ഇടത് ഉപരോധത്തിനെതിരെ പൊട്ടിത്തെറിച്ച സന്ധ്യ കോണ്‍ഗ്രസ് വേദികളില്‍
തിരുവനന്തപുരം: ക്ളിഫ് ഹൗസിന് മുന്നില്‍ എല്‍ഡിഎഫ് നടത്തിയ ഉപരോധ സമരത്തിന് നേരെ പൊട്ടിത്തെറിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് സന്ധ്യ എന്ന വീട്ടമ്മ. സന്ധ്യ കോണ്‍ഗ്രസിന്റെ ആളാണെന്നും അതാണ് ഉപരോധ സമരത്തിനെതിരെ പ്രതികരിച്ചതെന്നുമാണ് അന്ന് ഇടത് നേതാക്കള്‍ ആരോപിച്ചത്. ഈ ആരോപണത്തെ ശരിവയ്ക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് വേദികളില്‍ സജീവമാവുകയാണ് ഈ വീട്ടമ്മ.
കെപിസിസി പ്രസിഡന്റ് വിഎം സുധീരന് പങ്കെടുത്ത വേദിയിലാണ് സന്ധ്യ ഏറ്റവും ഒടുവില്‍ എത്തിയത്. സുധീരന് നടത്തുന്ന ജനപക്ഷയാത്രയുടെ സിഡി പ്രകാശന ചടങ്ങിലാണ് സന്ധ്യ പങ്കെടുത്തത്. ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ സംവിധായകന് റോഷന് ആന്‍ഡ്രൂസാണ് സിഡി പ്രകാശനം ചെയ്തത്.

മുന്‍പ് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്റെ ഉപവാസ സമരപ്പന്തലിലും സന്ധ്യ ഒപ്പമുണ്ടായിരുന്നു. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതു മുന്നണി നടത്തിയ ക്ളിഫ് ഹൗസ് ഉപരോധത്തിന് നേരെയാണ് അന്ന് സന്ധ്യ പൊട്ടിത്തെറിച്ചത്.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നു എന്നാരോപിച്ചാണ് സന്ധ്യ പ്രതികരിച്ചത്. സാധാരണക്കാരിയായ വീട്ടമ്മയുടെ പ്രതികരണം എന്ന നിലയ്ക്ക് ദൃശ്യമാധ്യമങ്ങള്‍ സംഭവം വലിയ വാര്‍ത്തയാക്കി. സന്ധ്യയ്ക്ക് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications