സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ ഒരാൾ കസ്റ്റഡിയിൽ... ചോദ്യം ചെയ്യൽ തുടരുന്നു
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് നേരെ ആക്രമണം ഉണ്ടായത്. ആശ്രമത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മോഹനന് എന്നയാളെയാണ് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തത്.
Read Also: നിലപാട് മാറ്റിയില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്ന് പി പരമേശ്വരന്റെ ഭീഷണി..... നാളെ എന്നെയും നിങ്ങളെയും സംഘപരിവാര്‍ തീ വെച്ചേക്കാം.... ഭയന്നോടില്ല.... നിലപാട് വ്യക്തമാക്കി സന്ദീപാനന്ദഗിരി!
മോഹനനെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആശ്രമത്തിൽ നിന്നും പുറത്താക്കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. പുലര്‍ച്ചെ രണ്ട് മണിക്കാണ് അക്രമി സംഘം എത്തിയത്. രണ്ട് കാറുകളിലായെത്തിയ ആക്രമി സംഘം ആശ്രമത്തിന് മുന്നിലുണ്ടായിരുന്ന രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതിനാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകൾ. ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍ ആണെന്നാണ് ആരോപണം. ആക്രമണത്തില്‍ സന്ദീപാനന്ദഗിരി പൂജപ്പുര പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം സന്ദർശിച്ചിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications