ഹലാൽ വിവാദം; അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താൻ: പോസ്റ്റ് പിൻവലിക്കുന്നു: സന്ദീപ് വാര്യർ
തൃശ്ശൂർ / തിരുവനന്തപുരം : ഹലാൽ വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. പോസ്റ്റിനെതിരെ ബിജെപി സംസ്ഥാന നേതാക്കൾ അടക്കം രംഗത്ത് വന്നതോടെയാണ് നടപടി. പോസ്റ്റ് പിൻവലിക്കാൻ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശമുണ്ടായതായാണ് സൂചന.

ഹലാൽ ഭക്ഷണത്തിനെതിരായ പ്രചാരണങ്ങൾ ശക്തമാക്കുന്ന സംസ്ഥാന ബിജെപിയെ വെട്ടിലാക്കുന്നതായിരുന്നു പാർട്ടി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹിന്ദുവിനും ക്രിസ്താനിക്കും മുസൽമാനും പരസ്പരം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഈ നാട്ടിൽ ജീവിക്കാനാകില്ല എന്ന് മനസ്സിലാക്കിയാൽ നല്ലത്. ഒരു സ്ഥാപനം തകർക്കാൻ ഒരു പോസ്റ്റ് മതി, പക്ഷേ അത് വഴി പട്ടിണിയിലാകുക എല്ലാ വിഭാഗങ്ങളിലെയും മനുഷ്യരാണ്. വികാരമല്ല വിവേകേമാണ് മുന്നോട്ട് നയിക്കേണ്ടതെന്ന പോസ്റ്റിനെതിരെ ബിജെപിയിലുള്ളത് കടുത്ത അതൃപ്തിയായിരുന്നു.
ഹോട്ട് ലുക്കില്‍ വീണ്ടും ഞെട്ടിച്ച് അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

നിലപാട് വ്യക്തിപരമെന്ന് പറഞ്ഞായിരുന്നു സന്ദീപിൻ്റെ പോസ്റ്റ്. സന്ദീപിൻ്റെ വ്യക്തിപരമായ പോസ്റ്റുകൾക്കെതിരെ നേരത്തെ സംസ്ഥാന ഭാരവാഹിയോഗത്തിൽ വിമർശനം ഉയർന്നിരുന്നു. പാർട്ടി നിലപാടിന് വിരുദ്ധമായി വക്താക്കൾ വ്യക്തിപരമായ പോസ്റ്റ് ഇടരുതെന്ന് സുരേന്ദ്രൻ യോഗത്തിൽ വ്യക്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ബിജെപിയെ സമ്മർദ്ദത്തിലാക്കുന്ന സന്ദീപിൻ്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിനെ പല പ്രമുഖരും പിന്തുണക്കുമ്പോഴാണ് ബിജെപി എതിർക്കുന്നത്. ഇതോടെ വെട്ടിലായ സന്ദീപ് വാര്യർ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശാനുസരണം ഫേസ്ബുക്കിലിട്ട പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ മതതീവ്രവാദികൾ ശ്രമിക്കുന്നതിന്റെ ഭാ ഗമാണ് ഹലാലെന്ന് കെ.സുരേന്ദ്രനും പ്രതികരിച്ചിരുന്നു. കേരളത്തിൽ ഹലാൽ പ്രതിഭാസം വളരെ പെട്ടെന്നാണ് വ്യാപകമായത്. ഇത് നിഷ്ക്കളങ്കമല്ല. ഇതിന് പിന്നിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും മതപരമായ കലഹമുണ്ടാക്കാനുമുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹലാൽ സംസ്ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്. അത്തരം അജണ്ടകൾ തിരിച്ചറിയാൻ മറ്റു പാർട്ടിക്കാർക്ക് സാധിക്കില്ല. ബിജെപിക്ക് ഇത് സാധിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. എന്നാൽ, ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി പി. സുധീർ പറഞ്ഞു.

ഇസ്‍ലാമിക പണ്ഡിതന്‍മാര്‍ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ലെന്നും സുധീർ പറഞ്ഞു. അങ്ങനെ കെ സുരേന്ദ്രനും പി സുധീറും സന്ദീപ് വാര്യരും തമ്മിലുള്ള പരസ്യ വിവാദത്തിലേക്ക് കാര്യങ്ങൾ കൈവിട്ടു പോയി. അത്തരത്തിലൊരു സാഹചര്യത്തിൽ കൂടിയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ എതിർപ്പ് പരിഗണിച്ച് പോസ്റ്റ് പിൻവലിച്ചത്.തന്റെ പോസ്റ്റ് പാരഗൺ ഹോട്ടലിനെതിരായ പ്രചാരണത്തിന് എന്നായിരുന്നു സന്ദീപ് വാര്യർ പറഞ്ഞത്. പാർട്ടി നിലപാടിന് വിരുദ്ധമാണ് പോസ്റ്റ് എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. പാർട്ടി നിലപാട് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞതോടെ പോസ്റ്റ് പിൻവലിക്കുന്നു. അച്ചടക്കമുള്ള പ്രവർത്തകനാണ് താനെന്നും സന്ദീപ് വാര്യർ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സന്ദീപ് വാര്യരുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കോഴിക്കോട്ടെ പ്രമുഖ റസ്‌റ്റോറൻറായ പാരഗണിനെതിരെ മത മൗലികവാദികൾ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു . ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടൽ ശൃംഖല കെട്ടിപ്പടുക്കാൻ അതിൻ്റെ ഉടമസ്ഥൻ ശ്രീ.സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയിൽ നിന്നാണ് ആ പോസ്റ്റ് ഇട്ടത്. എന്നാൽ എൻ്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങൾ അത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുകയും പ്രവർത്തകർ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട്. പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാർട്ടി പ്രവർത്തകനായ ഞാൻ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു












Click it and Unblock the Notifications