കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം?; റിമയുടെ 'ആരെടാ നാറി'ക്ക് സന്ദീപിന്‍റെ മറുപടി

  • By Desk
Google Oneindia Malayalam News

എറണാകുളം: പൗരത്വ നിയമഭേദഗതിക്കെതിരായി കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ യുവമോര്‍ച്ചാ നേതാവായ സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 'നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ രാഷ്ട്രീയപരമായ പകപോക്കല്‍ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല' എന്നായിരുന്നു സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്‍കം ടാക്സ് വകുപ്പിനെ മുന്‍നിര്‍ത്തിയുള്ള സന്ദീപ് വാര്യരുടെ ഭീഷണിക്കെതിരെ സിനിമാ മേഖലയില്‍ നിന്നടക്കം നിരവധി ആളുകളാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്. സംവിധായകരായ കമല്‍, ആഷിഖ് അബു എന്നിവര്‍ക്ക് പിന്നാലെ സന്ദീപ് വാര്യര്‍ക്കെതിരെ വിമര്‍ശനവുമായി നടി റിമ കല്ലിങ്കലും ഇന്ന് രംഗത്തെത്തിയിരുന്നു. ഇതിനെതിനെതിരെ രൂക്ഷമായി ഭാഷയിലാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ആരെടാ നാറി

ആരെടാ നാറി

ചാണകത്തില്‍ ചവിട്ടില്ല എന്നായിരുന്ന റിമയുടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബു സന്ദീപ് വാര്യരുടെ ഭീഷണിയോട് പ്രതികരിച്ചത്. വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താം എന്നാണ് റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാര്യര്‍ക്കെതിരെ പ്രതികരിച്ചത്. ആര്‍ട്ടിസ്റ്റ് പവിശങ്കര്‍ വരച്ച ഫിലോമിനയുടെ ആരെടാ നാറി നീ എന്ന ചിത്രവും റിമ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

അവഗണിക്കാം

റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്

വ്യക്തിപരമായി

വ്യക്തിപരമായി

ഇതിനെതിരെ റിമയെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ള മറപടിയാണ് സന്ദീപ് വാര്യര്‍ രണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെ നല്‍കുന്നത്. റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം" എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് 1

കഞ്ചാവ് ബീഡി

ലാലേട്ടൻ പണ്ടേ പറഞ്ഞിട്ടുണ്ട്

ലാലേട്ടൻ പണ്ടേ പറഞ്ഞിട്ടുണ്ട്

ഇതിന് പിന്നാലെ മോഹന്‍ലാലിന്‍റെ ലൂസിഫര്‍ എന്ന ചിത്രത്തിലെ 'നാര്‍ക്കോട്ടിക്ക് ഈസ് എ ദേര്‍ട്ടി ബിസിനസ്' എന്ന ഡയലോഗും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 'ലാലേട്ടൻ പണ്ടേ പറഞ്ഞിട്ടുണ്ട്. ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്'-എന്നാണ് മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സന്ദീപ് കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് -2

ലാലേട്ടന്‍ പറഞ്ഞത്

ഭീഷണിയോ

ഭീഷണിയോ

അതേസമയം, സന്ദീപ് വാര്യരുടെ ഭീഷണിക്കെതിരെ സിനിമാ മേഖലയ്ക്ക് പുറത്ത് നിന്നും വിമര്‍ശനങ്ങള്‍ ശക്തമാകുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്‍റെ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ഇന്‍കംടാക്സിനേയും എന്‍ഫോഴ്സമെന്‍റിനേയും കാട്ടി ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നാണ് സന്ദീപ് വാര്യര്‍ ലക്ഷ്യം വെക്കുന്നതെന്നാണ് വിമര്‍ശകര്‍ വിലയിരുത്തുന്നത്.

ഇൻകംടാക്സ്

ഇൻകംടാക്സ്

മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയെന്നായിരുന്നു നേരത്തെ സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല

കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല

നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക്-3

ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ്

 ചുമ്മാതങ്ങ് കൂടെ പോന്നതല്ല ജാര്‍ഖണ്ഡ്; ഹേമന്ത് സോറനും സംഘവും ആവിഷ്കരിച്ച് തന്ത്രങ്ങള്‍ ഇങ്ങനെ ചുമ്മാതങ്ങ് കൂടെ പോന്നതല്ല ജാര്‍ഖണ്ഡ്; ഹേമന്ത് സോറനും സംഘവും ആവിഷ്കരിച്ച് തന്ത്രങ്ങള്‍ ഇങ്ങനെ

'ആദ്യം സുരേഷ് ഗോപിയോട് നികുതിപ്പണം അടയ്ക്കാന്‍ പറയൂ, എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ''ആദ്യം സുരേഷ് ഗോപിയോട് നികുതിപ്പണം അടയ്ക്കാന്‍ പറയൂ, എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ'

English summary
sandeep varrier reply to rima kallingal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X