കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്യതയും ഔന്നത്യവും കളഞ്ഞു കുളിക്കരുത്’; ഏഷ്യാനെറ്റ് ഫോൺ കോൾ വിവാദത്തിൽ സന്ദീപ് വാര്യർ

Google Oneindia Malayalam News

തിരുവനന്തപുരം; ബംഗാളിലെ ആക്രമണ സംഭവങ്ങളിലെ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് വിളിച്ച പ്രേക്ഷകയോട് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തക അപക്വമായി സംസാരിച്ച സംസാരിച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. മാധ്യമപ്രവർത്തകയുടെ പുറത്തു വന്നതോടെ അക്കാര്യത്തിലുള്ള പ്രതിഷേധം ഏഷ്യാനെറ്റിലെ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചിരുന്നുവെന്നും സന്ദീപ് വാര്യർ പറഞ്ഞു. തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവർത്തകരുടെ ബിജെപി വിരുദ്ധത മറ നീക്കി പുറത്തുവരികയാണെന്നും സന്ദീപ് ആരോപിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

san-1580283407-1599141877-1601876557-1620382869.jpg -Properties

ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തക പി.ആർ പ്രവീണയുടെ ഫോൺ സംഭാഷണം പുറത്തു വന്നതോടെ അക്കാര്യത്തിലുള്ള പ്രതിഷേധം ഏഷ്യാനെറ്റിലെ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചിരുന്നു. മാധ്യമ പ്രവർത്തകയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ തെറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് ലഭിച്ചത് .

കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവർത്തകരുടെ ബിജെപി വിരുദ്ധത മറ നീക്കി പുറത്തു വരുന്നത് അടുത്ത ദിവസങ്ങളിൽ കണ്ടു. മീഡിയ വണ്ണിലെ രാജീവ് ദേവരാജ് , ബിജെപിക്ക് മാധ്യമങ്ങൾ കൂടുതൽ സ്പെയ്സ് കൊടുക്കരുതെന്നും സമരങ്ങൾക്ക് കൊടുക്കുന്ന കവറേജ് കൂടുതലാണെന്നുമൊക്കെ വിലപിക്കുന്നത് കണ്ടു.

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

കിട്ടിയ വോട്ടിൻ്റെ അടിസ്ഥാനത്തിലാണെങ്കിൽ ഇന്ത്യയിലെ ഇടതുപക്ഷത്തിന് രാജ്യത്ത് ഏതു മാധ്യമത്തിലാണ് ഇടം ലഭിക്കുക ? ആളെണ്ണമല്ല , ആധാരമായ വിഷയമാണ് സമരത്തിൻ്റെ പ്രാധാന്യം നിശ്ചയിക്കുന്നതെന്ന് അറിയാത്തവനല്ല രാജീവ് ദേവരാജ് . അതു കൊണ്ടാണ് വാളയാറിലെ അമ്മയുടെ സമരം നമുക്ക് പ്രൈം ടൈമിൽ ചർച്ച ചെയ്യേണ്ടി വരുന്നത്.
മാധ്യമ പ്രവർത്തനത്തിന് സമൂഹം കൽപ്പിച്ചിട്ടുള്ള മാന്യതയും ഔന്നത്യവും കളഞ്ഞു കുളിക്കരുതെന്നാണ് അഭ്യർത്ഥിക്കാനുള്ളത് .

സാരിയില്‍ അതി സുന്ദരിയായി അഞ്ജലി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
നവീനും ജാനകിക്കും കട്ടസപ്പോർട്ടുമായി സന്ദീപ് വാരിയർ | Oneindia Malayalam

English summary
sandeep varier slams asianet reporter over phone call controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X