• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഈ ദുരന്ത മുഖത്തും കേന്ദ്ര സർക്കാരിനെതിരെ കള്ള പ്രചാരണം നടത്തുകയാണ് തോമസ് ഐസക്'

തിരുവനന്തപുരം: ഈ ദുരന്ത മുഖത്തും കേന്ദ്ര സർക്കാരിനെതിരെ കള്ള പ്രചാരണം നടത്തുകയാണ് കേരളത്തിലെ ധനകാര്യമന്ത്രി തോമസ് ഐസക്കെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കൊറോണ ഭീഷണിക്ക് മുൻപുതന്നെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയായിരുന്നു. കേരളം ഒരു ലിക്വിഡിറ്റി ക്രഞ്ച് നേരിടുകയാണ്. തോമസ് ഐസക് ധനകാര്യ മന്ത്രി ആയ ശേഷം നടത്തിയ ധനകാര്യ മാനേജ്മെൻറിലെ പിടിപ്പുകേടിന്റെ പരിണിതഫലമാണ് കേരളം അനുഭവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഭാരതീയ ജനതാ പാർട്ടി സർവ്വ പിന്തുണയും നൽകിയിട്ടുണ്ട്. എന്നാൽ ഈ ദുരന്ത മുഖത്തും കേന്ദ്ര സർക്കാരിനെതിരെ കള്ള പ്രചാരണം നടത്തുകയാണ് കേരളത്തിലെ ധനകാര്യമന്ത്രി തോമസ് ഐസക്.

കൊറോണ ഭീഷണിക്ക് മുൻപുതന്നെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയായിരുന്നു. കേരളം ഒരു ലിക്വിഡിറ്റി ക്രഞ്ച് നേരിടുകയാണ്. തോമസ് ഐസക് ധനകാര്യ മന്ത്രി ആയ ശേഷം നടത്തിയ ധനകാര്യ മാനേജ്മെൻറിലെ പിടിപ്പുകേടിന്റെ പരിണിതഫലമാണ് കേരളം അനുഭവിക്കുന്നത്.

അദ്ദേഹത്തിൻറെ കഴിവുകേട് മറച്ചുവെക്കാൻ കേന്ദ്ര സർക്കാരിനെതിരെ പച്ചക്കള്ളം പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

ഇന്നലെ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത് കേരളത്തിനു ലഭിച്ച കമ്പോള വായ്പക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന പലിശനിരക്ക് 8.96 ശതമാനം നൽകേണ്ടിവരും എന്നതാണ്. വാസ്തവത്തിൽ ഇന്നലെ രാവിലെ ഞാൻ ഇത് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഈ ബഹളത്തിനിടയിൽ തോമസ് ഐസക് അന്യായ പലിശക്ക് പണം കടമെടുത്ത വിവരം പുറത്തു വിട്ടിരുന്നു. അതിനുശേഷം കൈകഴുകുന്നതിനുവേണ്ടിയാണ് ഇക്കാര്യം തോമസ് ഐസക് തന്നെ പുറത്തു പറഞ്ഞിരിക്കുന്നത്.

ഇത്രയും ഉയർന്ന പലിശയ്ക്ക് കേരളത്തിന് വായ്പ സ്വീകരിക്കേണ്ടി വന്ന സാഹചര്യം എന്താണ്? ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും ഇത്ര ഉയർന്ന പലിശ നിരക്ക് സ്വീകരിച്ചിട്ടില്ല. റിസർബാങ്ക് നടത്തിയത് ഓക്ഷൻ ആണ് . അതിൽ പങ്കെടുത്ത മറ്റൊരു സംസ്ഥാനവും ഇത്ര ഉയർന്ന പലിശ നൽകി കൊള്ളാമെന്ന് ക്വോട്ട് ചെയ്തിട്ടില്ല. ഗുജറാത്ത് 2080 കോടി എടുത്തത് 7.73 ശതമാനത്തിനാണ്.

ഓക്ഷനിൽ കൂടിയ തുക കോട്ട് ചെയ്ത് നഷ്ടം വരുത്തി വെച്ചിട്ട് കേന്ദ്ര സർക്കാരിനെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം? ആന്ധ്ര, ഹിമാചൽ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ അവരുടെ തുക കുറവായിട്ട് പോലും പിൻവാങ്ങി.

കേരളം ഭീകരമായ ലിക്വിഡിറ്റി ക്രൈസിസ്ലൂടെ കടന്നു പോവുകയാണ്. അത് വരുത്തി വെച്ചത് തോമസ് ഐസക്കിന്റെ ധനകാര്യ മിസ് മാനേജ്മെൻറ് ആണ്. മസാല ബോണ്ട് വഴി ഒമ്പതേ മുക്കാൽ ശതമാനത്തിന് കടം എടുത്ത ശേഷം ആ പണം കേരളത്തിലെ സ്വകാര്യ ബാങ്കിൽ ഏഴു ശതമാനം പലിശയ്ക്ക് നിക്ഷേപിച്ച് സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കുന്നതാണ് തോമസ് ഐസക്ക് പഠിച്ച ധനതത്വശാസ്ത്രം.

പണി അറിയാത്തവൻ പണിയായുധത്തെ പഴിക്കുമെന്ന് കേട്ടിട്ടുണ്ട്. ഇത് അതുക്കും മേലെ, പണിയും അറിയില്ല, പണി ആയുധവും, പിന്നെ നമ്മുടെ നല്ല ഭാവിയും എല്ലാം നശിപ്പിച്ചില്ലാതാക്കുന്നു, എന്നിട്ടും പ്രസംഗത്തിന് (ഗ്രിഡ് തള്ളലിനും) ഒരു കുറവും ഇല്ല.

കേരളവും കേന്ദ്രവും തമ്മിൽ യോജിച്ച് കോവിഡ് മഹാമാരിക്കെതിരായി നടത്തുന്ന പോരാട്ടത്തെ തകർക്കാൻ തോമസ് ഐസക് ആസൂത്രിത ശ്രമം നടത്തുകയാണ്.

കഴിഞ്ഞദിവസം ഐക്യ ദീപം തെളിയിച്ചു കഴിഞ്ഞാൽ ഗ്രിഡ് തകരുമെന്ന് വ്യാജ പ്രചരണം നടത്തി. സാമ്പത്തിക പ്രതിസന്ധി തീർക്കാൻ ഒരുലക്ഷം കോടി രൂപയുടെ നോട്ട് അച്ചടിച്ചാൽ മതി എന്ന മണ്ടൻ സിദ്ധാന്തം അവതരിപ്പിച്ച് സാമ്പത്തിക വിദഗ്ധരുടെ മുന്നിൽ കേരളത്തെ അപഹാസ്യമാക്കി.

തോമസ് ഐസക്കിനെ മുഖ്യമന്ത്രി പിണറായി വിജയൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമ്പോൾ പോലും കൂടെ ഇരുത്തിയിരുന്നില്ല. മന്ത്രിസഭയുടെ തുടക്കം മുതൽ പിണറായി വിജയനും തോമസ് ഐസക്ക് തമ്മിൽ നിലനിൽക്കുന്ന ശീത സമരത്തിന്റെ ഭാഗമായാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ തകർക്കുന്ന രീതിയിൽ തോമസ് ഐസക്ക് നിരന്തരമായ കള്ള പ്രചരണം നടത്തുന്നത്.

ഇത്തരം ലേലത്തിൽ പങ്കെടുത്ത് സ്ഥാപനത്തിന് നഷ്ടമുണ്ടാക്കുന്ന രീതിയിൽ പലിശ അംഗീകരിക്കുന്ന ഉദ്യോഗസ്ഥരെ ഏതൊരു ധനകാര്യ സ്ഥാപനവും പുറത്താക്കുകയോ തരംതാഴ്ത്തുകയോ ചെയ്യും. ഇവിടെ തോമസ് ഐസക് ധനകാര്യ മന്ത്രിയാണ്. സംസ്ഥാനത്തിന് വലിയ നഷ്ടം ഉണ്ടാക്കുന്ന രീതിയിൽ ഉയർന്ന പലിശ അംഗീകരിച്ച് വായ്പയെടുത്ത തോമസ് ഐസക്കിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം

English summary
Sandeep G Varier against thomas issac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more