കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്ന് അവതാരകന്‍;സന്ദീപ് വാര്യര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി

Google Oneindia Malayalam News

Recommended Video

cmsvideo
സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതി സന്ദീപ് വാര്യരേ...

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി. മാതൃഭൂമി ചാനലിന്‍റെ പ്രൈം ടൈം ഡിബേറ്റ് ചര്‍ച്ചയ്ക്കിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി എല്‍ഡിഎഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയില്‍ പങ്കെടുത്ത ലീഗ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ടായിരുന്നു മാതൃഭൂമി ചാനല്‍ ഇന്നലെ ചര്‍ച്ച സംഘടിപ്പിച്ചത്.

അവതാരകന്‍ വേണു ബാലകൃഷ്ണനുമായി ഉടക്കിയായിരുന്നു സന്ദീപ് വാര്യറിന്‍റെ ഇറങ്ങിപ്പോക്ക്. വിശദാംശങ്ങള്‍ ഇങ്ങനെ...

കാരണം ഇടവേള

കാരണം ഇടവേള

ചര്‍ച്ചയില്‍ സന്ദീപ് സംസാരിക്കുന്നതിനിടെ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ സമയം ഓര്‍മ്മിപ്പിച്ച് ഇടവേളയിലേക്ക് പോകുന്നുവെന്ന് പറഞ്ഞതോടെയാണ് നാടകീയ രംഗങ്ങളുടെ തുടക്കം. ' ഇടവേളയാണ് നല്ലത്, നിങ്ങള്‍ക്ക് ഇടവേളയാണ് നല്ലത്' എന്നായിരുന്നു അവതാരകനോടുള്ള സന്ദീപിന്‍റെ പ്രതികരണം.

മാന്യമായി

മാന്യമായി

ഇതേ തുടര്‍ന്നാണ് മാന്യമായി സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ സന്ദീപിനോട് വേണു ആവശ്യപ്പെട്ടത്. 'സന്ദീപേ.. മാന്യമായി സംസാരിക്കുക, അല്ലെങ്കില്‍ ഈ ചര്‍ച്ചയില്‍ നിന്ന് ഇപ്പോള്‍ ഇറങ്ങിക്കോളു, അങ്ങയിലേക്ക് വരാം സൗകര്യമുണ്ടെങ്കില്‍ ഇരിക്കു'- വേണു ബാലകൃഷ്ണന്‍ പറഞ്ഞു.

പരാമര്‍ശങ്ങള്‍ പിന്‍വലിക്കണം

പരാമര്‍ശങ്ങള്‍ പിന്‍വലിക്കണം

തുടര്‍ന്ന് ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ ചര്‍ച്ചയില്‍ ഡിവൈഎഫ്ഐയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന എഎ റഹീമിനോടായിരുന്നു അവതാരകന്‍ ആദ്യ ചോദ്യം ഉന്നയിച്ചത്. ഇതിനിടെ ഇടവേളക്ക് മുമ്പ് വേണു നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യം സന്ദീപ് വാര്യര്‍ ഉയര്‍ത്തുകയായിരുന്നു.

മാന്യത കാണിക്കേണ്ടത്

മാന്യത കാണിക്കേണ്ടത്

' സൗകര്യം ഉണ്ടെങ്കില്‍ ഇരുന്നാല്‍ മതി എന്ന ഭാഷ പറഞ്ഞിട്ടാണ് വേണു പോയത്. ക്ഷണിച്ചിട്ടാണ് ഞാന്‍ വന്നത്. വിളിച്ചു വരുത്തിയ ആളോട് മാന്യത കാണിക്കേണ്ടത് നിങ്ങളാണ്. അങ്ങ് കുറച്ചു ദിവസമായി ചെയ്യുന്ന രീതി ശരിയല്ല. എന്നോട് മാന്യതയില്ലാതെ പെരുമാറുന്നത് ഈ ലോകം മുഴുവന്‍ കാണുന്നുണ്ട്'-സന്ദീപ് വാര്യര്‍ പറഞ്ഞു.

എല്ലാ ചര്‍ച്ചയിലും

എല്ലാ ചര്‍ച്ചയിലും

വേണു എല്ലാ ചര്‍ച്ചയിലും എന്നോട് മാന്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്നും സന്ദീപ് ആരോപിച്ചു. പറഞ്ഞ വാക്ക് വേണു പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞ ഒരു വാക്കും പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് വേണു വ്യക്തമാക്കിയതോടെ സന്ദീപ് വാര്യര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപോവുകയായിരുന്നു.

എഎ റഹീമും

എഎ റഹീമും

ഇതിനിടെ സന്ദീപ് വാര്യരെ പരിഹസിച്ചു കൊണ്ട് എഎ റഹീമും രംഗത്ത് എത്തി. 'വേണൂ.. അദ്ദേഹത്തെ പിണക്കരുത്. അദ്ദേഹത്തെ പിണക്കിയാല്‍ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കി കളയും' എന്നായിരുന്നു എഎ റഹീമിന്‍റെ പരിഹാസം.

ഫേസ് ബുക്ക് പോസ്റ്റ്

ഫേസ് ബുക്ക് പോസ്റ്റ്

ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ വേണുവിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാര്യര്‍ രംഗത്തെത്തി. ലൂസിഫര്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റ കഥപാത്രം പറയുന്ന എന്റെ തന്തയല്ല നിന്റെ തന്ത എന്ന രംഗത്തിലെ ചിത്രമാണ് സന്ദീപ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

മറുപടി

ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപോയതിന് പിന്നാലെയുള്ള സന്ദീ

കമന്‍റുകള്‍

കമന്‍റുകള്‍

ഈ പോസ്റ്റിന് താഴെ സന്ദീപ് വാര്യരെ അഭിനന്ദിച്ചും അവതാരകന്‍ വേണു ബാലകൃഷ്ണനേയും മാതൃഭൂമി ചാനലിനേയും അധിക്ഷേപിച്ചും നിരവധി ബിജെപി അനുകൂലികളാണ് രംഗത്ത് എത്തിയത്. 'വേണുവിന്റെ വെല്ലു വിളി പുല്ല് പോലെ വലിച്ച് എറിഞ്ഞ ചർച്ച ബഹിഷ്‌കരിച്ച് സന്ദീപ് ഏട്ടൻ അഭിവാദ്യങ്ങൾ' എന്ന തരത്തിലുള്ള കമന്‍റുകളാണ് അധികവും ഉയര്‍ന്നു വരുന്നത്.

അവസരോചിതമായ തീരുമാനം

അവസരോചിതമായ തീരുമാനം

'അവസരോചിതമായ തീരുമാനം. സന്ദീപ് ജി പോയതോടെ ഞങ്ങളും ചാനൽ മാറി. ചർച്ചകൾക്ക് ഇനിയും പോവണം. കാര്യങ്ങൾ വ്യക്തമായി പറയാൻ അവതാരകരെ കൊണ്ട് സമ്മതിപ്പിക്കണം. അല്ലെങ്കിൽ ഇതുപോലുള്ള ബഹിഷ്കരണണൾ തുടരാം'-എന്നാണ് മറ്റൊരാള്‍ സന്ദീപ് വാര്യരുടെ പോസ്റ്റിന് കീഴില്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

യോജിക്കുന്നു

യോജിക്കുന്നു

'സന്ദീപ് വാര്യർ ചെയ്ത പ്രവർത്തിയോട് പൂർണമായും യോജിക്കുന്നു... സത്യത്തിൽ വേണുവിന്റെ വായാടിത്തം കേട്ടു അവിടെ ഇരുന്നു കളയുമോ എന്ന ഭയം ഉണ്ടായിരുന്നു.... പക്ഷേ താങ്കൾ ധീരമായ നിലപാട് സ്വീകരിച്ചു... അഭിനന്ദനങ്ങൾ. ചർച്ച പൊളിഞ്ഞതോടെ, വേണുവിന്റെ ദയനീയ മുഖം കാണണേണ്ടതായിരുന്നു' എന്നാണ് നന്ദ കുമാര്‍ എന്നൊരാളുട കമന്‍റ്.

ബഹിഷ്കരണം

ബഹിഷ്കരണം

മാതൃഭൂമി ചാനല്‍ ബഹിഷ്കരിക്കുകയെന്ന ആഹ്വാനവും ഒരു വിഭാഗം പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്നുണ്ട്. ' സന്ദീപ് വാര്യരെ മാതൃഭൂമി ചാനൽ ചർച്ചയിൽ നിന്ന് ഇറക്കിവിട്ട് മുഴുവൻ സംഘപരിവാർ പ്രസ്ഥാനങ്ങളെയും അപമാനിച്ച മാതൃഭൂമി ചാനൽ ബഹിഷ്കരിക്കുക..' എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശം.

നാണം കെട്ട്

നാണം കെട്ട്

അതേസമയം, തന്നെ ചര്‍ച്ചയില്‍ നിന്ന് നാണം കെട്ടാണ് സന്ദീപ് ഇറങ്ങിപ്പോന്നതെന്ന പ്രചരണം മറുപക്ഷവും സോഷ്യല്‍ മീഡിയിയില്‍ സജീവമാക്കിയിട്ടുണ്ട്. സൗകര്യമുണ്ടെങ്കില്‍ ഇരിക്കാമെന്ന പ്രസ്താവന പിന്‍വലിക്കാന്‍ അവതാരകന്‍ തയ്യാറാവാതിരുന്നതോടെ നാണം കെട്ടത് സന്ദീപ് ആണെന്നാണ് ഈ വിഭാഗത്തിന്‍റെ പ്രചരണം.

വീഡിയോ

സന്ദീപ് വാര്യരുടെ ഇറങ്ങിപ്പോക്കിന് ഇടവെച്ച രംഗങ്ങള്‍

 സഭയില്‍ നാടകീയ രംഗങ്ങള്‍; പ്രതിഷേധം മറികടന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം, പ്രതിപക്ഷം ഇറങ്ങിപ്പോയി സഭയില്‍ നാടകീയ രംഗങ്ങള്‍; പ്രതിഷേധം മറികടന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം, പ്രതിപക്ഷം ഇറങ്ങിപ്പോയി

 അമേരിക്കന്‍ സൈനികര്‍ ബോധരഹിതരാകുന്നു; 50 പേര്‍ ആശുപത്രിയില്‍, ഇറാന്റെ തിരിച്ചടിയില്‍ അടിപതറി അമേരിക്കന്‍ സൈനികര്‍ ബോധരഹിതരാകുന്നു; 50 പേര്‍ ആശുപത്രിയില്‍, ഇറാന്റെ തിരിച്ചടിയില്‍ അടിപതറി

English summary
sandeep warrier stepped out from channel discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X