• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ദീപികയ്ക്ക് നികുതിയെ കുറിച്ച് നല്ല ബോധ്യമുണ്ട്'; നടിക്കെതിരെ സന്ദീപ് ജി വാര്യര്‍

 • By Desk
cmsvideo
  Sandeep Warrier Says Deepika's JNU Visit Was Just A Publicity Stunt | Oneindia Malayalam

  തിരുവനന്തപുരം: ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തി ബോളിവുഡ് നടി ദീപിക പദുക്കോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നടിയുടെ നടപടിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം താരത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. പുതിയ സിനിമയ്ക്കുള്ള പ്രമോഷന് വേണ്ടിയാണ് നടിയുടെ ജെഎന്‍യു സന്ദര്‍ശനമെന്നും അവരുടെ സിനിമകള്‍ ബഹിഷ്കരിക്കണമെന്നുമാണ് ബിജെപിയുടെ ആഹ്വാനം.

  അതിനിടെ ദീപികയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് നടിക്കെതിരെ രംഗത്തെത്തിയത്.

   ഐക്യദാര്‍ഢ്യം

  ഐക്യദാര്‍ഢ്യം

  ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച താരം അക്രമത്തില്‍ പരിക്കേറ്റ സു്റ്റഡന്‍സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിനോടും മറ്റ് വിദ്യാര്‍ത്ഥികളോടും സംസാരിച്ച ശേഷമാണ് ക്യാമ്പസില്‍ നിന്ന് മടങ്ങിയത്.

   നടിക്കെതിരെ പ്രചരണം

  നടിക്കെതിരെ പ്രചരണം

  അതേസമയം നടപടിയില്‍ ദീപികയ്ക്കെതിരെ ഇതിനോടകം തന്നെ സംഘപരിവാര്‍ സൈബര്‍ ടീം സമൂഹ മാധ്യമങ്ങളില്‍ പ്രചരണം ശക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ ദില്ലി യൂനിറ്റ് പ്രതിനിധി തജീന്ദർ പാൽ സിംഗ് പരസ്യമായി തന്നെ ദീപികയുടെ സിനിമകൾ ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് രംഗത്തുവന്നു.

   ബഹിഷ്കരിക്കാന്‍ ആഹ്വാനം

  ബഹിഷ്കരിക്കാന്‍ ആഹ്വാനം

  ദീപികയുടേത് സിനിമാ പ്രമോഷനുവേണ്ടിയുള്ള തന്ത്രമാണെന്ന് യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യരും ആരോപിച്ചു.സന്ദീപിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം-ദീപിക പദുക്കോൺ കുറേ ദിവസമായി പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി ജനങ്ങൾ കൂടുന്ന പല സ്ഥലങ്ങളിലും പോകുന്നുണ്ട്. എങ്ങനെ പരമാവധി ജനശ്രദ്ധ പിടിച്ചു പറ്റാം എന്നത് തന്നെയാണ് ലക്ഷ്യം .

   ഒരു ട്വീറ്റ് പോലും ചെയ്തില്ല

  ഒരു ട്വീറ്റ് പോലും ചെയ്തില്ല

  ആയമ്മ ഇന്നലെ ജെഎൻയു ഇടത് സമരവേദിയിൽ എത്തി കുറെ നേരം നിൽക്കുകയും ദേശീയ മാധ്യമങ്ങളിൽ പരമാവധി മൈലേജ് നേടുകയും ചെയ്തു.സമരത്തെ പിന്തുണച്ച് ഒരൊറ്റ വാക്കുപോലും പറയാതെ ദീപിക പദുക്കോൺ തിരികെ പോവുകയും ചെയ്തു. സമരത്തെ പിന്തുണച്ച് അവർ ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല.

   മൈലേജ് ഉണ്ടാക്കി കൊടുത്തു

  മൈലേജ് ഉണ്ടാക്കി കൊടുത്തു

  ദീപിക ഇന്ത്യയിൽ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. അതായത് അവർക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്.എന്തായാലും ദീപികയുടെ സന്ദർശനം അവരുടെ പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി കൊടുത്തു.

   പ്രമോഷന്‍ നല്‍കാന്‍ തുടങ്ങി

  പ്രമോഷന്‍ നല്‍കാന്‍ തുടങ്ങി

  കേരളവർമ്മയിലെ ഉളുപ്പില്ലാത്ത കവിത മോഷ്ടാവ് മുതൽ അംബാനിയുടെ കൂലിപ്പണിക്കാരനായ മാധ്യമ പ്രവർത്തകനടക്കം ദീപിക പദുകോണിന് പ്രമോഷൻ നൽകാൻ തുടങ്ങി.

   എല്ലാത്തിനും കണക്കുണ്ട്

  എല്ലാത്തിനും കണക്കുണ്ട്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഗീതനിശ നടത്തി പണം പിരിച്ച ശേഷം കഴിഞ്ഞ രണ്ട് മാസക്കാലമായി അത് സംബന്ധിച്ച് ഒരു കണക്കും പുറത്തുവിടാത്ത റിമാ കല്ലിങ്കൽ, ആഷിക്ക് അബു , ബിജി ബാൽ , ഷഹബാസ് അമൻ , സിത്താര കൃഷ്ണകുമാർ, സയനോര തുടങ്ങിയവരൊക്കെ ദീപിക പദുക്കോണിനെ കണ്ടുപഠിക്കണം .ചുരുങ്ങിയ പക്ഷം ദീപികയ്ക്ക് എല്ലാത്തിനും കണക്കുണ്ട്.

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

  രണ്ടും കല്‍പ്പിച്ച് പ്രിയങ്ക; ന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാന്‍ മാസ്റ്റര്‍ പ്ലാന്‍

  തിരിച്ചടിച്ച് ഇറാൻ; ഇറാഖിലെ യുഎസ് സൈനികത്താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം, യുദ്ധഭീതിയിൽ ലോകം

  സംയുക്ത തൊഴിലാളി യൂണിയൻറെ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു, കേരളത്തിൽ ഹർത്താൽ പ്രതീതി

  English summary
  Sandeep G varier about Actress Dipika Padukone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more