• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിപിഎം-കോൺഗ്രസ് സ്ക്രിപ്റ്റ് കൊള്ളാം; ദൃശ്യപരത കൂട്ടാൻ ഗാന്ധി ചിത്രം കോൺഗ്രസ് തല്ലിപ്പൊളിച്ചു'; സന്ദീപ്

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി എസ്എഫ്ഐ നടത്തിയ ക്വട്ടേഷൻ വർക്കാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ നാടകമെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. സുരേഷ് ഗോപിയും സ്‌മൃതി ഇറാനിയും വന്ന് വയനാട്ടിലെ എംപിയുടെ അസാന്നിധ്യം ദേശീയ തലത്തിൽ ചർച്ചയാക്കിയപ്പോൾ രാഹുലിന് സ്വന്തം മണ്ഡലത്തിലേക്ക് മുഖം കാണിക്കാൻ ഒരു കാരണം വേണമായിരുന്നു . അതിന് വേണ്ടി തയ്യാറാക്കിയതായിരുന്നു എസ് എഫ് ഐ മാർച്ചെന്നും സന്ദീപ് ആരോപിച്ചു.

'കോണ്‍ഗ്രസിന്റെ കള്ളം പൊളിയുന്നു': ഗാന്ധി ചിത്രം തകർത്ത കേസില്‍ രാഹുലിന്റെ പിഎ അടക്കം അറസ്റ്റില്‍'കോണ്‍ഗ്രസിന്റെ കള്ളം പൊളിയുന്നു': ഗാന്ധി ചിത്രം തകർത്ത കേസില്‍ രാഹുലിന്റെ പിഎ അടക്കം അറസ്റ്റില്‍

നല്ല സ്ക്രിപ്റ്റ് ആയിരുന്നു . പക്ഷേ ക്വോട്ടഷൻ പണി മതിയാക്കി എസ്എഫ്ഐ പിള്ളേർ തിരികെ പോയതിന് ശേഷം അക്രമത്തിന്റെ ദൃശ്യപരത വർധിപ്പിക്കാൻ രാഹുലിന്റെ പിഎയും കോൺഗ്രസ്സ് പ്രവർത്തകരും ചേർന്ന് ചുവരിൽ ഇരുന്ന ഗാന്ധി ചിത്രം തല്ലി പൊളിക്കുകയായിരുന്നുവെന്നും സന്ദീപ് പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1


കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ആപ്പീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ്സുകാർ തന്നെയാണെന്ന് വ്യക്തമായിരിക്കുന്നു . എം.പിയുടെ പി.എ. രതീഷ്, നൗഷാദ്, മുജീബ്, രാഹുൽ രവി എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രണ്ടുപേർ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരാണ്. ദേശീയ തലത്തിൽ കോൺഗ്രസ്സ് സഖ്യകക്ഷിയായ സിപിഎം കേരളം ഭരിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ പിഎ അന്യായമായി അറസ്റ്റ് ചെയ്യപ്പെടാൻ ഒരു സാധ്യതയുമില്ല .

2


സത്യത്തിൽ സംഭവം അമിതാവേശം കൊണ്ട് സംഭവിച്ചു പോയതാണ് . അതായത് സുരേഷ് ഗോപിയും സ്‌മൃതി ഇറാനിയും വന്ന് വയനാട്ടിലെ എംപിയുടെ അസാന്നിധ്യം ദേശീയ തലത്തിൽ ചർച്ചയാക്കിയപ്പോൾ രാഹുലിന് സ്വന്തം മണ്ഡലത്തിലേക്ക് മുഖം കാണിക്കാൻ ഒരു കാരണം വേണമായിരുന്നു . അതിനായി ദൽഹി കേന്ദ്രീകരിച്ച് സിപിഎം കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി എസ്എഫ്ഐ നടത്തിയ ക്വട്ടേഷൻ വർക്കാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ നാടകം .

3


എന്ത് കൊണ്ട് ആ സമരം ഡിവൈഎഫ്ഐ ചെയ്തില്ല എന്ന് ആലോചിച്ചിട്ടുണ്ടോ ? അല്ലെങ്കിൽ തന്നെ ബഫർ സോണും എസ്എഫ്ഐയും തമ്മിലെന്ത് ബന്ധം? എസ്എഫ്ഐ ആകുമ്പോഴേ രാഹുലിന് "കുട്ടികൾക്ക് മാപ്പ് കൊടുക്കാൻ " പറ്റൂ . നല്ല സ്ക്രിപ്റ്റ് ആയിരുന്നു . പക്ഷേ ക്വോട്ടഷൻ പണി മതിയാക്കി എസ്എഫ്ഐ പിള്ളേർ തിരികെ പോയതിന് ശേഷം അക്രമത്തിന്റെ ദൃശ്യപരത വർധിപ്പിക്കാൻ രാഹുലിന്റെ പിഎയും കോൺഗ്രസ്സ് പ്രവർത്തകരും ചേർന്ന് ചുവരിൽ ഇരുന്ന ഗാന്ധി ചിത്രം തല്ലി പൊളിക്കുകയായിരുന്നു .

4


എകെജി സെന്റർ ആക്രമണം ഇതിന്റെ മറുപുറമായിരുന്നു . എന്ത് കൊണ്ടാണ് ഈ നിമിഷം വരെ എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് ? തിരുവന്തപുരത്തെ കെഎസ്‌യുക്കാരനെ പത്ത് ദിവസം മുമ്പ് തന്നെ ക്രൈം ബ്രാഞ്ച് തിരിച്ചറിഞ്ഞതല്ലേ ? ചോദ്യം ചെയ്തതല്ലേ ? അതോ നല്ല സമയം നോക്കി ഇരിക്കുകയാണോ ക്രൈം ബ്രാഞ്ച് എസ്പി ?

'കുറച്ച് ഗ്ലിറ്ററും ഗ്ലാമറും'; 'ഗോപിക ഈസ് ജസ്റ്റ് വാവ്'..വൈറലായി നടിയുടെ ചിത്രങ്ങൾ

Recommended Video

cmsvideo
  മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം : ഇ.പി ജയരാജൻ |*Kerala
  English summary
  Sandeep Varrier Mocks CPM And Congress alleges rahul gandhi office issue was scripted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X