• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വടകരയിലെ പാര്‍ട്ടി പരീക്ഷണം വിജയിക്കരുത്'സിപിഎമ്മിനും ജയരാജനുമെതിരെ സനന്‍ കുമാര്‍ ശശിധരന്‍!കുറിപ്പ്

  • By

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുകയെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. ബിജെപിയും സിപിഎമ്മും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലെന്നും തന്‍റെ വോട്ട് കോണ്‍ഗ്രസിനായിരിക്കുമെന്നും സംവിധായകന്‍ നിലപാട് വ്യക്തമാക്കി.

ലൈംഗികപീഡനശ്രമം: ഉണ്ണി മുകുനന്ദനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി! നടന് കുരുക്ക് മുറുകുന്നു

ഇപ്പോള്‍ സിപിഎമ്മിനേയും വടകരയിലെ സ്ഥാനാര്‍ത്ഥി പി ജയരാജനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സനല്‍. തന്‍റെ ഫേസ്ബുക്കിലൂടെയാണ് സനലിന്‍റെ വിമര്‍ശനം. വിശദാംശങ്ങളിലേക്ക്

 കോണ്‍ഗ്രസ് പാര്‍ട്ടി

കോണ്‍ഗ്രസ് പാര്‍ട്ടി

മതേതരമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി വളരെ വേഗം പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ കഴിയുന്ന ഒരെ ഒരു പ്രസ്ഥാനമേ ഇപ്പോൾ ഉള്ളു എന്ന സത്യം കണ്ണുള്ളവർക്കെല്ലാം കാണാൻ കഴിയും. അത് കോൺഗ്രസ് പാർട്ടിയാണ്.

 അഭ്യര്‍ത്ഥന

അഭ്യര്‍ത്ഥന

ഇന്നത്തെ അപകടകരമായ സാഹചര്യത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ചെടുക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യങ്ങൾക്ക് വോട്ട് ചെയ്യണമെന്നാണ് എന്റെ അഭ്യർത്ഥന, എന്നായിരുന്നു കഴിഞ്ഞ ദിവസം സനല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

 വിട്ടുപോകില്ല

വിട്ടുപോകില്ല

ഇതിന് പിന്നാലെയാണ് സിപിഎമ്മിനും പി ജയരാജനുമെതിരെ സനല്‍ രംഗത്തെത്തിയത്. സനലിന്‍റെ പോസ്റ്റ് വായിക്കാം-

എതിരഭിപ്രായങ്ങളെ സംഘംചേർന്ന് അടിച്ചമർത്തുന്ന അക്രമരാഷ്ട്രീയം അവസാനിക്കണം. ടി പി ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതകത്തിന്റെ നിഴൽ സി പിഎമ്മിനെ ഒരിക്കലും വിട്ടുപോകുകയില്ല.

 നാട്ടുകാരെ ഇളിഭ്യരാക്കി

നാട്ടുകാരെ ഇളിഭ്യരാക്കി

കഴിഞ്ഞ നിയമസഭാതെരെഞ്ഞെടുപ്പിൽ ടി പി ചന്ദ്രശേഖരന്റെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ കുടുംബത്തെ ചേർത്തുപിടിച്ച സഖാവ് വി എസിനെ മുന്നിൽ നിർത്തിയാണ് സി പി എം വോട്ട് ചോദിച്ചത്. ജയിച്ചപ്പോൾ ചന്ദ്രശേഖരനെ കുലംകുത്തി എന്ന് വിളിച്ച നേതാവിനെ മുഖ്യമന്ത്രിയാക്കി നാട്ടുകാരെ ഇളിഭ്യരാക്കി.

 ഇമേജ് ബില്‍ഡ് ചെയ്തു

ഇമേജ് ബില്‍ഡ് ചെയ്തു

കുലംകുത്തിവിളിയുടെ നേതാവ് പുതിയ ഇമേജ് ബിൽഡിംഗ് തുടങ്ങി പ്രളയവും ശബരിമലയും നന്നായി ഉപയോഗിച്ച് ആ ഇമേജ് നന്നായിതന്നെ പടുത്തുയർത്തി. അതിനിടയിൽ കൊലപാതകം നടത്തുന്ന- ആസൂത്രണം ചെയ്യുന്ന, പാർട്ടിക്ക് വേണ്ടപ്പെട്ട, കുറ്റവാളിയെന്ന് കോടതി ശിക്ഷിച്ചവരെയും കുറ്റാരോപിതരെയും ഒക്കെ ഒരു മറയുമില്ലാതെ സഹായിച്ചു.

 വലിയ പരീക്ഷണം

വലിയ പരീക്ഷണം

ഇമേജ് ബിൽഡ് ചെയ്തു കഴിഞ്ഞു എന്നും മേശക്കടിയിലൂടെ നടക്കുന്ന അധാർമികമായ ഇത്തരം സഹായങ്ങൾ ജനം കണ്ടില്ലെന്ന് നടിച്ചോളും എന്ന തെറ്റിദ്ധാരണയുടെ ഹുങ്കിലാണ് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഒക്കെ ആണിക്കല്ലെന്ന് പരക്കെ ആരോപണമുയരുന്ന പി ജയരാജനെ വടകരയിൽ തന്നെ കൊണ്ടു നിർത്തി ഒരു വലിയ രാഷ്ട്രീയ പരീക്ഷണത്തിന് സി പിഎം മുതിരുന്നത്.

 ജനാധിപത്യ വിരുദ്ധത

ജനാധിപത്യ വിരുദ്ധത

ആരോപണങ്ങളോ പോലീസ് കേസുകളോ സിബിഐ അന്വേഷണമോ എന്തുതന്നെ വന്നാലും അതൊന്നും ജനങ്ങൾ വിശ്വസിക്കരുത് പാർട്ടി പറയുന്നത് എന്താണോ അതാണ് ശരിയെന്നുമാത്രം വിശ്വസിച്ചുകൊള്ളണം എന്ന ജനാധിപത്യവിരുദ്ധതയെ പരീക്ഷിച്ചു നോക്കുകയാണ് ലക്ഷ്യം.

 വിജയിക്കാന്‍ പാടില്ല

വിജയിക്കാന്‍ പാടില്ല

പിജയരാജൻ നിരപരാധിയാണെന്ന് പാർട്ടി പറഞ്ഞാൽ നിരപരാധിയാണ്. പാർട്ടിയാണ് ഇനി മുതൽ ശരിതെറ്റുകൾ നിശ്ചയിക്കുക എന്ന ഇടതുപക്ഷമല്ലാത്ത കമ്യൂണിസ്റ്റ് കാഴ്ചപ്പാട് ഈ പരീക്ഷണത്തിൽ വിജയിക്കാൻ പാടില്ല എന്നു തന്നെ വിശ്വസിക്കുന്നു.

 ഇല്ലാതായത്രേ

ഇല്ലാതായത്രേ

കുലം കുത്തിയെന്നും ആസ്ഥാനവിധവയെന്നുമൊക്കെ സിപിഎം അക്രമോൽസുകമായി ആക്ഷേപിക്കുന്ന ആളുകളാണ് ആർഎംപിയുടെ നേതാക്കൾ അവർ കോൺഗ്രസിനു പിന്തുണ കൊടുക്കുന്നതോടെ അവരുടെ രാഷ്ട്രീയ സംശുദ്ധി ഇല്ലാതായി പോവുമത്രേ.. എന്തൊരു മഹാമനസ്കത. സംശുദ്ധി നിലനിർത്താനാവും സ്ഥാപകനേതാവിനെ വെട്ടിയറഞ്ഞ് കൊന്നത്..

ഫേസ്ബുക്ക് പോസ്റ്റ്

സനല്‍കുമാര്‍ ശശിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

English summary
sanal kumar sasidharans facebook post against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X