കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെയും അമിത്ഷായുടേയും ആഭ്യന്തര നയമാണ് പിണറായിയും നടപ്പാക്കുന്നതെന്ന് സന്ദീപ് വാര്യര്‍

Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. നരേന്ദ്രമോദിയുടെയും അമിത്ഷായുടേയും ആഭ്യന്തര നയം തന്നെയാണ് പിണറായി വിജയനും നടപ്പിലാക്കുന്നതെന്ന് സന്ദീപ് വാര്യര്‍ ട്വീറ്റ് ചെയ്തു.

pinarayisandeep

'ഏറ്റവുമധികം കമ്മ്യൂണിസ്റ്റ് ഭീകരരെ കൊന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ക്രെഡിറ്റ് പിണറായി വിജയന് സ്വന്തം. @narendramodi യുടെയും @AmitShah യുടെയും ആഭ്യന്തര നയം തന്നെയാണ് @vijayanpinarayi നടപ്പിലാക്കുന്നത്. ചുവപ്പൻ ഭീകരവാദത്തിൽ നിന്ന് രാജ്യത്തിന് മോചനം വേണം' എന്നായിരുന്നു സന്ദീപ് വാര്യരുടെ ട്വീറ്റ്.

നേരത്തേയും വിഷയത്തില്‍ സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കേരള പോലീസിന്റെ തണ്ടർബോൾട്ട് സേന വെടിവെച്ചുകൊന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഞാൻ സേനയോടൊപ്പമാണ്. രാജ്യത്തിനെതിരെ ആയുധമെടുത്തതിനുള്ള ശിക്ഷ മരണമാണ്. മരണത്തിൽ കുറഞ്ഞതൊന്നും അവർ അർഹിക്കുന്നില്ല എന്നായിരുന്നു സന്ദീപിന്‍റെ പോസ്റ്റ്.

സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് നേരത്തെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് രംഗത്തെത്തിയിരുന്നു. മാവോയിസ്റ്റുകളെ മഹത്വവത്കരിക്കുന്നത് അപകടമാണെന്നും മാവോയിസ്റ്റുകള്‍ക്കെതിരായ ഏതൊരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്യും എംടി രമേശ് പറഞ്ഞിരുന്നു.

സൈന്യം ഇരച്ച് കയറി, തീഗോളമായി ബാഗ്ദാദിയുടെ താവളം; സൈനിക നടപടിയുടെ വീഡിയോ പുറത്ത് വിട്ട് യുഎസ്സൈന്യം ഇരച്ച് കയറി, തീഗോളമായി ബാഗ്ദാദിയുടെ താവളം; സൈനിക നടപടിയുടെ വീഡിയോ പുറത്ത് വിട്ട് യുഎസ്

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും? ബിജെപി അധ്യക്ഷനോ? ദില്ലിക്ക് വിളിപ്പിച്ച് ഷാ.. അടിയന്തര കൂടിക്കാഴ്ചസുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും? ബിജെപി അധ്യക്ഷനോ? ദില്ലിക്ക് വിളിപ്പിച്ച് ഷാ.. അടിയന്തര കൂടിക്കാഴ്ച

'എന്‍റെ മണിയാശാനേ..നിങ്ങൾ ഇത്ര വലിയ സംഭവമാണ് എന്ന് അറിഞ്ഞില്ലാട്ടോ',പരിഹാസ കുറിപ്പ്'എന്‍റെ മണിയാശാനേ..നിങ്ങൾ ഇത്ര വലിയ സംഭവമാണ് എന്ന് അറിഞ്ഞില്ലാട്ടോ',പരിഹാസ കുറിപ്പ്

English summary
Sandeep Warrier facebook post regarding maoist attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X