കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആയിരക്കണക്കിന് യുവാക്കളെ കഞ്ചാവിന് അടിമകളാക്കിയത് ആ സിനിമയാണെന്ന കാര്യത്തിൽ ആർക്കാണ് തർക്കമുള്ളത്?

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: മലയാള സിനിമാ മേഖലയില്‍ ലഹരിയുടെ ഉപയോഗം വ്യാപകമാണെന്ന ആരോപണം കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്സ് അസോസിയഷന്‍ ഉയര്‍ത്തിയിരുന്നു. നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇത്. പിന്നാലെ നടനും സംവിധായകനുമായ ജയരാജ്, നിര്‍മ്മാതാവ് സജി നന്ത്യാട്ട് തുടങ്ങിയവര്‍ ഇതേ ആക്ഷേപമുന്നയിച്ചു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍.സിനിമാമേഖലയിൽ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഇതാദ്യമായി കണ്ടുപിടിച്ചതാണോയെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. യുവനടൻമാർ ലഹരി മരുന്നുകൾക്ക് അടിമകൾ ആണെങ്കിൽ കാസ്റ്റിംഗ് കൗച്ച് ഉൾപ്പെടെ സകലമാന വൃത്തികേടുകളും നിർമാതാക്കളും ചെയ്യുന്നില്ലേയെന്നും പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം

sandeepgwariernew

എന്ത് പ്രഹസനാണ് സജി ? സിനിമാമേഖലയിൽ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഇതാദ്യമായി കണ്ടുപിടിച്ചതാണോ ?

കഞ്ചാവിനെ മഹത്വവൽക്കരിക്കുന്ന സിനിമയെടുത്തത് സംവിധാന നിർമ്മാണ അഭിനയ ദമ്പതികൾ അല്ലേ? ആയിരക്കണക്കിന് യുവാക്കളെ കഞ്ചാവിന് അടിമകളാക്കി മാറ്റിയത് ആ സിനിമയാണെന്ന കാര്യത്തിൽ ആർക്കാണ് തർക്കമുള്ളത് ? കേരളത്തിലെ സാംസ്കാരിക നായകന്മാർക്ക് ഇളനീരിൽ മദ്യം ഒഴിച്ച് ശീലിപ്പിച്ച മോഹൻലാലിനോട് മാത്രമേ വിരോധമുള്ളൂ.

യുവനടൻമാർ ലഹരി മരുന്നുകൾക്ക് അടിമകൾ ആണെങ്കിൽ കാസ്റ്റിംഗ് കൗച്ച് ഉൾപ്പെടെ സകലമാന വൃത്തികേടുകളും നിർമാതാക്കളും ചെയ്യുന്നില്ലേ? യുവ നടൻമാർ മാത്രം കുറ്റക്കാർ, നിർമ്മാതാക്കൾ മുഴുവൻ മാന്യന്മാർ... അത് ശരിയല്ല. രണ്ടു പക്ഷത്തും തെറ്റുണ്ട്. അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ.

English summary
Sandeep g varier about drugs usage in film industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X