗൗരവത്തോടെ സമീപിക്കുന്ന ഫിലിം ഫെസ്റ്റിവലുകള്‍ സിനിമകളെ സഹായിക്കാന്‍ ഏതറ്റംവരെ പോകാമെന്നതിന് ഉദാഹരണമാണ് റോട്ടര്‍ഡാം ചലച്ചിത്ര മേളയുടെ നടപടിയെന്നും അദ്ദേഹം.

അവഹേളിക്കുന്ന സെലക്ഷന്‍

അവഹേളിക്കുന്ന സെലക്ഷന്‍

അക്കാഡമിയുടെ ഏറ്റവും പ്രധാന കലാപരിപാടിയായ ഐഎഫ്എഫ്‌കെയില്‍ സെക്‌സി ദുര്‍ഗയെ കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല അവഹേളിക്കുന്ന തരത്തിലുളള സെലക്ഷനും നടത്തിയെന്ന് സനല്‍കുമാര്‍ പറയുന്നു.

മന്ത്രിയുടെ പ്രതികരണം

മന്ത്രിയുടെ പ്രതികരണം

റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ പുരസ്‌കാരം കിട്ടിയ വാര്‍ത്തയറിഞ്ഞ് സിനിമ വകുപ്പ് മന്ത്രി ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടതൊഴിച്ചാല്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ചലച്ചിത്ര അക്കാദമിയും സിനിമ വകുപ്പും പ്രാധാന്യത്തോടെ കാണേണ്ടതിന് പകരം സിനിമയുടെയും സംവിധായകന്റെയും കാര്യമാണെന്നും അതില്‍ തങ്ങള്‍ക്ക് എന്ത് കാര്യം എന്നാണോ കരുതേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

പേരിനെ ചൊല്ലിയുള്ള വിവാദം

പേരിനെ ചൊല്ലിയുള്ള വിവാദം

ഇന്ത്യയില്‍ നിന്നും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രമോഷണല്‍ ഫണ്ടിനെ കുറിച്ചും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു. ചിത്രത്തിന്റെ പേരിനെ കുറിച്ചുള്ള വിവാദം കത്തി നില്‍ക്കുന്നതിനാല്‍ ഗ്രാന്റിന് അപേക്ഷ നല്‍കിയിരുന്നില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു.

English summary
sanal kumar sasidharan's facebook post against film academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X