സാന്ദ്ര തോമസിന്റെ പരാതി; കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം, ഒന്നാം പ്രതി ആന്റോ ജോസഫ്
കൊച്ചി: സാന്ദ്ര തോമസ് നൽകിയ അധിക്ഷേപ പരാതി കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികളായ, പ്രസിഡന്റ് ശ്രീ ആന്റോ ജോസഫ് ഒന്നാം പ്രതിയായും സെക്രട്ടറി ബി രാകേഷ് രണ്ടാം പ്രതിയായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനിൽ തോമസ് , ഔസേപ്പച്ചൻ വാളക്കുഴി എന്നിവരെ മൂന്നും നാലും പ്രതികളായും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ll മുൻപാകെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 2024 ജൂണിലാണ് സംഭവം നടന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ അപമാനിക്കപ്പെട്ടുവെന്നായിരുന്നു സാന്ദ്രയുടെ പരാതി.
ഈ കേസ് അട്ടിമറിക്കാനും തന്നെ സ്വാധീനിക്കാനും ഇല്ലായ്മ ചെയ്യാനും മലയാളസിനിമയിൽ നിന്ന് തന്നെ മാറ്റിനിർത്താനും സംഘടിതമായ ശ്രമമുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചു കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചു എന്നുള്ളത് വലിയ വിജയമായി കാണുന്നുവെന്ന് സാന്ദ്ര പറഞ്ഞു . അന്വേഷണ സംഘത്തിനും എല്ലാവിധ സഹായസഹകരണങ്ങളും പിന്തുണയും നൽകിയ സംസ്ഥാന ഗവണ്മെന്റിനും മുഖ്യമന്ത്രി പിണാറായി വിജയനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും സാന്ദ്ര തോമസ് പറഞ്ഞു.

സാന്ദ്ര തോമസ് പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ്
ഒടുവിൽ കുറ്റപത്രം സമർപ്പിച്ചു. കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികളായ, പ്രസിഡന്റ് ശ്രീ ആന്റോ ജോസഫ് ഒന്നാം പ്രതിയായും സെക്രട്ടറി ബി രാകേഷ് രണ്ടാം പ്രതിയായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനിൽ തോമസ് , ഔസേപ്പച്ചൻ വാളക്കുഴി എന്നിവരെ മൂന്നും നാലും പ്രതികളായും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ll മുൻപാകെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു . IPC സെക്ഷൻസ് 509,34, 354A14, 506വകുപ്പുകൾ പ്രകാരം ആണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
എനിക്ക് പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഓഫീസിൽ വെച്ചുണ്ടായ ദുരനുഭവത്തെ സംബന്ധിച്ച് ഞാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് കേസ് അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതി ഉത്തരവിലൂടെ എസ് ഐ ടി നോഡൽ ഓഫീസർ ആയ ശ്രീമതി ജി പൂങ്കുഴലി ഐ പി എസ് ന്റെ നേതൃത്വത്തിൽ എസ് ഐ സിബി ടി ദാസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, ടീം മെമ്പേഴ്സ് എ എസ് ഐ സുമേഷ്, എ എസ് ഐ ഷീബ, എസ് സി പി ഒ മധു , സി പി ഒ ശാലിനി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .
7 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയാണ് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് . അന്വേഷണസംഘത്തിന് നേതൃത്വം കൊടുത്ത ഐജി ശ്രീ പൂങ്കുഴലീ ഐ പി എസ് അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങളായ ശ്രീമതി സിബി , മധു ഉൾപ്പെടെ മറ്റെല്ലാ അംഗങ്ങൾക്കും ഞാൻ നന്ദി രേഖപെടുത്തുന്നു . എല്ലാവിധ സഹായസഹകരണങ്ങളും പിന്തുണയും നൽകിയ സംസ്ഥാന ഗവണ്മെന്റിനും ആഭ്യന്തര വകുപ്പ് നയിക്കുന്ന മുഖ്യമന്ത്രി ശ്രീ പിണാറായി വിജയനും പ്രത്യേകം നന്ദി രേഖപെടുത്തുന്നു .
അതോടൊപ്പം എന്നെ പിന്തുണച്ച കുടുംബാംഗങ്ങൾ , സുഹൃത്തുക്കൾ എനിക്ക് നേരിട്ട് പരിജയം ഇല്ലാത്ത സോഷ്യൽ മീഡിയയിലൂടെ പിന്തുണ നൽകി എനിക്ക് ധൈര്യം നൽകിയ ഓരോ വ്യക്തികളോടും പ്രത്യേകം പ്രത്യേകം നന്ദിയുണ്ട് . ഇത്തരം പിന്തുണകളാണ് അചഞ്ചലമായി നിയമവഴിയിലൂടെ മുന്നോട്ടു പോകാൻ എന്നെ പ്രേരിപ്പിച്ചത്. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .
ഈ കേസ് അട്ടിമറിക്കാനും എന്നെ സ്വാധീനിക്കാനും എന്നെ ഇല്ലായ്മ ചെയ്യാനും എന്നെ മലയാളസിനിമയിൽ നിന്ന് തന്നെ നിഷ്കാസനം ചെയ്യാനും സംഘടിതമായ ശ്രമമുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചു കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചു എന്നുള്ളത് വലിയ വിജയമായി ഞാൻ കാണുന്നു . ഇത്തരം ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം എന്നെ സ്നേഹിക്കുന്ന പിന്തുണക്കുന്ന നല്ലവരായ ജനങ്ങളുടെ പിന്തുണയോട് കൂടി അതിജീവിക്കാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു .
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications