• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസമുള്ള പെണ്ണ്,ചാട്ടുളി പോലെ വാക്കുകൾ പായിക്കുന്ന പെണ്ണ്'

  • By Desk

കൊച്ചി; രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ പലപ്പോഴും ശക്തമായ പ്രതികരണങ്ങൾ നടത്താറുള്ള നടിയാണ് പാർവ്വതി തിരുവോത്ത്. പലപ്പോഴും ഇത്തരം അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ സൈബർ ആക്രമണങ്ങൾ അവർ നേരിട്ടിട്ടുണ്ടെങ്കിലും തനിക്ക് പറയാനുള്ളത് അവർ ഭയമില്ലാതെ പറഞ്ഞു കൊണ്ടേയിരുന്നു.

'സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ തെറ്റുകൊണ്ട്';സ്ത്രീവരുദ്ധത വിളമ്പിയ ആൾക്കെതിരെ പാർവ്വതി

ഏറ്റവും ഒടുവിലായി പാലക്കാട് കാട്ടാന ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിൽ സംഘപരിവാർ കേന്ദ്രങ്ങൾ വർഗീയ പ്രചരണം അഴിച്ചുവിട്ടപ്പോൾ അതിനെതിരേയും അവർ രംഗത്തെത്തി. വിഷയം വർഗീയവത്കരിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അവർ തുറന്നടിച്ചു. നാടിനെ ബാധിക്കുന്ന വിഷയങ്ങളിൽ ഇത്തരത്തിൽ പ്രതികരിക്കുന്ന പാർവ്വതിയെ കണ്ട് മറ്റ് താരങ്ങൾ പഠിക്കുകയാണ് വേണ്ടതെന്ന് പറയുകയാണ് എഴുത്തുകാരൻ സന്ദീപ് ദാസ്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

 അപൂർവ്വപ്രതിഭാസമാണ്

അപൂർവ്വപ്രതിഭാസമാണ്

നാടിനെ പിടിച്ചുകുലുക്കുന്ന സംഭവങ്ങളുണ്ടാവുമ്പോൾ എല്ലാവരും സിനിമ ഇൻഡസ്ട്രിയിലേക്ക് ഉറ്റുനോക്കാറുണ്ട്. ആ മേഖലയിലെ സെലിബ്രിറ്റികളുടെ പ്രതികരണങ്ങൾക്കുവേണ്ടി കാതോർക്കാറുണ്ട്. പക്ഷേ ഭൂരിപക്ഷം അവസരങ്ങളിലും നിരാശയായിരിക്കും ഫലം. സേഫ് സോണിന് പുറത്തുള്ള കളികളോട് സിനിമാതാരങ്ങൾക്ക് താത്പര്യമില്ല. അതിനാൽ പാർവ്വതി തിരുവോത്ത് എന്ന നടി ഒരു അപൂർവ്വപ്രതിഭാസമാണ്.

 ഭീകരമായ ക്ഷതമേറ്റു എന്ന്

ഭീകരമായ ക്ഷതമേറ്റു എന്ന്

ഗണപതിഭഗവാന്റെ പ്രതീകമായ ആന മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് വെച്ച് കൊലചെയ്യപ്പെട്ടു എന്ന വ്യാഖ്യാനമാണ് കേരളത്തിനുപുറത്ത് ഒാടിക്കൊണ്ടിരിക്കുന്നത്. അത് പറഞ്ഞുപരത്തിയത് ദേശീയതലത്തിൽ പ്രശസ്തിയുള്ള വ്യക്തികളാണ്.മറ്റു ഇന്ത്യൻ സെലിബ്രിറ്റികളും സാധാരണക്കാരും ആ പച്ചക്കള്ളം ഏറ്റെടുത്തപ്പോൾ ഉത്തരേന്ത്യക്കാരുടെ മനസ്സിൽ മലപ്പുറത്തിന് ഡ്രാക്കുളയുടെ മുഖമായി. മലപ്പുറത്ത് ക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള അനുമതിയില്ല എന്ന് വരെ അവർ വിശ്വസിക്കുന്നുണ്ട്! കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഇമേജിന് ഭീകരമായ ക്ഷതമേറ്റു എന്ന് ചുരുക്കം.

 നടീനടൻമാരും പ്രതികരിച്ചുതുടങ്ങി

നടീനടൻമാരും പ്രതികരിച്ചുതുടങ്ങി

കേരളത്തിലെ സിനിമാതാരങ്ങൾക്ക് ഈ വിഷയത്തിൽ ഒരുപാട് ചെയ്യാനുണ്ട്. അവരുടെ വാക്കുകൾക്ക് വലിയ റീച്ച് കിട്ടും. ഫാസിസത്തിനെതിരെ പട നയിക്കുകയൊന്നും വേണ്ട.മലപ്പുറത്ത് വെച്ച് ആന ചെരിഞ്ഞു എന്നത് കള്ളമാണെന്ന് മാത്രം പറഞ്ഞാൽ മതി.

പക്ഷേ അവരിൽ പലരും ശബ്ദിക്കാൻ മടിച്ചു. തന്ത്രപരമായ മൗനം പാലിച്ചു. എന്നാൽ പാർവ്വതി അവർക്ക് മാതൃക കാണിച്ചു. വഴികാട്ടിക്കൊണ്ട് മുമ്പേ നടന്നു. പാർവ്വതിയ്ക്കുപിന്നാലെ മറ്റു നടീനടൻമാരും പ്രതികരിച്ചുതുടങ്ങി.

 ഒരു വിപ്ലവത്തിന് നേതൃത്വം നൽകുകയാണ്

ഒരു വിപ്ലവത്തിന് നേതൃത്വം നൽകുകയാണ്

കാലം കാത്തുവെച്ച കാവ്യനീതിയാണിത്. മലയാള സിനിമയ്ക്ക് ഒരുപാട് സ്ത്രീകളെ അടിച്ചമർത്തിയ ചരിത്രമുണ്ട്. ആ പരിഹാസ്യമായ സമ്പ്രദായം ഇന്നും വേരറ്റുപോയിട്ടില്ല. അങ്ങനെയുള്ള ഒരു വ്യവസായത്തിന്റെ പതാക വഹിക്കാനുള്ള യോഗവും പാർവ്വതി എന്ന സ്ത്രീയ്ക്കുതന്നെ!

രജനീകാന്തും അമിതാബ് ബച്ചനുമൊക്കെ ഭരണകൂടത്തിന് പാദസേവ ചെയ്ത് ജീവിക്കുമ്പോൾ പാർവ്വതി ഒരു വിപ്ലവത്തിന് നേതൃത്വം നൽകുകയാണ്. പൗരത്വ ബില്ലിനെ എതിർക്കാനുള്ള കരളുറപ്പ് അവർക്കുണ്ടായിരുന്നു. അന്ന് നമുക്കുവേണ്ടി പാർവ്വതി തെരുവിലിറങ്ങുകയും ചെയ്തു.

 തിരിച്ചറിയാൻ

തിരിച്ചറിയാൻ

പാർവ്വതിയ്ക്ക് ധാരാളം വിരോധികളുണ്ട്. വിശാലമായി ചിന്തിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന പെണ്ണിനെ മലയാളിയ്ക്ക് ഇന്നും ഭയമാണ്.'ആനീസ് കിച്ചൺ' എന്ന പരിപാടിയിലൂടെ പുറത്തേക്ക് വമിക്കുന്ന സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും ഒരുപാട് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പക്ഷേ വിധേയത്വം മുഖമുദ്രയാക്കിയ ആനിമാരോടാണ് നമ്മുടെ സമൂഹത്തിന് ഇന്നും താത്പര്യം. പാർവ്വതിമാരുടെ മൂല്യം പൂർണ്ണമായും തിരിച്ചറിയാൻ നമുക്ക് കുറേ പതിറ്റാണ്ടുകൾ കൂടി വേണ്ടിവന്നേക്കാം.

 ചാട്ടവാറടി നൽകുന്ന പെണ്ണ്

ചാട്ടവാറടി നൽകുന്ന പെണ്ണ്

ബോളിവുഡ് മുഴുവൻ കേരളത്തിനെതിരെയുള്ള പ്രചരണങ്ങളിൽ പങ്കുചേർന്നുകൊള്ളട്ടെ. നമുക്കൊരു പാർവ്വതി മാത്രം മതി ചെറുത്തുനിൽക്കാൻ.എെ.എഫ്.എഫ്.എെ പോലുള്ള വലിയ വേദികളിൽ അംഗീകരിക്കപ്പെട്ട പാർവ്വതി.ദേശീയ അവാർഡ് പരാമർശം ലഭിച്ച പാർവ്വതി.ഇന്ത്യ കണ്ട ഏറ്റവും മികച്ച നടൻമാരിൽ ഒരാളായ ഇർഫാൻ ഖാനോടൊപ്പം അഭിനയിച്ചിട്ടുള്ള പാർവ്വതി!വെറും പെണ്ണ് എന്ന് പരിഹസിച്ച് ശീലിച്ചവർ ഇന്നും തിരുത്തിപ്പറയുകയാണ്...ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസവും ഉള്ള പെണ്ണ്...

ചാട്ടുളി പോലെ വാക്കുകൾ പായിക്കുന്ന പെണ്ണ്...

സമൂഹത്തിലെ ജീർണ്ണതകൾക്ക് ചാട്ടവാറടി നൽകുന്ന പെണ്ണ്....!

രാഷ്ട്രീയ നാടകം മുറുകുന്നു; കോൺഗ്രസിൽ നിന്നും മൂന്നാമത്തെ രാജി!! എംഎൽഎമാരെ 'നാടുകടത്തി' കോൺഗ്രസ്

English summary
sandeep das about actress parvathy thiruvoth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X