കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീ പ്രവേശനം: തൃപ്തിക്കെതിരെ സനാതന്‍ സന്‍സ്ത, ഭാരവാഹികളെ മര്‍ദ്ദിക്കുമെന്ന് തൃപ്തി!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശത്തിനെത്തുന്നത് സര്‍ക്കാരിനെതിരെ സനാതന്‍ സന്‍സ്ത. താൻ നിയമപാലനം ചെയ്യുന്നവളും ഈശ്വര ഭക്തയുമാണെന്ന് തൃപ്തി ദേശായി പറയുന്നു. ഇത് വലിയ തമാശയാണ്. ഭരണഘടനയെ ആദരിക്കുന്നു എന്ന് നടിക്കുന്ന തൃപ്തി ദേശായി ക്ഷേത്ര ഭാരവാഹികളെ മർദ്ദിക്കുമെന്ന് പ്രസ്താവന നടത്തിയതായും സംഘനട ചൂണ്ടിക്കാണിക്കുന്നു.

<strong>തൃപ്തിക്ക് വാഹനസൗകര്യം നൽകാനാവില്ലെന്ന് ടാക്സി ഡ്രൈവർമാർ; പോലീസ് വാഹനം തടയുമെന്ന് പ്രതിഷേധക്കാർ</strong>തൃപ്തിക്ക് വാഹനസൗകര്യം നൽകാനാവില്ലെന്ന് ടാക്സി ഡ്രൈവർമാർ; പോലീസ് വാഹനം തടയുമെന്ന് പ്രതിഷേധക്കാർ

ഭക്തിയുടെ 'സ്റ്റണ്ട്' കാണിക്കുന്ന അവർ മറ്റുള്ളവരുടെ ഭക്തിയെയും വിശ്വാസത്തെയും ധാർമിക സംസ്കാരങ്ങളെയും അപമാനിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്കു മുമ്പ് പുനെയിൽ ഒരു വ്യക്തിയെ മർദ്ദിക്കുകയും ജാതിസൂചകമായ വാക്കുകൾ പ്രയോഗിക്കുകയും ചെയ്തതിന്റെ പേരിൽ കേസ് തൃപ്തി ദേശായിക്കുമേൽ അതിക്രമത്തിന് കേസെടുത്തിട്ടുണ്ട്.

 തൃപ്തിക്കെതിരെ കേസ്

തൃപ്തിക്കെതിരെ കേസ്

ഇതേ വ്യക്തിയുടെ സ്വർണ്ണ മാലയും 27,000 രൂപയും തട്ടിയെടുത്തതിന്റെ കുറ്റാരോപണവും ഇവര്‍ക്കെതിരെയുണ്ട്. ഈ കേസിൽ കോടതി തൃപ്തിയുടെ ജാമ്യം തള്ളിക്കളഞ്ഞിരിക്കുന്നു. ഗുണ്ടായിസം, ജാതിഭേദം ഇവയെ പ്രോത്സാഹിപ്പിക്കുന്ന തൃപ്തി ദേശായി ഇപ്പോൾ ഹിന്ദുക്കളുടെ ധാർമിക വികാരങ്ങളെ വ്രണപ്പെടുത്തുവാനും കേരളത്തിലെ മതസൗഹാർദത്തെ ഇല്ലാ
താക്കാനും ശബരിമല ക്ഷേത്ര പ്രവേശന 'സ്റ്റണ്ട്' കാണിക്കാൻ പോകുകയാണ്.

അനീതിക്കുള്ള പോരാട്ടത്തിന് എതിര്‍പ്പ്!

അനീതിക്കുള്ള പോരാട്ടത്തിന് എതിര്‍പ്പ്!

ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ ശമ്രിച്ച സ്ത്രീകൾക്ക് 'പ്രവേശനം കിട്ടാതിരുന്നത് സ്ത്രീകൾക്കുമേലുള്ള അനീതി' ആണെന്നും അതിനെ മാറ്റണമെന്നും പ്രഖ്യാപിക്കുന്ന തൃപ്തി ദേശായി ആദ്യം ബലാൽസംഗത്തിനിരയായ കന്യാസ്ത്രീയെ കണ്ട്, തന്റെ അനുശോചനം അറിയിച്ച ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒരു പാഠം പഠിപ്പിക്കുവാനുള്ള ധൈര്യം കാണിക്കണമെന്നും സനാതന്‍ സന്‍സ്ത കൂട്ടിച്ചേര്‍ക്കുന്നു. ഇതിനുള്ള ധൈര്യം കാണിച്ചാൽ മാത്രമേ തൃപ്തി ദേശായി വാസ്തവത്തിൽ സ്ത്രീകൾക്കുമേലുള്ള അനീതിക്കെതിരെ പോരാടുന്നവളാണെന്നു പറയൻ കഴീയൂ, എന്ന് സനാതൻ സംസ്ഥയുടെ ശ്രീമതി. നയന ഭഗതാണ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളത്.

Recommended Video

cmsvideo
തൃപ്‌തി ദേശായിക്ക് പ്രത്യേക സുരക്ഷയില്ല | Morning News Focus | Oneindia Malayalam
 പുരോഗമന’വാദികൾ ആചാരങ്ങള്‍ ഇല്ലാതാക്കുന്നു

പുരോഗമന’വാദികൾ ആചാരങ്ങള്‍ ഇല്ലാതാക്കുന്നു

മഹാരാഷ്ട്രയിലെ ശനിശിംഗ്നാപ്പൂരിൽ ശ്രീ ശനിദേവന്റെ സ്ഥാനത്തും, ശ്രീക്ഷേത്ര ത്യ്രംബകേശ്വരിലെയും ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലെയും ശ്രീകോവിലിലും സ്ത്രീകൾക്ക് പ്രവേശനമില്ലായിരുന്നു. ഈ ആചാരങ്ങളെ ഇല്ലാതാക്കാനുള്ള ധർമവിരുദ്ധമായ ശമ്രം അവർ നടത്തി. കോടതി വിധി വന്നിട്ടുണ്ടെങ്കിലും, തൃപ്തി ദേശായി പോലുള്ള 'പുരോഗമന'വാദികൾ ധർമവിരുദ്ധമായി ആചാരങ്ങളെ ഇല്ലാതാക്കുവാനായി ശമ്രിക്കുന്നുണ്ടെങ്കിലും വിശ്വാസികളായ അമ്മമാരും സഹോദരികളും എന്നും ഭക്തിയോടെ ആചാരാനുഷ്ഠാനങ്ങളെ നിലനിർത്തിക്കൊണ്ടുപോകും. ഇത് വിശ്വാസത്തിന്റെ വിജയമാണ്, എന്ന് ശ്രീമതി. നയന ഭഗത് പറയുന്നു.

English summary
Sanathan santha against thrupthi desai and state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X