തോമസ് മാഷക്ക് സുധാകരന്റെ വടക്കനടവ് തിരിച്ചറിയാൻ പറ്റാതെ പോയി; സന്ദീപ് വാര്യർ
പാലക്കാട്; കണ്ണിൽ പൂഴിവാരിയെറിഞ്ഞുള്ള കെ സുധാകരന്റെ വടക്കനടവ് തിരിച്ചറിയാൻ കെവി തോമസിന് സാധിച്ചില്ലെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. തോമസ് മാഷെ വിലക്കിയാൽ അദ്ദേഹം അപമാനിതനാകുമെന്നും പൊട്ടി തെറിക്കുമെന്നും സുധാകരനറിയാം . അതിനു വേണ്ടി തരൂരിനെയും തോമസ് മാഷെയും സോണിയയെ ഉപയോഗിച്ച് സുധാകരൻ വിലക്കുകയായിരുന്നു.
സുധാകരന്റെ കള്ളച്ചുവടുകളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള മെയ് വഴക്കം ശശി തരൂർ കാണിച്ചു. എന്നാൽ കെവി തോമസ് അക്കാര്യത്തിൽ പരാജയപ്പെട്ട് പോയെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഞങ്ങളിട്ടാൽ ബർമുഡ , നിങ്ങളിട്ടാൽ വള്ളിക്കളസം .. ഇതാണ് തോമസ് മാഷോടുള്ള സുധാകരന്റെയും സതീശന്റെയും നിലപാട് . സതീശന് നിയമ സഭക്കകത്ത് സിപിഎം നിലപാടുകൾക്കൊപ്പം നിൽക്കാം , പിണറായിയുടെ പുകഴ്ത്തൽ കേട്ട് കോൾമയിർ കൊള്ളാം , ആർക്കും ഒരു വിരോധവുമില്ല . മാഷ് കുമ്പളങ്ങീന്ന് കണ്ണൂര് പോയി പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്താൽ അഹോ ലോകാപരാധം .
തോമസ് മാഷ് സെമിനാറിൽ പങ്കെടുത്താൽ കേരളത്തിലെ കൊണ്ഗ്രെസ്സ് ഇന്നത്തേതിനെക്കാൾ ദുര്ബലപ്പെടുമെന്നോ സിപിഎം സർവ്വേന്ത്യാടിസ്ഥാനത്തിൽ പടർന്ന് പന്തലിച്ച് മോദിയെ തോൽപിച്ചുകളയുമെന്നോ ആരെങ്കിലും കരുതുന്നുണ്ടോ ? ഇല്ല .
Recommended Video

തോമസ് മാഷ് പോയി സെമിനാറിൽ പങ്കെടുത്തെന്ന് വയ്ക്കുക , അഞ്ചാം പേജിൽ ഒരു കോളം വാർത്തക്കപ്പുറം എന്ത് പ്രാധാന്യം കിട്ടുമായിരുന്നു ? സുധാകരൻ മൗനം പാലിച്ചിരുന്നെങ്കിൽ ഇതിനെന്തെങ്കിലും വാർത്ത മൂല്യം ഉണ്ടായിരുന്നോ ? തോമസ് മാഷെ വിലക്കിയാൽ അദ്ദേഹം അപമാനിതനാകുമെന്നും പൊട്ടി തെറിക്കുമെന്നും സുധാകരനറിയാം . അതിനു വേണ്ടി തരൂരിനെയും തോമസ് മാഷെയും സോണിയയെ ഉപയോഗിച്ച് സുധാകരൻ വിലക്കി .
സുധാകരന്റെ കള്ളച്ചുവടുകളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള മെയ് വഴക്കം ശശി തരൂരിനുള്ളതിനാൽ ഇതവണത്തേക്ക് രക്ഷപ്പെട്ടു . പക്ഷെ പരമ സാത്വികനായ തോമസ് മാഷക്ക് കണ്ണിൽ പൂഴിവാരിയെറിഞ്ഞുള്ള സുധാകരന്റെ വടക്കനടവ് തിരിച്ചറിയാൻ പറ്റാതായിപ്പോയി . വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാണെന്ന് പറയുകയേ ഇനി മാഷക്ക് രക്ഷയുള്ളൂ .
തിരുത കൊണ്ട് നമ്പർ 10 ജനപഥിനെ വീഴ്ത്തിയിരുന്ന കാലം കഴിഞ്ഞു മാഷേ. ഇത് രാഹുലിന്റെ കാലമല്ലേ . മാഷ്ക്ക് കെസിയെപ്പോലെ ആകാൻ പറ്റുമോ ? ഇല്ലല്ലോ . ദെൻ ഗോ ടു യുവർ ക്‌ളാസ്, പോസ്റ്റിൽ പറഞ്ഞു .
'അഴകേ..'ഭാവനയുടെ കിടിലൻ ഫോട്ടോകൾ...ചുമ്മാ തീയെന്ന് രമ്യ നമ്പീശൻ..വൈറൽ












Click it and Unblock the Notifications