• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സോണിയയെ മൈനോന്ന് വിളിച്ചു,അമ്മായി അമ്മയെ പോലെഭരണം ഉള്ളിടത്ത് അടിയന്തരാവസ്ഥ നടപ്പാക്കാനാണോ?';സന്ദീപ്

തിരുവനന്തപുരം; റിപബ്ലിക് ടിവി എഡിറ്റര്‍ അർണബ് ഗോസാമിയെ ഇന്ന് രാവിലെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. 2018 ൽ രജിസ്റ്റർ ചെയ്ത ആൻവി നായിക് എന്ന ആർക്കിടെക്റ്റ് ആത്മഹത്യ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. വീട്ടിലെത്തി ബലം പ്രയോഗിച്ച് അർണബിനെ പോലീസ് കൊണ്ടുപോകുകയായിരുന്നു.

അറസ്റ്റിൽ ശക്തമായി പ്രതിഷേധിച്ച് ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ മഹാരാഷ്ട്ര സർക്കാരിനേയും കോൺഗ്രസിനേയും രൂക്ഷമായി വിമർശിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

സോണിയയെ മൈനോയെന്ന് വിളിച്ചു

സോണിയയെ മൈനോയെന്ന് വിളിച്ചു

അർണോബ് ഗോസ്വാമിക്കെതിരായ മഹാരാഷ്ട്രയിലെ കോൺഗ്രസ് ശിവസേന സർക്കാർ പ്രതികാര നടപടി ലജ്ജാകരമാണ്. വിട്ടുവീഴ്ചയില്ലാത്ത അർപ്പണബോധത്തോടെയുള്ള , നട്ടെല്ലുള്ള മാധ്യമ പ്രവർത്തനത്തിന് അർണോബ് നൽകേണ്ടി വന്ന വിലയാണ് ഈ അറസ്റ്റ് .

ഇതിനെല്ലാം തുടക്കം ഒന്നിൽ നിന്നാണ്.. സോണിയയെ അവരുടെ യഥാർത്ഥ പേര് മൈനോ എന്നു വിളിച്ചു. അന്ന് തുടങ്ങിയതാണ് ഈ വേട്ടയാടൽ..

കങ്കണയുടെ ഓഫീസ് തല്ലിതകർത്തത്

കങ്കണയുടെ ഓഫീസ് തല്ലിതകർത്തത്

ഈ മഹാരാഷ്ട്ര പോലീസിന്റെ ആത്മാർത്ഥത മുൻപും നമ്മൾ കണ്ടതാണ്. പാൽഘർ സന്യാസിമാരെ തല്ലി കൊന്നത് ഇതേ മഹാരാഷ്ട്ര പോലീസിന്റെ മുന്നിലിട്ടാണ്.കങ്കണ റണാവത്തിന്റെ ഓഫീസ് തകർത്തതും ഇതേ പോലീസ്.. റിട്ടയേർഡ് നേവി ഉദ്യോഗസ്ഥനെ ഒരു കൂട്ടം ഗുണ്ടകൾ ആക്രമിച്ചപ്പോൾ അതിൽ നടപടി എടുക്കാത്തതും ഇതേ പോലീസ്... എന്നാൽ ഈ മൂന്ന് സംഭവത്തിലും മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചത് അർണാബ്.

രാജാവിനെക്കാൾ രാജഭക്തി

രാജാവിനെക്കാൾ രാജഭക്തി

മഹാരാഷ്ട്ര പോലീസിന്റെ രാജാവിനെക്കാൾ രാജഭക്തി സംശയിക്കേണ്ടിയിരിക്കുന്നു.. എന്തിനാണ് സ്റ്റേഷനിൽ വരാൻ തയ്യാറുള്ള അർണബിനെ അതിരാവിലെ തന്നെ ഫ്ലാറ്റിൽ നിന്നും മുടിയിൽ പിടിച്ചു വലിച്ചു കൊണ്ടുപോയത്..? അയാളെ അറസ്റ്റ് ചെയ്യാൻ സച്ചിൻ വാസേയെ പോലുള്ള എൻകൌണ്ടർ സ്പെഷ്യലിസ്റ് എന്തിനാണ്? മുംബൈയിൽ നിന്നും 100km അകലെയുള്ള റായ്ഗഡ് സ്റ്റേഷനിൽ കൊണ്ട് പോകേണ്ട ആവശ്യം എന്താണ്?

അമ്മായിഅമ്മ പ്രഖ്യാപിച്ചത് പോലെ

അമ്മായിഅമ്മ പ്രഖ്യാപിച്ചത് പോലെ

അമ്മായിയമ്മ പ്രധാനമന്ത്രി ആയപ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് പോലെ.. രാജ്യത്ത് ഇനി ഭരണം കിട്ടില്ലെന്ന്‌ ഉറപ്പായപ്പോൾ ഭരണം ഉള്ള സംസ്ഥാനത്തു അത് നടപ്പിലാക്കാനാണോ മൈനോ ഇതെല്ലാം ചെയ്യുന്നത്? ഇത് കൃത്യമായി അർണബിനെ ഇല്ലാതാക്കാൻ നടത്തിയ ശ്രമം തന്നെയാണ്..

 പ്രതികരിക്കുന്നില്ല

പ്രതികരിക്കുന്നില്ല

മാധ്യമപ്രവർത്തകരോടുള്ള എതിർപ്പിന്റെ ലൈറ്റ് വേർഷൻ കേരളത്തിലും മാക്സ് പ്രൊ വേർഷൻ മഹാരാഷ്ട്രയിലും നടക്കുകയാണ്.അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മൊത്തകച്ചവടക്കാർ പ്രതികരിക്കുന്നുമില്ല..

യുഎസ് തിരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക്..നെഞ്ചിടിപ്പേറ്റി 7 സംസ്ഥാനങ്ങൾ..പോസ്റ്റൽ വോട്ടുകൾ നിർണായകം?

ബിനീഷ് വിഷയത്തിൽ എംഎൽഎമാർ വിളിച്ചിട്ടില്ല; 'അമ്മ' പ്രസിഡന്റ് ഷൂട്ട് തിരക്കിൽ; ഇടവേള ബാബു പറയുന്നത്

കൊവിഡ് പ്രതിരോധത്തിന് ബൈഡന്‍; സമ്പദ് വ്യവസ്ഥക്ക് ട്രംപ്; ആര്‍ക്കും വ്യക്തമായ പിന്തുണയില്ല

അറസ്റ്റിലായ അര്‍ണബ്‌ ഗോസ്വാമിയെ പൊലീസ്‌ മര്‍ദ്ദിച്ചതായി അഭിഭാഷകന്‍

cmsvideo
  Here is how Arnab Goswami got arrested | Oneindia Malayalam

  English summary
  Sandeep Warrier slams maharashtra govt on arnab goswami's arrest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X