എസ്ഐയെയും സംഘത്തെയും മണല്‍ ലോറിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം: പോലീസുകാരന് പരിക്ക്
കോഴിക്കോട് പോലീസിന് നേരെയും മണല്‍ മാഫിയയുടെ ഗുണ്ടായിസം. അനധികൃത മണല്‍ കടത്ത് തടയാനെത്തിയ പോലീസ് സംഘത്തെ മണല്‍ മാഫിയ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. അപകടത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു
കോഴിക്കോട്: കോഴിക്കോട് പോലീസിന് നേരെയും മണല്‍ മാഫിയയുടെ ഗുണ്ടായിസം. അനധികൃത മണല്‍ കടത്ത് തടയാനെത്തിയ പോലീസ് സംഘത്തെ മണല്‍ മാഫിയ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. അപകടത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം.
തിങ്കളാഴ്ച അര്‍ദ്ധരാത്രി മണല്‍ കടത്ത് തടയാനെത്തിയ പോലീസ് സംഘത്തിന് നേരെ മണല്‍ ലോറി ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീകുമാറിനാണ് പരിക്കേറ്റത്. ശ്രീകുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രനേശിപ്പിച്ചിരിക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ചെറുവണ്ണൂര്‍ കടവില്‍ വച്ചാണ് അക്രമം നടന്നത്. പുഴയില്‍ നിന്ന് മണല്‍ കടത്തുന്നുവെന്നറിഞ്ഞ് സ്ഥലത്തെത്തിയ എസ്ഐയെയും പോലീസ് സംഘത്തെയും ലോറിയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മണല്‍ കയറ്റിക്കൊണ്ടിരുന്ന മിനി ലോറി പോലീസ് വാഹനത്തിന് നേരെ ഓടിച്ച് കയറ്റാനായിരുന്നു ശ്രമം.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications