നടിയുടെ മകളെ എന്തിന് വലിച്ചിഴച്ചു? വിഎസിനെ കുഴിയില്‍ ചാടിച്ച ഷാജഹാനാണ് കൂടെയുള്ളത്: ശാന്തിവിള ദിനേശ്
കൊച്ചി: നടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരെ ശാന്തിവിള ദിനേശ്. സനല്‍കുമാര്‍ ശശിധരന്റെ പ്രവൃത്തികള്‍ ദുരൂഹമാണ് എന്നും എന്തിനാണ് നടിയുടെ മകളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നും ശാന്തിവിള ദിനേശ് ചോദിച്ചു. സനല്‍കുമാര്‍ ഏതെങ്കിലും നല്ല മാനസികാരോഗ്യവിദഗ്ധരില്‍ നിന്ന് ചികിത്സ തേടണം എന്നും അദ്ദേഹം ഉപദേശിച്ചു. ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'മനുഷ്യമനസ് വ്യത്യസ്തമാണ്. ചിന്തിക്കാന്‍ പറ്റാത്ത തരത്തില്‍ മനസ് യാത്രയാകും. സ്വയം മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ വിദഗ്ധരുടെ അഭിപ്രായം തേടണം എന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരനോട് സ്നേഹപൂര്‍വം പറയുന്നു. 48 വയസുകാരനാണ് സനല്‍കുമാര്‍ ശശിധരന്. സനല്‍കുമാര്‍ ശശിധരനെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരേണ്ടതില്ലല്ലോ. കൂടെ പഠിച്ച പെണ്‍കുട്ടിയെ സ്നേഹിച്ച് വിവാഹം കഴിച്ചു.

നല്ല രണ്ട് ആണ്‍കുട്ടികളാണ്. ജന്തുശാസ്ത്രത്തിലും നിയമത്തിലും പഠനം. വക്കീല്‍ പഠനത്തിനിടെ കൂടെ പഠിച്ച പെണ്‍കുട്ടിയെ ആണ് വിവാഹം കഴിച്ചത്. വക്കീല്‍ കുപ്പായമിട്ട് കോടതിയില്‍ പോയോ എന്ന് എനിക്കറിയില്ല. എവിടെയോ വെച്ച് ഇരുവരും മാനസികമായി അകന്നു. വിവാഹബന്ധം വേര്‍പെടുത്തി. സനല്‍ കാഴ്ച എന്നൊരു ഫിലിം സൊസൈറ്റി കൂട്ടുകാരുമായി ചേര്‍ന്നുണ്ടാക്കി.
ജോണ്‍ എബ്രഹാമിന്റെ ഒഡേസ പോലെ ആള്‍ക്കാരില്‍ നിന്ന് പണം പിരിച്ച് സിനിമകളും ഫീച്ചര്‍ സിനിമയും എടുത്തു. ഒരാള്‍പൊക്കം എന്ന ആദ്യ സിനിമയില്‍ തന്നെ സംസ്ഥാന അവാര്‍ഡ് നേടി. ഒഴിവുദിവസത്തെ കളി, എസ് ദുര്‍ഗ എന്നീ ചിത്രങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ജോജുവിനെ വെച്ച ചോല എന്ന സിനിമയൊരുക്കി. ആ സിനിമ ജോജുവായിരുന്നു നിര്‍മിച്ചത്. തിരുവനന്തപുരത്ത് നിന്ന് അടി വാങ്ങി തരും എന്ന് ജോജു സനല്‍കുമാര്‍ ശശിധരനോട് പറയേണ്ടി വന്നു.
പിന്നീട് കയറ്റം, വഴക്ക് എന്നീ സിനിമകളും ചെയ്തു. ഈ സിനിമകളൊന്നും തിയേറ്ററില്‍ എത്തിയില്ല. മാത്രമല്ല ഈ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ എത്തിയവരോ നിര്‍മാതാക്കളോ ആയി തര്‍ക്കമുണ്ടാകുകയും ചെയ്തു. പിന്നീട് തന്നെ ആരൊക്കയോ പിടിച്ച് കൊണ്ടുപോകുന്നേ എന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവ് വീഡിയോ ഇട്ടതും എല്ലാവരും കണ്ടതാണ്. ഇപ്പോള്‍ സനല്‍കുമാര്‍ അമേരിക്കയിലാണ്.
സനലിന്റെ ജാമ്യം റദ്ദാക്കണം എന്നാണ് പൊലീസിന്റെ നിലപാട്. സ്റ്റേഷന് ജാമ്യം തരാം എന്ന് പറഞ്ഞിട്ട് അതുവേണ്ട കോടതി ജാമ്യം മതി വാശിപിടിച്ച് കോടതിയില്‍ നിന്ന് ജാമ്യമെടുത്ത ആളാണ്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്നാണ് പൊലീസിന്റെ നിലപാട്. എന്നാല്‍ തനിക്കെതിരെ ലുക്കൗട്ട് നോട്ടീസൊന്നും പൊലീസ് പുറത്തിറക്കിയിട്ടില്ല എന്നാണ് സനല്‍കുമാര്‍ ശശിധരന് പറയുന്നത്.
പുതിയ കേസില്‍ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് നടി. നടിയെ മാത്രമല്ല അവരുടെ മകളേയും സനല്‍കുമാര്‍ ശശിധരന് സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു. നടിയുടേത് എന്ന് പറഞ്ഞ് ഏതോ ഒരു സ്ത്രീയുടെ ഫോണ്‍ സംഭാഷണവും അയാള്‍ പുറത്തുവിട്ടു എന്ന് പറയുന്നു. നടിയല്ല കേസ് നല്‍കിയത് എന്നാണ് സനല്‍കുമാര്‍ പറയുന്നത്.
നടിയുടെ മകളെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. അയാള്‍ നടിയോടും നടിയുടെ ബന്ധുക്കളോടും സംസാരിച്ചു എന്നാണ് പറയുന്നത്. അവിടെയാണ് ദുരൂഹത ഉള്ളത്. അയാള്‍ എന്താണ് ചെയ്യുന്നത് എന്ന് അയാള്‍ക്ക് പോലും ബോധ്യമില്ല. വിഎസിനെ കുഴിയില്‍ ചാടിച്ച ഷാജഹാന് മാത്രമാണ് സനല്‍കുമാറിനോട് എന്താണ് പ്രശ്നം എന്ന് ചോദിച്ച് എന്നാണ് പറയുന്നത്. നോര്‍മലായിട്ടുള്ള ആരും പ്രതികരിക്കില്ല.
സനല്‍കുമാര്‍ ഏതെങ്കിലും നല്ല മാനസികാരോഗ്യവിദഗ്ധരില്‍ നിന്ന് ചികിത്സ തേടണം. ഇപ്പോഴാണെങ്കില്‍ നടന്ന് പോകാം. നല്ല ഭാവിയുള്ള സമാന്തര സിനിമയുടെ വക്താവാകും എന്ന് വിചാരിച്ച ആളായിരുന്നു സനല്‍കുമാര്‍ ശശിധരന്. അടൂരിനും ഷാജി എന്‍ കരുണിനും ടിവി ചന്ദ്രനും ശേഷം ആ നിരയിലേക്ക് എത്തും എന്ന് വിചാരിച്ചിരുന്നു. പക്ഷെ കടലില്‍ കായം കലക്കിയ പോലെയായി.
കൂടെ വര്‍ക്ക് ചെയ്യുന്ന നടി ചിരിച്ചാലോ സൗഹൃദം കാണിച്ചാലോ അത് പ്രണയമാക്കി മാറ്റി അവരുമായി സുഖിച്ച് ജീവിച്ച് കളയാം എന്ന് വിചാരിച്ചതിലുള്ള കുഴപ്പമാണ്. എന്തായാലും കഷ്ടമായി പോയി എന്ന് മാത്രമെ പറയാനുള്ളൂ,' ശാന്തിവിള ദിനേശ് പറഞ്ഞു
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications