• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കേരളത്തിലെ മാധ്യമങ്ങൾക്കോ സാംസ്കാരിക പ്രഭുക്കൾക്കോ പ്രതികരണശേഷി ഉണ്ടാവില്ല';സന്ദീപ് വാര്യർ

Google Oneindia Malayalam News

ദില്ലി; നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പശ്ചിമ ബംഗാളില്‍ അരങ്ങേറുന്ന വ്യാപക അക്രമ സംഭവങ്ങളില്‍ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ.മൂന്നര പതിറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ് ഭീകര വാഴ്ചക്കറുതി വരുത്തി മമതയുടെ കയ്യിലേക്ക് ഭരണമേൽപ്പിക്കുമ്പോൾ ബംഗാൾ ജനത സ്വപ്നത്തിൽ പോലും ഇതുപോലൊരു കിരാതവാഴ്ച പ്രതീക്ഷിച്ചിരിക്കില്ലെന്ന് സന്ദീപ് പറഞ്ഞു . ഉടുതുണിക്ക് മറുതുണിയില്ലാത്ത അർദ്ധ പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ ആയിരക്കണക്കിന് ബംഗാളികൾ തൃണമൂൽ ഗുണ്ടകളെ ഭയന്ന് ജീവനു വേണ്ടി അസാമിലേക്ക് പലായനം ചെയ്യുകയാണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

സഹോദരങ്ങൾ പിടഞ്ഞു വീഴുമ്പോൾ മൗനത്തിൻ്റെ വാത്മീകത്തിൽ അഭയം തേടാനാവില്ല . അൽപ്പ സമയത്തിനകം കേരളത്തിലെ എല്ലാ നിയോജക മണ്ഡലം തലങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബി ജെ പി പ്രതിഷേധിക്കുമെന്നും സന്ദീപ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം .

ബംഗാളിലെ മമതയുടെ ഫാസിസ്റ്റ് ഭരണത്തുടർച്ച രക്തച്ചൊരിച്ചിലിൻ്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് സ്ത്രീകളുൾപ്പെടെ നിരവധി ബിജെപി പ്രവർത്തകരെ തൃണമൂൽ ഗുണ്ടകൾ കശാപ്പ് ചെയ്തു. ആയിരക്കണക്കിന് വീടുകളും നൂറുകണക്കിന് പാർട്ടി ഓഫീസുകളും അഗ്നിക്കിരയാക്കി.

മൂന്നര പതിറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ് ഭീകര വാഴ്ചക്കറുതി വരുത്തി മമതയുടെ കയ്യിലേക്ക് ഭരണമേൽപ്പിക്കുമ്പോൾ ബംഗാൾ ജനത സ്വപ്നത്തിൽ പോലും ഇതുപോലൊരു കിരാതവാഴ്ച പ്രതീക്ഷിച്ചിരിക്കില്ല .ഉടുതുണിക്ക് മറുതുണിയില്ലാത്ത അർദ്ധ പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ ആയിരക്കണക്കിന് ബംഗാളികൾ തൃണമൂൽ ഗുണ്ടകളെ ഭയന്ന് ജീവനു വേണ്ടി അസാമിലേക്ക് പലായനം ചെയ്യുകയാണ്. അവിടെ തുടർ ഭരണം ലഭിച്ചത് ബിജെപിക്കാണ് . എന്നാൽ പ്രതിപക്ഷത്തുള്ള ഒരാൾക്കും ഒരു ബുദ്ധിമുട്ടും അസമിൽ നേരിടേണ്ടി വന്നിട്ടില്ല .

cmsvideo
  Actress lekshmi priya supports BJP

  ബിജെപിയിൽ ഫാസിസം ആരോപിക്കുന്ന മലയാളി സാംസ്കാരിക നായകർക്ക് ബംഗാളും അസമും താരതമ്യം ചെയ്തു നോക്കാം.ഇരുപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സരസ്വതി ജന എന്ന ബി ജെ പി പ്രവർത്തകയായ പെൺകുട്ടിയെ തൃണമൂൽ ഗുണ്ടകൾ ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ സംഭവം സമാനതകളില്ലാത്ത ക്രൂരത വെളിപ്പെടുത്തുന്നു.
  മമതയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ ഇടത് പോരാട്ടം ചെങ്കൊടി മടക്കി വച്ച് അവസാനിപ്പിച്ചതിനാൽ കേരളത്തിലെ മാധ്യമങ്ങൾക്കോ സാംസ്കാരിക പ്രഭുക്കൾക്കോ പ്രതികരണ ശേഷി ഉണ്ടാവില്ല .

  ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

  ഞങ്ങൾക്കത് കണ്ടിരിക്കാനാവില്ല . സഹോദരങ്ങൾ പിടഞ്ഞു വീഴുമ്പോൾ മൗനത്തിൻ്റെ വാത്മീകത്തിൽ അഭയം തേടാനാവില്ല .അൽപ്പ സമയത്തിനകം കേരളത്തിലെ എല്ലാ നിയോജക മണ്ഡലം തലങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബി ജെ പി പ്രതിഷേധിക്കുന്നു .

  നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  Sandeep varier slams TMC attack in Bengal after election results
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X