പോലീസ് തലപ്പത്ത് അഴിച്ചുപണി; ബി സന്ധ്യ ദക്ഷിണ മേഖലാ എഡിജിപി
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പോലീസ് തലപ്പത്ത് ആദ്യ അഴിച്ചുപണി തുടങ്ങി. ദക്ഷിണ മേഖലാ എഡിജിപി കെ. പത്മകുമാറിനെ നീക്കി ബി. സന്ധ്യയെ തല്‍സ്ഥാനത്ത് നിയമിച്ചു. പത്മകുമാറിനായിരുന്നു നേരത്തെ ജിഷ വധക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ എഡിജിപി ബി സന്ധ്യയെ ജിഷ കൊലക്കേസ് അന്വേഷണം ഏല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവരെ ദക്ഷിണ മേഖലാ എഡിജിപിയായി ചുമതലപ്പെടുത്തിയതും. അതേസമയം, സ്ഥാനത്തുനിന്നും മാറ്റിയ പത്മകുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല.

നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിപിഎം നേതാവ് എംഎം മണിക്കെതിരെ അന്വേഷണം നടത്തിയതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും പത്മകുമാര്‍ ആയിരുന്നു. സോളാര്‍ കേസിലും പത്മകുമാറിന്റെ ഇടപെടല്‍ വിവാദമായിരുന്നു. സരിത എസ് നായര്‍ തന്നെ നേരിട്ട് പത്മകുമാറിനെതിരെ പരസ്യമായ ആരോപണം ഉന്നയിച്ചിരുന്നു.
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയോ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയോ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പോലീസ് തലപ്പത്ത് അഴിച്ചുപണി ഉണ്ടായേക്കുമെന്നുതന്നെയാണ് സര്‍ക്കാര്‍ ആദ്യ നാളുകള്‍ തന്നെ നല്കുന്ന സൂചന. നേരത്തെ യുഡിഎഫ് സര്‍ക്കാരിനെ പലതവണ വിമര്‍ശിച്ച ജേക്കബ് തോമസിന് ഉചിതമായ പദവി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications