Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ വിവരക്കേടിന്റെ സാക്ഷ്യം, ഐപിഎസ് മാഞ്ഞു, നാണക്കേട് ബാക്കി, പരിഹസിച്ച് സന്ദീപ് വാര്യർ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലത്ത് ബിജെപി സ്ഥാനാർത്ഥിയായ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖയ്ക്ക് എതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ രംഗത്ത്. തെറ്റ് ചെയ്ത ശേഷം പിടിക്കപ്പെടുമ്പോൾ നാണം കെട്ട് മായ്ച്ച് കളയുന്നതാണ് ബിജെപിയെന്ന് സന്ദീപ് വാര്യർ പരിഹസിച്ചു.

ആർ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്ന് ചേർക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ഇത് പ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിലും മറ്റും ഇത് ബിജെപിക്ക് മായ്ച്ച് കളയേണ്ടി വന്നതിനെയാണ് സന്ദീപ് വാര്യർ പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്നത്.

സന്ദീപ് വാര്യരുടെ കുറിപ്പ്: '' കറുത്ത മഷി: ഐ.പി.എസ്. മാഞ്ഞു, ബാക്കിയായത് ബിജെപിയുടെ നാണക്കേട്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി ശ്രീലേഖയുടെ പോസ്റ്ററുകൾക്ക് സംഭവിച്ചത് വെറുമൊരു അക്ഷരത്തെറ്റല്ല, ബിജെപിയുടെ വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ്. സംഭവം ലളിതം, നാണക്കേട് വലുത്:

bjp

ഒരു മുൻ ഡിജിപി, അവരുടെ പ്രൊമോഷന് വേണ്ടി നിയമം ലംഘിച്ച് 'IPS' എന്ന സർവ്വീസ് പദവി പോസ്റ്ററിൽ അച്ചടിക്കുന്നു. രാജ്യത്തെ നിയമങ്ങളെക്കുറിച്ചും, തിരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ചും യാതൊരു ധാരണയുമില്ലാത്ത ഒരു പാർട്ടിയാണ് അത് അംഗീകരിച്ച് അടിച്ചുകയറ്റുന്നത്. പരാതി വന്നപ്പോൾ എന്തുണ്ടായി? വരണാധികാരിയുടെ ഉത്തരവ് വന്നു. അഭിമാനത്തോടെ അച്ചടിച്ച ആ 'ഐ.പി.എസ്' എന്ന മൂന്നക്ഷരം കറുത്ത മഷി തേച്ച് മായ്ച്ചു കളയേണ്ടി വന്നു. നിയമം അറിയാത്ത നിയമപാലക..

പോലീസിൽ നിന്ന് വിരമിച്ച ഒരാൾക്ക് തിരഞ്ഞെടുപ്പിൽ പഴയ പദവി ഉപയോഗിക്കാൻ പാടില്ലെന്ന അടിസ്ഥാന നിയമം പോലും അറിയാത്തവരാണോ ഈ നാട് ഭരിക്കാൻ ഇറങ്ങിയിരിക്കുന്നത്? ഇതൊരു അബദ്ധമല്ല, വോട്ട് പിടിക്കാനുള്ള വിലകുറഞ്ഞ തന്ത്രമായിരുന്നു. 'പോലീസ് പവർ', 'ഡി.ജി.പി.' എന്നൊക്കെയുള്ള 'പകിട്ട്' കണ്ട് വോട്ട് ചെയ്യാൻ വരുന്നവരെ അവർ ലക്ഷ്യം വെച്ചു. പക്ഷേ, നിയമം തടസ്സം നിന്നു. ഇപ്പോൾ പോസ്റ്ററുകൾ കാണുമ്പോൾ ഒരു ചോദ്യം മനസ്സിലുയരുന്നു: "ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പോലും അറിയാത്തവരാണോ 'ദേശീയത'യെക്കുറിച്ച് സംസാരിക്കുന്നത്?"

കറുത്ത മഷി മായ്ച്ചുകളഞ്ഞ ആ 'ഐ.പി.എസ്' അക്ഷരങ്ങൾ, ബിജെപി കേരള ഘടകത്തിന്റെ വിവരമില്ലായ്മയുടെയും, നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയുടെയും, ജനങ്ങൾക്കിടയിലുണ്ടായ വലിയ നാണക്കേടിന്റെയും പ്രതീകമായി ഈ തിരഞ്ഞെടുപ്പിൽ നിലനിൽക്കും.
ഇനിയിപ്പോൾ, കറുത്ത മഷി തേച്ച ആ പോസ്റ്ററുകൾ കാണുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം: ഇതാണ് ബിജെപി.. തെറ്റായ കാര്യങ്ങൾ ചെയ്യും, പിടിക്കപ്പെട്ടാൽ നാണംകെട്ട് മായ്ച്ചു കളയും. IPS മാഞ്ഞു, നാണക്കേട് ബാക്കിയായി.. ''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+