കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപിൽ സിബലിന് കയ്യടിച്ചവരും വിരുന്നൊരുക്കിയവരും ഇപ്പോൾ ആരായി?; പരിഹാസ കുറിപ്പുമായി സന്ദീപ് വാര്യര്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കപിൽ സിബലിനെ മാസത്തിൽ രണ്ടു തവണയെങ്കിലും കേരളത്തിൽ കൊണ്ടുവരണമെന്ന് യുഡിഎഫ് നേതൃത്വത്തോട് അഭ്യർത്ഥിക്കുന്നതായി ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പരിഹാസം. ഡൽഹിയിൽനിന്ന് പറക്കാനുള്ള എക്കണോമി ടിക്കറ്റ് വാങ്ങി തരാൻ തയ്യാറാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ആകാശത്ത് കൗണ്ട് ഡൗണ്‍; 9,8,ബൂം.. സര്‍ അവര്‍ മരിച്ചു; സുലൈമാനിയെ കൊലപ്പെടുത്തിയത് വിശദീകരിച്ച് ട്രംപ്ആകാശത്ത് കൗണ്ട് ഡൗണ്‍; 9,8,ബൂം.. സര്‍ അവര്‍ മരിച്ചു; സുലൈമാനിയെ കൊലപ്പെടുത്തിയത് വിശദീകരിച്ച് ട്രംപ്

അത്രയും നല്ല പണിയല്ലേ കപിൽ സിബൽ കേരളത്തിലെ സമരക്കാർക്ക് കൊടുത്തത്. ദേശീയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പെരിയ വക്കീൽ തന്നെ പറഞ്ഞ സ്ഥിതിക്ക് ഞങ്ങൾക്ക് ഇനി കൂടുതൽ വ്യാഖ്യാനിച്ച് കഷ്ടപ്പെടേണ്ടതില്ല.
പൗരത്വ നിയമ ഭേദഗതി മുസ്ലിം വിരുദ്ധമല്ലെന്ന് കപിൽ സിബൽ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇന്നലെ കപിൽ സിബലിന് കയ്യടിച്ചവരും വിരുന്നൊരുക്കിയവരും ഇപ്പോൾ ആരായി എന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

sibal-

പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന കപില്‍ സിബലിന്‍റെ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. പാർലമെന്‍റ് പാസാക്കിയ നിയമതം നടപ്പാക്കില്ല എന്ന് ഒരു സംസ്ഥാനത്തിനും പറയാൻ കഴിയില്ല.

ആപ്പിന് 'ആപ്പ് വെച്ച്' കോണ്‍ഗ്രസ്; ആംആദ്മി വിട്ട മുന്‍പ്രധാനമന്ത്രിയുടെ ചെറുമകന് സീറ്റ് നല്‍കിആപ്പിന് 'ആപ്പ് വെച്ച്' കോണ്‍ഗ്രസ്; ആംആദ്മി വിട്ട മുന്‍പ്രധാനമന്ത്രിയുടെ ചെറുമകന് സീറ്റ് നല്‍കി

അത് സാധ്യമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. നിയമത്തെ എതിർക്കാൻ കഴിയും, നിയമസഭയിൽ പ്രമേയം പാസാക്കാനും നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും കഴിയും, എന്നാൽ നടപ്പാക്കാതിരിക്കാനാകില്ലെന്നുമായിരുന്നു കപില്‍ സിബല്‍ കോഴിക്കോട് പറഞ്ഞത്.

English summary
Sandeep G Varier about kapil sibal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X