കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കരനെ കാറിൽ വീട്ടിലെത്തിച്ചു, 4 തവണ സ്വപ്‌നയുടെ ഫ്‌ളാറ്റിൽ കണ്ടു; നിർണായക മൊഴിയുമായി സന്ദീപ്

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശക്തമായി മുന്നോട്ട് പോകുകയാണ്. കേസിലെ മുഖ്യആസൂത്രകന്‍ ഫൈസല്‍ ഫരീദ് ദുബായില്‍ അറസ്റ്റിലായെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവാണ് സംഭവിച്ചത്. ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്കെത്തിച്ച് എന്‍ഐഎ ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.

കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. സന്ദീപ് നായരുടെ മൊഴിയാണ് ഇതിന് വ്യക്തത നല്‍ക്കുന്നത്. സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ എം ശിവശങ്കറും താനും നാല് തവണ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ടെന്ന് സന്ദീപ് നായര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്.

ഫ്‌ളാറ്റിലെ കൂടിക്കാഴ്ച

ഫ്‌ളാറ്റിലെ കൂടിക്കാഴ്ച

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് സന്ദീപ് നായര്‍. സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ നടത്തിയ നാല് കൂടിക്കാഴ്ചകളിലും എം ശിവശങ്കര്‍ പങ്കെടുത്തെന്നാണ് സന്ദീപ് പറയുന്നത്. ഒരു തവണ രാത്രി ശിവശങ്കറിനെ അദ്ദേഹം താമസിക്കുന്ന ഹെതര്‍ ഫ്‌ളാറ്റില്‍ കാറില്‍ എത്തിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘത്തോട് സന്ദീപ് വെളിപ്പെടുത്തി. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒപ്പം സരിത്തും

ഒപ്പം സരിത്തും

നാല് തവണ സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സരിത്തും പങ്കെടുത്തിരുന്നു. കേസില്‍ ഒന്നും രണ്ടും പ്രതികളാണ് സ്വപ്‌നയും സരിത്തും. നേരത്തെ ശിവശങ്കറിനെ തിരുവനന്തപുരത്ത് വച്ച് കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. സന്ദീപിനെ പരിചയമുണ്ടെങ്കിലും സൗഹൃദമില്ലെന്ന് ശിവശങ്കര്‍ പറഞ്ഞതായാണ് വിവരം.

എല്ലാം സ്വപ്‌ന മാഡത്തിന്റെ കൈയില്‍

എല്ലാം സ്വപ്‌ന മാഡത്തിന്റെ കൈയില്‍

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നത് സ്വപ്‌നയാണെന്നാണ് സന്ദീപ് പറയുന്നത്. ഇവിടെ എത്തുന്ന സ്വര്‍ണം റമീസിന് എത്തിക്കുന്ന ജോലി മാത്രമാണ് തനിക്കുള്ളതെന്നുമാണ് സന്ദീപ് നായര്‍ പറഞ്ഞത്. ദുബായില്‍ നിന്ന് സ്വര്‍ണം കയറ്റി അയക്കുന്ന രീതിയും എത്തുന്ന സ്വര്‍ണം നിയന്ത്രിക്കുന്നത് സ്വപ്‌നയാണ്. സ്പന് സുരേഷ് തങ്ങള്‍ക്ക് മാഡം ആണെന്നുമാണ് സന്ദീപ് അന്വേഷണ സംഘത്തോട് പറയുന്നത്.

Recommended Video

cmsvideo
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പെട്ട ശിവശങ്കര്‍ പറഞ്ഞത് | Oneindia Malayalam
ഹവാല കണ്ണികള്‍

ഹവാല കണ്ണികള്‍

ഇതിനിടെ തിരുവന്തപുരത്തെത്തുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം ഹവാല കണ്ണികള്‍ നേരിട്ടും അല്ലാതെയും വിറ്റഴിച്ചതായി മൊഴികള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ വലിയ പങ്കും കേരളത്തിന് പുറത്താണ് വിറ്റത്. അടുത്ത കള്ളകടത്തിനുള്ള പണം സ്വന്തം ഹവാല കണ്ണികള്‍ വഴിയാണ് ഓരോ സംഘവും ദുബായില്‍ ഫൈസല്‍ ഫരീദിനെത്തിച്ചതെന്ന് നിര്‍ണ്ണായക വിവിരവും കസ്റ്റംസിന് ലഭിച്ചു.

കണ്ണികള്‍ പ്രവര്‍ത്തിക്കുന്നത്

കണ്ണികള്‍ പ്രവര്‍ത്തിക്കുന്നത്

സരിത്തില്‍ നിന്നും ഏറ്റുവാങ്ങുന്ന സ്വര്‍ണ്ണം സന്ദീപ് നായര്‍ കെടി റമീസിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. റമീസ് ഇത് പിടി അബ്ദു, മുഹമ്മദ് ഷാഫി, എടക്കണ്ടന്‍ സെയ്തലവി, ജയാല്‍ മുഹമ്മദ് എന്നിവര്‍ക്ക് നല്‍കും. ഈ നാല് പേരാണ് കേസില്‍ പിടിയിലായവരടക്കമുള്ള മറ്റ് ഹവാല ഇടപാടുകാര്‍ക്ക് സ്വര്‍ണ്ണം പങ്കിട്ടു നല്‍കിയിട്ടുള്ളത്.

സ്വര്‍ണക്കടത്തില്‍ വന്‍ ഹവാല ഇടപാട്; കണ്ണികള്‍ ഇങ്ങനെ; പണം എത്തിക്കുന്നത് കണ്ണികള്‍ വഴിസ്വര്‍ണക്കടത്തില്‍ വന്‍ ഹവാല ഇടപാട്; കണ്ണികള്‍ ഇങ്ങനെ; പണം എത്തിക്കുന്നത് കണ്ണികള്‍ വഴി

നിശ്ചയദാര്‍ഢ്യത്തോട് കൂടിയുള്ള നീക്കം, പാലത്തായി കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് പി ജയരാജന്‍നിശ്ചയദാര്‍ഢ്യത്തോട് കൂടിയുള്ള നീക്കം, പാലത്തായി കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് പി ജയരാജന്‍

സ്വര്‍ണക്കടത്തില്‍ ഹെസ ജ്വല്ലറിയും സംശയനിഴലില്‍, അന്‍വറുമായി അടുത്ത ബന്ധം ഷമീമിനില്ലെന്ന് പിതാവ്സ്വര്‍ണക്കടത്തില്‍ ഹെസ ജ്വല്ലറിയും സംശയനിഴലില്‍, അന്‍വറുമായി അടുത്ത ബന്ധം ഷമീമിനില്ലെന്ന് പിതാവ്

English summary
Sandeep Nair says that Swapna Suresh is controlling the gold smuggling in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X