'കടക്ക് പുറത്ത്" മന്ത്രങ്ങള്‍ ഉരുവിടൂ,തോല്‍വിക്ക് പിന്നാലെ മുഖ്യനെ ഭിത്തിയില്‍ ഒട്ടിച്ച് സംവിധായകന്‍
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം നേടിയത് കനത്ത തിരിച്ചടിയാണ്. സംസ്ഥാനത്തെ ഒന്നൊഴികെയുള്ള സീറ്റുകള്‍ യുഡിഎഫ് തൂത്തുവാരുകയായിരുന്നു. ശബരിമലയും പെരിയ ഇരട്ടകൊലപാതകവുമെല്ലാം പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കിയെന്നാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം സിപിഎമ്മിന്‍റെ കനത്ത പരാജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.തന്‍റെ ഫേസ്ബുക്കിലൂടെയാണ് സംവിധായകന്‍റെ വിമര്‍ശനം. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-

ആഴ്ചയിൽ നാല് തവണ "കടക്ക് പുറത്ത്" "അങ്ങോട്ട് മാറിനിൽക്ക്" മന്ത്രങ്ങൾ ഉരുവിടണം. എതിരഭിപ്രായങ്ങൾ പറയുന്നവരെ സൈബർ അണികളെക്കൊണ്ട് ചീത്തപറഞ്ഞൊതുക്കണം. മന്ത്രിയുടെ വീട്ടിൽ പരിദേവനവുമായി എത്തുന്നവരെ കാണാൻ പറ്റില്ലെന്ന് തിരിച്ചയക്കണം.
രാഷ്ട്രീയ എതിരാളികളെ വെട്ടിയോ കുത്തിയോ ഒക്കെ കൊല്ലുന്ന അണികൾക്ക് ജയിലിൽ സ്വീകരണം ഒരുക്കണം. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ പരോൾ കൊടുത്ത് കൊടുത്ത് അവർക്ക് തന്നെ മടുപ്പുണ്ടാക്കണം.
ജനകീയ സമരങ്ങളെ പോലീസിനെക്കൊണ്ട് അടിച്ചോടിക്കണം. പരിസ്ഥിതി സമരക്കാരെ മാവോയിസ്റ്റുകളാക്കണം..ഇത്രയൊക്കെ ചെയ്‌താൽ മടങ്ങിവരാവുന്നതേ ഉള്ളു സഖാവേ. സാരമില്ല.












Click it and Unblock the Notifications