'നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ..' പ്രതിഷേധിച്ച സിനിമാക്കാരെ ഭീഷണിപ്പെടുത്തി സന്ദീപ് വാര്യര്‍
കൊച്ചി: കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. നികുതി അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും ഇന്‍കംടാക്‌സുകാരും എന്‍ഫോഴ്‌സ്‌മെന്റും നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ അന്ന് നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നും ഉണ്ടാവില്ല എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്കാണ് ഇക്കാര്യം പറയുന്നതെന്നും സന്ദീപ് വാര്യര്‍ പറയുന്നു. നടിമാര്‍ അടക്കം മലയാള സിനിമാ രംഗത്തെ നിരവധി പ്രമുഖരാണ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് ബിജെപി വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

ബിജെപി നേതാവ് സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: '' മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല''.
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സിനിമാക്കാര്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സിനിമാക്കാര്‍ പ്രതിഷേധിച്ചത് തെറ്റാണെന്നും പ്രതിഷേധിച്ചവര്‍ക്ക് രാജ്യസ്‌നേഹം ഇല്ലെന്നും കുമ്മനം പറഞ്ഞു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, നിമിഷ സജയന്‍, രജ്ഞിനി ഹരിദാസ്, ഷെയിന്‍ നിഗം, ആഷിഖ് അബു, ലിജോ ജോസ് പല്ലിശേരി, കമല്‍, രാജീവ് രവി, മണികണ്ഠന്‍ അടക്കമുളള സിനിമാ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് ഇറങ്ങിയത്. അക്കൂട്ടത്തില്‍ തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല പിന്നലയല്ലേ ഇന്ത്യ എന്ന് നിമിഷ സജയന്‍ പറഞ്ഞതിന് വലിയ കൈയ്യടി ലഭിച്ചിരുന്നു.












Click it and Unblock the Notifications