കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഗാസ്റ്റാര്‍ പോലും ഫ്രീയായി പ്രമോഷന്‍ ചെയ്ത ആ പരിപാടിയുടെ കണക്ക് എവിടെ? ആരോപണവുമായി സന്ദീപ് വാര്യര്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി കൊച്ചിയില്‍ പ്രതിഷേധം സംഘടിപ്പിച്ച സിനിമ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ പ്രതികരണം വലിയ വിവാദങ്ങള്‍ക്കായിരുന്നു തിരികൊളുത്തിയിരുന്നത്. ബിജെപി നേതൃത്വം തള്ളി പറഞ്ഞിട്ടും തന്‍റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകായണ് സന്ദീപ് വാര്യര്‍.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജയിലില്‍ പീഡനം! വെളിപ്പെടുത്തി ജിഗ്നേഷ് മേവാനിഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജയിലില്‍ പീഡനം! വെളിപ്പെടുത്തി ജിഗ്നേഷ് മേവാനി

പ്രതികരണം തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഭീഷണിയായി തോന്നുന്നത് നികുതി അടയ്ക്കാത്തവര്‍ക്ക് മാത്രമാണെന്നുമാണ് സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ സിനിമ സംഘത്തിന് നേരെ വീണ്ടും മറ്റൊരു ആരോപണവുമായി സന്ദീപ് വാര്യര്‍ രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ആഷിഖ് അബുവും സംഘവും

ആഷിഖ് അബുവും സംഘവും

ആഷിഖ് അബു, സയനോര ഫിലിപ്പ്, ബിജി ബാൽ, ഷഹബാസ് അമൻ എന്നിവരുടെ നേത്യത്വത്തിലുള്ള കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നവംബര്‍ ഒന്നിന് കൊച്ചയില്‍ നടത്തിയ സംഗീത നിശയെ കുറിച്ചാണ് സന്ദീപ് വാര്യരുടെ ആരോപണം. സംഗീത പരിപാടിയുടെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നായിരുന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ

ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ

അതുപ്രകാരം പരിപാടിയിലൂടെ വന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ എന്നാണ് സന്ദീപ് വാര്യര്‍ ചോദിക്കുന്നത്. ഉണ്ടെങ്കിൽ എന്ന്? രേഖ പുറത്ത് വിടുക. ഇല്ലെങ്കിൽ എന്തുകൊണ്ട് ഇത്രയും കാലമായി കണക്ക് പുറത്തു വിട്ടില്ല? എന്ന ചോദ്യങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ സന്ദീപ് വാര്യര്‍ ഉന്നയിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കരുണ സംഗീത നിശ

കരുണ സംഗീത നിശ

......... ടീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കരുണ സംഗീത നിശയുടെ ഉദ്ദേശം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തുക എന്നതായിരുന്നു.

സൗജന്യമായി

സൗജന്യമായി

ഇതിനായി ഇക്കഴിഞ്ഞ ദിവസം നടന്ന രണ്ടാം ചുംബന സമരം പോലെ തങ്ങളുടെ മുഴുവൻ സ്വാധീനവും ......... ടീം ഉപയോഗിച്ചു. മലയാളത്തിലെ മെഗാസ്റ്റാർ ഉൾപ്പെടെ മുഴുവൻ പേരും സൗജന്യമായി ഈ പരിപാടിയുടെ പ്രൊമോഷൻ ചെയ്തു കൊടുത്തു.

സെൻറിമെൻസിൽ

സെൻറിമെൻസിൽ

മലയാളത്തിലെ മുഴുവൻ സംഗീതജ്ഞരും ലൈറ്റ് ആൻഡ് സൗണ്ട് മുതൽ ക്യാമറ വരെയുള്ള മുഴുവൻ വിഭാഗങ്ങളും ഒരു രൂപ വാങ്ങാതെ സൗജന്യമായി സേവനം ചെയ്തു. നാട്ടുകാരുടെ സെൻറിമെൻസിൽ ആണല്ലോ ഇവർ പണ്ടേ കയറിപ്പിടിക്കാറുള്ളത് .

സ്റ്റേഡിയം ഹൗസ്ഫുൾ

സ്റ്റേഡിയം ഹൗസ്ഫുൾ

എന്റെ അറിവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണം ആയതിനാൽ രാജീവ് ഗാന്ധി സ്റ്റേഡിയവും സൗജന്യമായാണ് വിട്ടുകൊടുത്തത്. കുറ്റം പറയരുതല്ലോ സ്റ്റേഡിയം ഹൗസ്ഫുൾ ആയിരുന്നു.

ഇനിയാണ് ചോദ്യം

ഇനിയാണ് ചോദ്യം

പരിപാടിക്കുശേഷം നവംബർ നാലിന് മുഴുവൻ പേർക്കും നന്ദി അറിയിച്ചുകൊണ്ട് (നന്ദി മാത്രമേ ഉള്ളൂ ) പൊരിച്ച മത്തിക്കാർ പോസ്റ്റിടുന്നു. ശുഭം. പിന്നീട് നാളിതുവരെ ആ പേജിൽ ആളനക്കമില്ല. ഇനിയാണ് ചോദ്യം. വരവ് എത്ര ? ചിലവില്ല എന്ന് നിങ്ങൾ തന്നെ പറഞ്ഞുകഴിഞ്ഞു.

രേഖ പുറത്ത് വിടുക

രേഖ പുറത്ത് വിടുക

വന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ? ഉണ്ടെങ്കിൽ എന്ന്? രേഖ പുറത്ത് വിടുക.
ഇല്ലെങ്കിൽ എന്തുകൊണ്ട് ഇത്രയും കാലമായി കണക്ക് പുറത്തു വിട്ടില്ല? എന്തുകൊണ്ട് പണം കൈമാറിയില്ല?

കണക്ക് പുറത്തു വിട്ടാൽ മതി

കണക്ക് പുറത്തു വിട്ടാൽ മതി

പണം ഇതുവരെ കൈമാറിയില്ലെങ്കിൽ പരിപാടിയിൽ നിന്നു കിട്ടിയ പണം കണക്കുപോലും പുറത്തുകാണിക്കാതെ ഇത്രയുംകാലം കയ്യിൽ വെച്ചത് ശരിയോ? നിങ്ങൾ കണക്ക് പുറത്തു വിട്ടാൽ മതി. നാട്ടുകാരുടെ പണം പിരിച്ച പരിപാടിയല്ലേ-സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നു.

പാര്‍ട്ടി നിലപാടല്ല

പാര്‍ട്ടി നിലപാടല്ല

അതേസമയം, പൗരത്വനിയമ ഭേദഗതിക്കെതിരായി പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകരോടുള്ള സന്ദീപ് വാര്യരുടെ പ്രതികരണം പാര്‍ട്ടി നിലപാടല്ലെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഇന്നലെ വ്യക്തമാക്കിയത്. ഫേസ്ബുക്കിലൂടെ അദ്ദേഹം നടത്തിയ പ്രതികരണം വ്യക്തിപരമായ അഭിപ്രായമാണെന്നും എംടി രമേശും പറഞ്ഞു.

പകപോക്കുന്ന സമീപനമില്ല

പകപോക്കുന്ന സമീപനമില്ല

സന്ദീപ് വാര്യര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതായി അറിയില്ല. വിവിധ വിഷയങ്ങളിലുള്ള അഭിപ്രായം എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വരുന്നത്. പ്രതിഷേധിക്കുന്നവരോട് ബിജെപിക്ക് വൈര്യനിരാതന ബുദ്ധി ഇല്ല. വിമര്‍ശനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അവരോടൊന്നും പകപോക്കുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നും രമേശ് കഴിഞ്ഞ ദിവസം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

സന്ദീപ് വാര്യര്‍

'എന്‍പിആര്‍ തയ്യാറാക്കുന്നത് പൗരത്വ കാർഡിന് വേണ്ടിയും'; ചിദംബരത്തിന്‍റെ വീഡിയോ പുറത്ത് വിട്ട് ശോഭ'എന്‍പിആര്‍ തയ്യാറാക്കുന്നത് പൗരത്വ കാർഡിന് വേണ്ടിയും'; ചിദംബരത്തിന്‍റെ വീഡിയോ പുറത്ത് വിട്ട് ശോഭ

 ജാമിയ മിലിയയിലെ വിദ്യാർത്ഥികൾ വീണ്ടും തെരുവിലേക്ക്;പ്രതിഷേധം യുപി സർക്കാരിനെതിരെ,പോലീസ് അനുമതിയില്ല! ജാമിയ മിലിയയിലെ വിദ്യാർത്ഥികൾ വീണ്ടും തെരുവിലേക്ക്;പ്രതിഷേധം യുപി സർക്കാരിനെതിരെ,പോലീസ് അനുമതിയില്ല!

English summary
sandeep g varier kochi music foundation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X