കൈചൂണ്ടി സംസാരിച്ച് സുരേഷ് കുമാര്‍; നാണമില്ലാത്ത ഏര്‍പ്പാടെന്ന് സാന്ദ്ര തോമസ്: പത്രികയും തള്ളി
കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനിരുന്ന നിര്‍മാതാവ് സാന്ദ്ര തോമസും നിലവിലെ ഭരണസമിതി അംഗങ്ങളുമായി രൂക്ഷമായ വാക്കുതര്‍ക്കം. സാന്ദ്ര തോമസിനു നേരെ കൈചൂണ്ടി സംസാരിച്ചതിന്റെ പേരില്‍ ഭാരവാഹിയായ സുരേഷ് കുമാറുമായും തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹി തിരഞ്ഞെടുപ്പിലേക്കുള്ള സാന്ദ്ര തോമസിന്റെ പത്രിക തള്ളി.
പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിക്കാന്‍ സാന്ദ്ര നല്‍കിയിരുന്ന പത്രികയാണ് തള്ളിയത്. പ്രസിഡന്റായി മല്‍സരിക്കാന്‍ മൂന്നു ചിത്രങ്ങള്‍ നിര്‍മിക്കണമെന്ന് പറഞ്ഞാണ് പത്രിക തള്ളിയത്. സൂക്ഷ്മ പരിശോധനയ്ക്കിടെ പത്രിക തള്ളുമ്പോഴാണ് സാന്ദ്രയും നിലവിലെ ഭരണസമിതി അംഗങ്ങളുമായി രുക്ഷമായ വാക്കുതര്‍ക്കമുണ്ടായത്.

പ്രസിഡന്റായി മല്‍സരിക്കണമെങ്കില്‍ സ്വന്തം ബാനറില്‍ നിര്‍മിച്ച മൂന്ന് ചിത്രങ്ങളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നും സാന്ദ്ര പ്രൊഡക്ഷന്‍സിന്റെ ബാനറിലുള്ളത് 2 ചിത്രങ്ങള്‍ മാത്രമാണെന്നും റിട്ടേണിംഗ് ഓഫീസര്‍ നിലപാടെടുത്തു. പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നും പ്രശ്നം നിയമപരമായി നേരിടുമെന്നും പറഞ്ഞ സാന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മല്‍സരിക്കുമെന്നും അറിയിച്ചു
സാന്ദ്രയുടെ വാക്കുകള്‍: 'മല്‍സരിച്ച് ജയിച്ച് കാണിക്ക്, അല്ലാതെ ഇങ്ങനെ കൊതിക്കെറുവ് കാണിക്കുകയല്ല വേണ്ടത്. ഇത് ഒരുമാതിരി നാണമില്ലാത്ത പരിപാടിയായി പോയി. ഞാന്‍ സിനിമയെടുക്കാത്ത നിര്‍മാതാവല്ല. ഞാന്‍ ഹിറ്റ് സിനിമകള്‍ എടുത്തിട്ടുണ്ട്. മൂന്നില്‍ കൂടുതല്‍ ഹിറ്റ് സിനിമകള്‍ ഞാന്‍ എടുത്തിട്ടുണ്ട്. അല്ലാതെ ഇതുപോലത്തെ പണി ഞാന്‍ ഇതുവരെ എടുത്തിട്ടില്ല. മല്‍സരിച്ച് ജയിച്ച് കാണിക്ക്. അല്ലാതെ ഇതേ ഒരുമാതിരി വൃത്തികെട്ട ഏര്‍പ്പാടാണ്. മല്‍സരിച്ചാല്‍ തോല്‍ക്കുമെന്ന് ഉറപ്പ് ഉള്ളോര് ഇതുപോലത്തെ വൃത്തികേട് കാണിക്കും'. എന്നായിരുന്നു സാന്ദ്ര പറഞ്ഞത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications