കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഫാക്ട് ചെക്ക് ചെയ്യണം;ട്രംപിന്റെ ട്വിറ്റര്‍ പോലെ:സന്ദീപ്‌വാര്യര്‍

  • By News Desk
Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്ത സമ്മേളനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രിയുടെ അഞ്ച് മണി വാര്‍ത്ത സമ്മേളനം ഫാക്ട് ചെക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ വിമര്‍ശനം. ബെവ്ക്യൂ ആപ്പ് ഉപയോഗത്തില്‍ നേരിടുന്ന തടസേത്തയും അദ്ദേഹം വിമശിച്ചു. മുഖ്യമന്ത്രിക്ക് പിആര്‍ വര്‍ക്കിനല്ലാതെ മറ്റൊന്നിനും സമയമില്ലാത്തതിനാല്‍ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ലോകത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയുടെ സ്ഥാനം 9; കണക്കുകള്‍ ഇങ്ങനെ;ആശങ്കലോകത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയുടെ സ്ഥാനം 9; കണക്കുകള്‍ ഇങ്ങനെ;ആശങ്ക

ഫാക്ട് ചെക്ക്

ഫാക്ട് ചെക്ക്

ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഫാക്ട് ചെക്ക് ചെയ്യാനുള്ള സംവിധാനം ട്വിറ്റര്‍ ഏര്‍പ്പാടാക്കിയത് പോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഞ്ച് മണി പത്രസമ്മേളനവും ഫാക്ട് ചെക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടാകേണ്ടതുണ്ടെന്നായിരുന്നു സന്ദീപ് വാര്യരുടെ ആവശ്യം. വസ്തുത അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളുടെ അവകാശം

പൊതുജനങ്ങളുടെ അവകാശം

ആരോപണത്തില്‍ സന്ദീപ് വാര്യര്‍ പ്രധാനമായും ഉന്നയിച്ചിട്ടുള്ളത് പ്രവാസികളുടെ ക്വാറന്റൈന്‍ സംബന്ധിച്ച വിഷയങ്ങളായിരുന്നു.' പ്രവാസികളുടെ മടങ്ങിവരവ് മുതല്‍ ക്വാറന്റൈന്‍ ഒരുക്കങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. ഇതില്‍ ഏതാണ് വസ്തുതാപരമായി ഉള്ളത് എന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്.' സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

എണ്ണം കുറച്ച് കാണിക്കാന്‍

എണ്ണം കുറച്ച് കാണിക്കാന്‍

കേരളം കൊവിഡ് ടെസ്റ്റിംഗില്‍ ഏറ്റവും പിറകിലാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. രോഗികളുടെ എണ്ണം കുറച്ച് കാണിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വാദം.'ഇന്ത്യയില്‍ കോവിഡ് ടെസ്റ്റിംഗില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറിയിരിക്കുന്നു. രോഗികളുടെ എണ്ണം കുറച്ചു കാണിക്കുന്നതിന് വേണ്ടിയാണ് ടെസ്റ്റുകളുടെ എണ്ണം പരമാവധി കുറച്ചിരിക്കുന്നത്.'

ഇത് ഓട്ടമത്സരമല്ല

ഇത് ഓട്ടമത്സരമല്ല

'അഗ്രസീവ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് കേരളത്തെ വിശേഷിപ്പിച്ചിരുന്നത് എന്നോര്‍ക്കണം. എവിടെയാണ് എപ്പോഴാണ് അഗ്രസീവ് ടെസ്റ്റ് നടന്നത്?വീണ്ടും ആവര്‍ത്തിക്കുന്നു. ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ഇത് ഓട്ടമത്സരമല്ല മുഖ്യമന്ത്രി. ജനങ്ങളുടെ ജീവല്‍ പ്രശ്‌നമാണ്. അതുകൊണ്ട് അടിയന്തരമായി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.

നമ്പര്‍ വണ്‍ ഭരണം

നമ്പര്‍ വണ്‍ ഭരണം

ബെവ്ക്യൂ ആപ്പ് ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നത്തേയും അദ്ദേഹം ചൂണ്ടികാട്ടി. നിസ്സാരമായ ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ പോലും മര്യാദക്ക് ഉണ്ടാക്കാന്‍ കഴിയാത്ത കേരള സര്‍ക്കാരാണ് ബിബിസിയിലും ന്യൂയോര്‍ക്ക് ടൈംസിലും വാഷിംഗ്ടണ്‍ പോസ്റ്റിലും ഒക്കെ കയറി നമ്പര്‍ വണ്‍ ഭരണത്തെപ്പറ്റി വാചാലരായിരുന്നതെന്ന് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.

പ്രതീക്ഷിക്കുന്നില്ല

പ്രതീക്ഷിക്കുന്നില്ല


'മുഖ്യമന്ത്രിക്ക് പിആര്‍ വര്‍ക്കിനല്ലാതെ മറ്റൊന്നും സമയമില്ലാത്തതിനാല്‍ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല.ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യ സേതു ആപ്പ് ഉണ്ടാക്കി പത്തു കോടിയിലധികം ആളുകള്‍ക്കിടയില്‍ കൃത്യമായി വിന്യസിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നുള്ള കാര്യം മറക്കരുത്.' സന്ദീപ് വാര്യര്‍ കൂട്ടി ചേര്‍ത്തു.

English summary
Sandeep G Varier Facebook Post About Press Meet Of Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X