കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര് വിരുന്ന് വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ല; തനിക്കെതിരായ വാര്‍ത്തകള്‍ക്കെതിരെ സാന്ദ്ര തോമസ്

തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ഓണ്‍ലൈനുകള്‍ക്കെതിരെ സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അവരുടെ പ്രചരണത്തിന് വേണ്ടിയാണ് ഓണ്‍ലൈനുകള്‍ ഇത് ചെയ്യുന്നതെന്നും സാന്ദ്ര.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: തനിക്കെതിരായി അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ വരുന്നതില്‍ അസ്വസ്ഥയാണ് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. കൊച്ചിയില്‍ സാന്ദ്ര ആന്‍ഡ് കമ്പനി എന്ന പേരില്‍ കൃത്രിമ പൂക്കളുടെ കച്ചവടം നടത്തുന്ന സാന്ദ്ര തോമസിന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ക്ക് ഇരയാകുന്നത് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസാണ്. ഇതിനെതിരെയാണ് സാന്ദ്ര രംഗത്ത് വന്നിരിക്കുന്നത്. കൃത്രിമപ്പൂക്കളുടെ കച്ചവടം നടത്തുന്ന സാന്ദ്ര തോമസിന്റെ വാര്‍ത്തയ്ക്ക് തന്റെ ഫോട്ടോകള്‍ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ വളരെ ശക്തമായ ഭാഷയിലാണ് തന്റെ ഫേസ്ബുക്കിലൂടെ സാന്ദ്ര പ്രതികരിച്ചിരിക്കുന്നത്.

ആര് വിരുന്ന് വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലെന്ന് പറഞ്ഞത് പോലെയാണ് തന്റെ കാര്യമെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത് തന്നെ. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അവരുടെ പ്രചാരത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നും അവര്‍ പറയുന്നു.

സാന്ദ്ര തോമസ് എന്ന പേര്

സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ഗുണ്ടാ ആക്രമണ കേസിലാണ് സാന്ദ്ര തോമസിന്റെ പേര് ആദ്യമായി ഉയര്‍ന്നു കേള്‍ക്കുന്നത്. കൃത്രിമ പൂക്കളുടെ കച്ചവടം നടത്തുന്ന സാന്ദ്ര തോമസായിരുന്നു സംഭവത്തിലെ യഥാര്‍ത്ഥ പ്രതി. അന്ന് മുതല്‍ നടി സാന്ദ്ര തോമസിനും ഇരിക്കപ്പൊറുതി ഇല്ല.

സാന്ദ്ര രംഗത്ത്

ആരോപിതയായ സാന്ദ്ര തോമസ് താനല്ല എന്ന് വ്യക്തമാക്കി അന്ന് തന്നെ നടി രംഗത്തെത്തിയിരുന്നു. പിന്നീട് താരത്തെ അതുമായി കൂട്ടിയിണക്കുന്ന വാര്‍ത്തകള്‍ എത്തിയതുമില്ല.

നികുതി വെട്ടിപ്പ്

സാന്ദ്ര തോമസ് നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയെന്ന വാര്‍ത്തയാണ് വീണ്ടും താരത്തെ പ്രതിക്കൂട്ടിലാക്കിയത്. ഇക്കുറിയും യഥാര്‍ത്ഥ പ്രതി കൃത്രിമ പൂക്കളുടെ കച്ചവടം നടത്തുന്ന സാന്ദ്ര തോമസ് ആയിരുന്നു.

ഓണ്‍ലൈന്‍ വാര്‍ത്ത

എന്നാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയ്‌ക്കൊപ്പം താരത്തിന്റെ ചിത്രമാണ് നല്‍കിയത്. ഇതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇതിനെതിരെയാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

പ്രചാരം വര്‍ദ്ധിപ്പിക്കാന്‍

മഞ്ഞ ഓണ്‍ലൈന്‍ സൈറ്റുകളുടെ പ്രചാരം വര്‍ദ്ധിപ്പിക്കാനാണ് അവര്‍ ഇത്തരത്തില്‍ ചെയ്യുന്നത്. സിനിമാതാരങ്ങളുടെ ജീവിതം തോന്നുന്നത് പോലെ ഉപയോഗിക്കുകയാണെന്നും അവര്‍ പറഞ്ഞു.

മനുഷ്യത്വം ഇല്ലേ?

ഇത്തരത്തിലുള്ള വാര്‍ത്തകളും പ്രചരണങ്ങളും അവരുടെ ജീവിതത്തെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്നോ അപമാനിതരാക്കുന്നുവെന്നോ ഇവര്‍ ചിന്തിക്കില്ലെന്ന് പറയുന്ന താരം ഇവര്‍ക്ക് മനുഷ്യത്വം എന്നൊന്നില്ലെ എന്നും ചോദിക്കുന്നു.

മനപ്പൂര്‍വം ചെയ്യുന്നത്

ഇത് മനപ്പൂര്‍വം ചെയ്തതാണെന്നും, ഒരാള്‍ പ്രശസ്തരാണെങ്കില്‍ അയാളെ എത്രമാത്രം നാണം കെടുത്താം എന്നാണിവര്‍ ചിന്തിക്കുന്നതെന്നും സാന്ദ്ര തോമസ് കുറിപ്പില്‍ ആരോപിക്കുന്നു. ഐശ്വര്യയെന്നോ അമലയെന്നോ പേരുള്ള ഒര സ്ത്രീയെയാണ് കേസില്‍ പിടിച്ചതെങ്കില്‍ അമലയുടേയും ഐശ്വര്യയുടേയും ചിത്രം അവര്‍ നല്‍കുമോ എന്നും താരം ചോദിച്ചു.

നാണംകെട്ട പരിപാടി

കാള പെറ്റന്ന് കേള്‍ക്കുമ്പോഴെ കയറെടുക്കന്നവരോട് ഒന്നേ പറയാനുള്ളു, ഇതൊരു നാണംകെട്ട പരിപാടിയാണ് എന്ന് പറഞ്ഞാണ് സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് കുറപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

English summary
Sandra Thomas reacted to the fake news appeared in the online media through facebook. They did all these for their promotion and circulation, she said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X