കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറച്ച് വൈകിയിരുന്നെങ്കില്‍ സിഗരറ്റ് വലിച്ച് തീരുന്നത് പോലെ.... പരിഹാസവുമായി സന്ദീപാനന്ദഗിരി

Google Oneindia Malayalam News

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇതുവരെ കുറ്റക്കാരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ വ്യത്യസ്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദീപാനന്ദഗരി. ഗീതാക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലെ കൃഷ്ണന്റെയും സരസ്വതിയുടെയും വീണയുടെയും ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. അഗ്നിശമന സേന വരാന്‍ വൈകിയിരുന്നെങ്കില്‍ ഇതെല്ലാം ഒരു സിഗരറ്റ് വലിക്കുന്ന പോലെ കത്തിയമര്‍ന്നേനെ എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്.

1

സ്വാളഗ്രാമം ആശ്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ഗീതാക്ഷേത്രം. ചെട്ടിനാടിലെ കാരക്കുടിയില്‍ നിന്ന് കൊണ്ടുവന്ന പഴയ മരം കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. 18 അടുക്കുകളായി ചെമ്പുതകിടില്‍ ഭഗവത് ഗീത പൂര്‍ണമായി ആലേഖനം ചെയ്ത് കൊണ്ടുവന്നത് മൊറാദാബാദില്‍ നിന്നാണ്. എപിജെയാണ് ഗീതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഗീതാക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലെ കൃഷ്ണനും സരസ്വതിയും വീണയുമാണ് ഈ ചിത്രത്തില്‍ കാണുന്നത്. ചൂടേറ്റ് ഉരുകിയൊലിച്ചത് കാണാം. അഗ്നിശമന സേന വരാന്‍ ഏതാനും നിമിഷങ്ങള്‍ വൈകിയിരുന്നുവെങ്കില്‍ ഒരു സിഗരറ്റ് വലിച്ച് തീരുന്നത് പോലെ..... എല്ലാം അയ്യപ്പന് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സമാധാനം. സ്വാമി ശരണം. അതേസമയം സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ ഒരാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ആശ്രമത്തിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്.

മറുപടി നൽകേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്, ചോദ്യം ചെയ്യുക തന്നെ ചെയ്യും; പാർവതിമറുപടി നൽകേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്, ചോദ്യം ചെയ്യുക തന്നെ ചെയ്യും; പാർവതി

മിസോറാമില്‍ കോണ്‍ഗ്രസ് ശരിക്കും ഞെട്ടി.. നാല് ​എംഎല്‍എമാര്‍ക്ക് പുറമേ നിയമസഭാ സ്പീക്കറും ബിജെപിയില്‍മിസോറാമില്‍ കോണ്‍ഗ്രസ് ശരിക്കും ഞെട്ടി.. നാല് ​എംഎല്‍എമാര്‍ക്ക് പുറമേ നിയമസഭാ സ്പീക്കറും ബിജെപിയില്‍

English summary
sandeepananda facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X