Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബ്രോ ഡാഡി'യിൽ സഹിൻ ആന്റണി, 'എവിടെയോ ദുരൂഹത മണക്കുന്നു', പൃഥ്വിരാജിനെതിരെ സന്ദീപ് വചസ്പതി

കൊച്ചി: പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒടിടി റിലീസ് ചെയ്ത 'ബ്രോ ഡാഡി' (Bro Daddy) എന്ന ചിത്രത്തിൽ മാധ്യമ പ്രവർത്തകൻ സഹിൻ ആന്റണിയെ അഭിനയിപ്പിച്ചതിന് എതിരെ ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്ത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിനിമയിൽ സഹിൻ ആന്റണിക്ക് വേഷം നൽകിയതിൽ ബിജെപി നേതാവ് ദുരൂഹത ആരോപിക്കുന്നത്.

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മാധ്യമ പ്രവർത്തകനാണ് സഹിൻ ആന്റണി. ആരോപണം ഉയർന്നതിന് പിന്നാലെ സഹിൻ ആന്റണിക്കെതിരെ 24 ന്യൂസ് ചാനൽ നടപടി എടുത്തിരുന്നു. സഹിൻ ആന്റണിയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് പൃഥ്വിരാജ്(Prithviraj) വ്യക്തമാക്കണമെന്നാണ് സന്ദീപ് വചസ്പതി ആവശ്യപ്പെടുന്നത്.

1

സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' ബ്രോ ഡാഡി കണ്ടു. ബോറടിപ്പിക്കാത്ത സിനിമ. സിനിമയുടെ ഗുണദോഷങ്ങൾ വർണ്ണിക്കാൻ അല്ല ഈ പോസ്റ്റ്. എല്ലാ കാര്യങ്ങളിലും പൊളിറ്റിക്കൽ കറക്ട്നെസ് നോക്കുന്ന പൃഥിരാജ്, സിനിമയുടെ ഓപ്പണിങ് ഷോട്ടിൽ സഹിൻ ആന്റണി എന്ന തട്ടിപ്പുകാരനായ മാധ്യമ പ്രവർത്തകനെ അഭിനയിപ്പിച്ചിരിക്കുന്നത് ദുരൂഹമാണ്. വിക്കിപീഡിയ വിവരങ്ങൾ അനുസരിച്ച് ബ്രോ ഡാഡിയുടെ ഷൂട്ട് അവസാനിച്ചത് 2021 ഒക്ടോബർ മാസത്തിലാണ്.

2

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് പുറത്തു വന്നത് സെപ്റ്റംബർ മാസത്തിലും. അതായത് സഹിനെ വെച്ചു ചെയ്ത മൂന്നോ നാലോ മിനുറ്റ് സീൻ രണ്ടാമത് ഷൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നു. അതിന് മുതിരാതെ ഈ തട്ടിപ്പുകാരന്റെ മുഖം തന്നെ ഉപയോഗിച്ച് സിനിമ തുടങ്ങാൻ പൃഥ്വിരാജ് തീരുമാനിച്ചതിൽ എന്തോ എവിടെയോ ദുരൂഹത മണക്കുന്നുണ്ട്. സഹിൻ എന്നയാൾ കേരളത്തിലെ എന്നല്ല കൊച്ചിയിലെ പോലും മികച്ച ദൃശ്യ മാധ്യമ പ്രവർത്തകരിൽ ഒരാൾ അല്ല. എന്ന് മാത്രമല്ല ശരാശരിയിലും താഴെ ഉള്ള ആളാണ് താനും.

3

(മാധ്യമ പ്രവർത്തനം പണം ഉണ്ടാക്കാനുള്ള വഴിയായി കണ്ടതു കൊണ്ട് വഴിവിട്ട ബന്ധങ്ങൾ ഉണ്ടാവുകയും അതുവഴി ചില സിനിമകളിൽ മുഖം കാണിക്കാൻ അയാൾക്ക് സാധിച്ചിട്ടുമുണ്ട് എന്ന് മറക്കുന്നില്ല.) അയാൾ അഭിനയിച്ചാൽ മാത്രമേ ആ സീനിന് വലിയ വിശ്വാസ്യത കിട്ടൂ എന്നില്ല. ഏതെങ്കിലും ഒരു ജൂനിയർ ആർട്ടിസ്റ്റ് അഭിനയിച്ചാലും ഒന്നും സംഭവിക്കാനില്ല എന്ന് ചുരുക്കം. അപ്പോൾ സഹിൻ ആന്റണി കടന്നു വന്നതിന് പിന്നിൽ ചില വഴിവിട്ട ബന്ധങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

4

പ്രത്യേകിച്ച് ശബരിമല വിഷയം, വ്യാജ ചെമ്പോല, ദിലീപ് കേസ് ഇവയൊക്കെയായി പൃഥ്വിരാജിനും ന്യൂസ് 24 ചാനലിനും ഉള്ള താത്‌പര്യം പരിഗണിക്കുമ്പോൾ.കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും അപമാനമായ സഹിൻ ആന്റണിയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് പൃഥ്വിരാജ് വ്യക്തമാക്കണം. ആരോപണ വിധേയരുമായി വേദി പോലും പങ്കിടില്ല എന്ന നിലപാട് സ്വീകരിച്ച പൃഥ്വിരാജ്, സംവിധായകൻ എന്ന നിലയിൽ സിനിമയുടെ സൂക്ഷ്മാംശങ്ങളിൽ വരെ സമ്പൂർണ നിയന്ത്രണം ഉള്ള പൃഥ്വിരാജ്.

5

അങ്ങനെ ഒരാൾക്ക് ഇത്തരത്തിൽ അബദ്ധം പറ്റും എന്ന് വിശ്വസിക്കാൻ സാധ്യമല്ല. മാത്രമല്ല താങ്കൾ മുൻപ് അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ്, ഭ്രമം എന്നീ സിനിമകളിലും ഈ തട്ടിപ്പുകാരൻ ഇടം പിടിച്ചിട്ടുണ്ട്. എന്താണ് താങ്കൾക്ക് ഇയാളുമായുള്ള ബന്ധം എന്ന് അറിഞ്ഞാൽ കൊള്ളാം''.

Recommended Video

cmsvideo
    Prithviraj about the shooting experience with Mohanlal

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+