കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംരക്ഷിച്ചു നിര്‍ത്തിയവര്‍ തന്നെ കുരുക്ക് മുറുക്കിയപ്പോള്‍ ഹരികുമാര്‍ സ്വയം ശിക്ഷ വിധിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ പിടിച്ചു തള്ളിയപ്പോള്‍ യുവാവ് കാറിനടിയിലേക്ക് വീണ് മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയും മുന്‍ ഡിവൈഎസ്പിയുമായ ബി ഹരികുമാറിനെ ഇന്ന് രാവിലോടെയായിരുന്നു വീടിന് പിറകിലെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

<strong>തിരുവനന്തപുരത്ത് കടലില്‍ വിമാനമിറങ്ങും; രാജ്യത്തെ ആദ്യ കടല്‍ റണ്‍വേക്കായി പദ്ധതിയൊരുങ്ങുന്നു</strong>തിരുവനന്തപുരത്ത് കടലില്‍ വിമാനമിറങ്ങും; രാജ്യത്തെ ആദ്യ കടല്‍ റണ്‍വേക്കായി പദ്ധതിയൊരുങ്ങുന്നു

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഹരികുമാറിനായി പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബന്ധുക്കളെയടക്കം അറസ്റ്റ് ചെയ്ത് കീഴടങ്ങാനായി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയായിരുന്നു ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം രക്ഷപ്പെടാന്‍ അനുവദിച്ച പോലീസ് തന്നെയാണ് ഹരികുമാറിന്റെ മരണത്തിന് ഉത്തരവാദിയെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.

തര്‍ക്കത്തിനൊടുവില്‍

തര്‍ക്കത്തിനൊടുവില്‍

വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയായിരുന്നു മര്‍ദ്ദിച്ച ശേഷം സനല്‍ എന്ന യുവാവിനെ ബി ഹരികുമാര്‍ റോഡിലേക്ക് പിടിച്ചു തള്ളിയിട്ടത്ത്. തള്ളിയ വേളയില്‍ വാഹനമിടിച്ച് സനലിന്റെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു.

ഒളിവില്‍

ഒളിവില്‍

പിന്നീട് പോലീസുകാര്‍ തന്നെ സനലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലക്കേറ്റ ക്ഷതമാണ് സനലിന്റെ മരണകാരണമെന്ന് നേരത്ത് പുറത്തു വന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ ഹരികുമാറിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസ് ചുമത്തിയെങ്കിലും ഒളിവില്‍ പോയ അദ്ദേഹത്തെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.

മാറിനില്‍ക്കാന്‍

മാറിനില്‍ക്കാന്‍

സംഭവത്തിന് ശേഷം കീഴടങ്ങാന്‍ ആവശ്യപ്പെടുന്നതിന് പകരം മാറിനില്‍ക്കാനായിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരും പോലീസ് അസോസിയേഷന്‍ നേതാക്കളും ഹരികുമാറിനെ ആദ്യം ഉപദേശിച്ചത്.

പ്രതിഷേധം ശക്തമായപ്പോള്‍

പ്രതിഷേധം ശക്തമായപ്പോള്‍

പിന്നീട് പ്രതിഷേധം ശക്തമായപ്പോള്‍ സര്‍ക്കാര്‍ കേസ് ഗൗരവപൂര്‍ണ്ണാമായി കാണുകയും കൊലക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കകുയം ചെയ്തു. ഇതോടൊപ്പം തന്നെ കീഴടങ്ങാനായി ഹരികുമാറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.

തനിക്കുള്ള ശിക്ഷ

തനിക്കുള്ള ശിക്ഷ

ഒടുവില്‍ കുരുക്കുകള്‍ ഒന്നിന് പുറകെ ഒന്നായി മുറകിയതോടെ തനിക്കുള്ള ശിക്ഷ സ്വയം വിധിച്ച് ഹരികുമാര്‍ ആത്മഹതയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

ആക്ഷേപം

ആക്ഷേപം

ആദ്യമേ ഹരികുമാറിനോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുന്നതിന് പകരം മാറിനില്‍ക്കാന്‍ നിര്‍ദ്ദേശിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് കാര്യങ്ങള്‍ ഇവിടെ വരെ എത്തിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.

ആദ്യം വിളിച്ചറിയിച്ചത്

ആദ്യം വിളിച്ചറിയിച്ചത്

സംഭവം നടന്ന തിങ്കളാഴ്ച രാത്രി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഹരികുമാര്‍ നാട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതായി ആദ്യം വിളിച്ചറിയിച്ചത് റൂറല്‍ എസ്പി അശോക് കുമാറിനെയായിരുന്നു. പോലീസ് അസോസിയേഷന്‍ ജില്ലാ നേതാവിന്റെയും സഹായവും രക്ഷപെടാന്‍ ഹരികുമാര്‍ തേടിയിരുന്നു.

തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടില്‍

അന്നു രാത്രി തന്നെ നാടുവിട്ട ഹരികുമാറിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം. അറസ്റ്റിനായി പ്രതിഷേധം ശക്തമാകുമ്പോള്‍ ഹരികുമാര്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴയുകയാണെന്നായിരുന്നു പോലീസ് വിശദീകരിച്ചുകൊണ്ടിരുന്നത്.

വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഹരികുമാര്‍ ചിലരാഷ്ട്രീയ പ്രവര്‍ത്തകരുടെ സഹായത്തോടെ തലസ്ഥാനത്ത് തന്നെ ഒളിവില്‍ കഴിയുകയാണെന്നും കീഴടങ്ങാനായി തയ്യാറായ അദ്ദേഹം നെയ്യാറ്റിന്‍കര ജയിലില്‍ അയക്കരുതെന്ന് ഉപാധിവെച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നു.

സ്വന്തം വീട്ടില്‍

സ്വന്തം വീട്ടില്‍

ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെമാറ്റിയ പോലീസ് രക്ഷപെടാന്‍ സാഹയിച്ച രണ്ടുപേരെ അറസ്റ്റു ചെയ്തു. പിന്നീട് ഹരികുമാര്‍ തമിഴ്‌നാട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് കടന്നെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നതിന് ഇടയേയായിരുന്നു കല്ലമ്പലത്തെ സ്വന്തം വീട്ടില്‍ ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

എങ്ങനെ വീട്ടില്‍ എത്തി

എങ്ങനെ വീട്ടില്‍ എത്തി

പോലീസിന്റെയും നാട്ടുകാരുടെയും എല്ലാ ശ്രദ്ധയും മറികടന്ന് ഹരികുമാര്‍ എങ്ങനെ വീട്ടില്‍ എത്തിയെന്നതാണ് ദുരൂഹമായി നിലനില്‍ക്കുന്നത്. പോലീസ് തന്നെയാണ് ഹരികുമാറിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നാണ് ആക്ഷേപം. ആദ്യമേ തന്നെ അദ്ദേഹത്തോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കാമായിരുന്നു, അതുമല്ലെങ്കില്‍ നാടുവിടാന്‍ തയ്യാറായ ഹരികുമാറിനെ പോലീസിന് പിടികുടാനും കഴിയുമായിരുന്നു. ഇതു രണ്ടും ചെയ്യാത്തതാണ് ഈ ആത്മഹത്യക്ക് കാരണമെന്നും ആക്ഷേപം ഉയരുന്നു.

<strong>കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍</strong>കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍

English summary
sanal-murder-dysp-harikumar-found-dead-in-tvm-complaint-against-police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X