Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിയെ കയറി ചൊറിയരുത്,കോൺഗ്രസുകാരെ കൊണ്ട് കൂട്ടിയാൽ കൂടില്ല'; സന്ദീപ് വാര്യർ

തിരുവനന്തുപുരം; കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും ലോക്സഭയിൽ കടന്നാക്രമിച്ച് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പുകഴ്ത്തി ബിജെപി നേതാവ് സന്ദീപ് വാര്യർ. നരേന്ദ്ര മോദി ടെലി പ്രോംപ്റ്ററിൽ നോക്കി പ്രസംഗിച്ചാൽ മതിയായിരുന്നു എന്ന് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും തോന്നിയ നിമിഷങ്ങളാണ് ലോക്സഭയിൽ കടന്നു പോയതെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. മോദി പ്രധാനമന്ത്രിയാണെന്നത് ശരി തന്നെ, എന്നാൽ അദ്ദേഹം ഒന്നാന്തരം രാഷ്ട്രീയക്കാരനുമാണെന്നും സന്ദീപ് പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

modi-164424440

നരേന്ദ്ര മോദി ടെലി പ്രോംപ്റ്ററിൽ നോക്കി പ്രസംഗിച്ചാൽ മതിയായിരുന്നു എന്ന് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും തോന്നിയ നിമിഷങ്ങളാണ് ലോക്സഭയിൽ കടന്നു പോയത് . മുൻ കൂട്ടി തയ്യാറാക്കിയ പ്രസംഗമായിരുന്നെങ്കിൽ ഇങ്ങനെ ഉരുളക്കുപ്പേരി പോലെ തേച്ചൊട്ടിക്കുന്ന പ്രയോഗങ്ങൾ ഉണ്ടാകുമായിരുന്നില്ല .

"27 കോടി ദരിദ്രരെ തങ്ങളുടെ കാലത്ത് സമ്പന്നരാക്കി എന്നാണ് ഒരു അവകാശവാദം (രാഹുൽ ഗാന്ധിയുടെ ) . ഈ കണക്കിലെ തട്ടിപ്പ് രാജ്യത്തെ യുവാക്കൾ മനസ്സിലാക്കണം . പണ്ട് റെയിൽ വെയിൽ ഫസ്റ്റ്‌ ക്ലാസ് , സെക്കന്റ് ക്‌ളാസ് , തേഡ് ക്‌ളാസ് എന്നിങ്ങനെ ആയിരുന്നു വേർ തിരിവ്‌ . ക്‌ളാസ് മനസ്സിലാക്കാൻ ഒരു വര , രണ്ടു വര . മൂന്നു വര ഇടുമായിരുന്നു ഇടക്ക് ഇവർക്ക് തോന്നി തേഡ് ക്‌ളാസ് മോശമാണെന്ന് , അപ്പോൾ അവർ മൂന്നു വരകളിൽ ഒന്ന് മായ്ച്ചു കളഞ്ഞു . അത് പോലെ ദാരിദ്ര്യം നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾ തിരുത്തിയ ശേഷം ഇവർ പറയുകയാണ് 27 കോടി ദരിദ്രരെ സമ്പന്നരാക്കി എന്ന് " . പ്രസംഗത്തിനിടക്ക് ബഹളമുണ്ടാക്കിയ കൊണ്ഗ്രെസ്സ് കക്ഷി നേതാവ്‌ അധീർ രഞ്ജൻ ചൗധരിക്കും കിട്ടി കണക്കിന് . " നിങ്ങളുടെ സ്ഥാനം ഈ സമ്മേളന കാലത്ത് നിലനിർത്താനാവശ്യമായ പണി നിങ്ങൾ എടുത്തിരിക്കുന്നു , അവർ നിങ്ങളെ മാറ്റില്ല , ഇനി മിണ്ടാതിരിക്കൂ " എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസ ശരം .
ഇതിൽ നിന്ന് കോൺഗ്രസിന് പഠിക്കാനുള്ള സാരാംശം , ആവശ്യമില്ലാതെ മോദിയെ കയറി ചൊറിയരുത് . പ്രധാനമന്ത്രിയാണ് എന്നത് ശരി തന്നെ . ഒന്നാന്തരം രാഷ്ട്രീയക്കാരനുമാണ് നരേന്ദ്ര ദാമോദർദാസ് മോദി . നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല .

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ മറുപടി പറയവേയായിരുന്നു മോദി കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. തിരിച്ചടികള്‍ ആവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസിന്‍റെ അഹങ്കാരത്തിന് കുറവില്ലെന്നായിരുന്നു മോദിയുടെ വാക്കുകൾ. കോണ്‍ഗ്രസ് ഭരണം കയ്യാളിയിരുന്ന സംസ്ഥാനങ്ങളുടെ ഇന്നത്തെ അവസ്ഥ എണ്ണിപ്പറഞ്ഞാണ് മോദി പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+