Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതിലാണ് എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായത്, ഞാൻ റിമയോട് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു'; സാന്ദ്ര തോമസ്

തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്ന വ്യക്തിയാണ് സാന്ദ്ര തോമസ്. വിജയ് ബാബുവും ആയി ചേർന്ന് ഫ്രൈഡേ ഫിലിംസ് എന്ന നിർമാണ കമ്പനിയുമായി മുന്നോട്ട് പോകുന്നതിനിടെ വിജയ് ബാബുവുമായി വലിയ പ്രശ്നമുണ്ടാവുകയും അതിന്റെ പേരിൽ വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്തിട്ടുണ്ട് സാന്ദ്രയ്ക്ക്. ഇപ്പോൾ ഡബ്ല്യൂസിസിയുമായി ബന്ധപ്പെട്ടും എന്തുകൊണ്ടാണ് ഡബ്ല്യൂസിസിയിൽ ചേർന്നില്ല എന്നതിനെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് സാന്ദ്ര. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ പ്രതികരണം.

ഡബ്ല്യൂസിസി ഉണ്ടായതുകൊണ്ട് തന്റെ ഏതെങ്കിലും പ്രശ്‌നം കുറയുന്നതായി തോന്നിയിട്ടില്ല എന്നാണ് പറയുന്നത്. തനിക്കറിയില്ല, അവർ ചിലപ്പോൾ ഒരുപാട് പേരെ പിന്തുണയ്ക്കുന്നുണ്ടായിരിക്കാം. പക്ഷേ തനിക്ക് ഒരു പോയിന്റിലും അവരുടെ ഭാഗത്ത് പിന്തുണ ലഭിച്ചിട്ടില്ലെന്ന് സാന്ദ്ര പറഞ്ഞു.

sandra thomas 3311

വിജയ് ബാബുവുമായി അങ്ങനൊരു പ്രശ്‌നം വന്നപ്പോൾ ഒഒരു ഭീകര പോരാട്ടമാണ് നടന്നത്. ഇത്രയും ഭീകര പ്രശ്‌നങ്ങൾ നടന്നിട്ടും എനിക്കവിടെ നിന്ന് ഒരു കോളുപോലും വന്നിട്ടില്ല. കുറച്ച് കഴിഞ്ഞപ്പോൾ റിമ എന്നെ വിളിച്ചിരുന്നു, ഒരു ഫ്രണ്ടായി, ആ സമയത്ത് ഡബ്ല്യൂസിസി ഇല്ല, റിമ മാത്രം സംസാരിച്ചിട്ടുണ്ട്. അത് കഴിഞ്ഞ് പാർവതിയും സംസാരിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

എല്ലാവരുടേയും വിചാരം ഞാൻ കള്ളക്കേസു കൊടുത്തുവെന്നാണ്

എല്ലാവരുടേയും വിചാരം ഞാൻ എന്തോ കള്ളക്കേസു കൊടുത്തു എന്നായിരിക്കാം, അല്ലെങ്കിൽ പടം ചെയ്യുന്നത് വിജയ് ആയതുകൊണ്ട് വിജയുടെ കൂടെ നിന്നതാണോ എന്നും എനിക്കറിയില്ല, ആ സമത്ത് ഞാനാകെ ബ്ലാങ്ക് ആയിരുന്നു. ആരും വിളിയില്ല, ആരും സംസാരംമില്ല..ഭയങ്കര ഡിപ്രഷനിലേക്ക് പോയി.

എന്റെ ഏറ്റവും വലിയ പേടി ഇതൊക്കെ എന്റെ പിളേളരെ ബാധിക്കുമോ എന്നായിരുന്നു. ഞാൻ അത്രയും ഡിപ്രഷനിലായിരുന്നു എന്റെ പ്രെഗ്നൻസി സമയത്ത്. മെയിൽ ഷോവെനിസ്റ്റിക്ക് സ്വഭാവം കൊണ്ടായിരിക്കാം വിജയ് ബാബു അങ്ങനെ പെരുമാറിയതെന്നും സാന്ദ്ര പറയുന്നു. ആറ് വർഷം മുമ്പ് കണ്ടിരുന്ന വിജയ് ആയിരുന്നില്ല ആ പ്രശ്‌നത്തിന്റെ സമയത്ത് കണ്ട വിജയ് എന്നും സാന്ദ്ര പറയുന്നു.

ഡബ്ല്യൂസിസി തുടങ്ങാൻ നേരം റിമ പറഞ്ഞിരുന്നു

അന്ന് സംഘടനകളൊന്നും മുന്നോട്ട് വന്നില്ലെന്നും താൻ ആരെയും എന്റർടെയ്ൻ ചെയ്തില്ലെന്നും സാന്ദ്ര പറയുന്നു. താൻ വിജയ് ബാബുവിനോട് മാത്രമാണ് സംസാരിച്ചതെന്നും. ആ തെറ്റദ്ധാരണ അവിടെയാണ് തീരേണ്ടത്. അല്ലാതെ വേറൊരാൾ ഇടയിൽ കയറിയല്ല.. ഞാൻ പിന്നീട കുറച്ച് കാലം സിനിമയിൽ ഉണ്ടായിരുന്നില്ല.

അതിന് ശേഷം ഡബ്ല്യൂസിസി തുടങ്ങാൻ നേരം റിമ എന്റടുത്ത് പറഞ്ഞിരുന്നു. എന്നോട് താല്പര്യം ഉണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ എനിക്ക് ചില കൺസേൺസ് ഉണ്ടായിരുന്നു. ഇവർ പറയുന്ന ചില കാര്യങ്ങളിൽ എനിക്ക് ഒത്തുപോകാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടായിരുന്നു. അത് ഞാൻ റിമയോട് പറഞ്ഞിരുന്നു.

പലപ്പോഴും സ്ത്രീകൾക്ക് സ്ത്രീകൾ തന്നെയാണ് ശത്രു..

തുല്യവേതനം വേണമെന്ന് പറയുമ്പോൾ അതിനനുസരിച്ച് ഒരു വാല്യൂ ഉണ്ടാക്കി തുല്യവേതനം ചോദിച്ചോളൂ കുഴപ്പമില്ല. പക്ഷേ വാല്യൂ ഇല്ലാത്ത ആൾ തുല്യ വേതന വേണം എന്നു പറഞ്ഞാൽ ഒരു നിർമ്മാതാവ് എന്ന നിലയിൽ ഞാൻ കൊടുക്കില്ല. ഞാൻ ഒരു സ്ത്രീയാണ് വേറൊരു സ്ത്രീക്ക് കൊടുക്കുന്നില്ലെന്ന് ചോദിച്ചാൽ വാല്യൂ ക്രിയേറ്റ് ചെയ്യണം. ഇപ്പോള് മഞ്ജു വാര്യർക്ക് കൊടുക്കുന്നുണ്ട്, നയൻ താരയ്ക്ക് കൊടുക്കുന്നുണ്ട്.

വാല്യൂ ക്രിയേറ്റ് നിങ്ങൾ ചോദിച്ചോളു. ഞാൻ പല സെറ്റുകളിലും കണ്ടിട്ടുണ്ട്.. പലപ്പോഴും സ്ത്രീകൾക്ക് സ്ത്രീകൾ തന്നെയാണ് ശത്രു. പലപ്പോഴും കാരവാനൊന്നും മറ്റ് സ്ത്രീകളെ ഉപയോഗിക്കാൻ സമ്മതിക്കില്ല. പ്രൊഡ്യൂസർ പോയി അഭ്യർത്ഥിച്ചാലും എന്റെ ടോയ്‌ലറ്റ് മറ്റുള്ളവർ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറയാറുണ്ട്.

നായിക മാത്രമല്ലല്ലോ ഒരു സിനിമയിൽ ഉള്ളത്..

ഇതേ ആൾക്കാർ തന്നെ കാരവൻ വേണെമെന്നു പറയുമ്പോൾ എനിക്ക് യോജിക്കാൻ പറ്റാതായി. എല്ലാവരേയും ഒരു പോലെ കാണണം. നായിക മാത്രമല്ലല്ലോ ഒരു സിനിമയിൽ ഉള്ളത്. സഹനടിമാർ ഉണ്ട്, ചെറിയ റോളുകൾ ചെയ്യുന്നവരുണ്ട്. എല്ലാവരും മനുഷ്യരല്ലേ എല്ലാവരേയും ഒരുപോലെ കാണണ്ടേ..അതിലാണ് എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായത്.

അത് ഞാൻ റിമയോട് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു, റിമ ഓകെ നിനക്ക് അങ്ങനെയാണ് തോന്നുന്നതെങ്കിൽ നീ ജോയിൻ ചെയ്യേണ്ട എന്നു പറഞ്ഞു. അതിന് ശേഷം പാർവതിയും അഞ്ജലി മേനോനും വിളിച്ചു. ഇവരെല്ലാ കാര്യം കേൾക്കുമെങ്കിലും ആരും പരിഹാരം ആരും തന്നില്ല, അതുകൊണ്ട് തന്നെ ഡബ്ല്യൂസിസയിൽ ജോയിൻ ചെയ്തില്ല.

ബ്ല്യൂസിസി അവരുടെ അംഗങ്ങളുടെ കാര്യത്തിൽ മാത്രമേ എന്തെങ്കി്‌ലും ചെയ്യുന്നുള്ളൂ..

അതുകൊണ്ടാണോ എന്നറിയില്ല. ഞാൻ ഐസുവിലായി അങ്ങോട്ടോ ഇങ്ങോട്ടോ എന്നു പറഞ്ഞപ്പോൾ ഒരാളും വിളിച്ചില്ല, എനിക്ക് സങ്കടമായി മമ്മൂക്കയും ലാലേട്ടനും വരെ വിളിച്ചു. ഞാൻ പ്രതികരിച്ച് കഴിഞ്ഞപ്പോൾ റിമ വിളിച്ചു. ഐസിയുവിൽ ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞു. സങ്കടമായി അതുകൊണ്ടാണ് പറഞ്ഞത്, സാന്ദ്ര പറയുന്നു. ഡബ്ല്യൂസിസി അവരുടെ അംഗങ്ങളുടെ കാര്യത്തിൽ മാത്രമേ എന്തെങ്കി്‌ലും ചെയ്യുന്നുള്ളൂ. ചില കാര്യങ്ങൾ പ്രതികരിക്കാത്തതുപോലെ എനിക്ക് തോന്നി. വിനായകന്റെ പ്രശ്‌നത്തിലൊക്കെ അവർ മിണ്ടാതിരിക്കുന്നതുപോലെ തോന്നിയെന്നും സാന്ദ്ര തോമസ് പറയുന്നു.

കൂടെ നിന്ന് ആവശ്യങ്ങൾ നേടിയെടുക്കുകയാണ വേണ്ടത്..

ഇവിടെ നിലനിൽക്കുന്ന അസോസിയേഷനിൽ സ്ത്രീകൾ വരണം. അതല്ലാതെ സ്ത്രീകൾ ആയിട്ട് മാറിനിന്ന് ഞങ്ങൾക്ക് കുറേ അവകാശം വേണമെന്ന് പറഞ്ഞാൽ, ഈ രണ്ട് താല്പര്യവും ചേർന്നുപോകാൻ ബുദ്ധിമുട്ടാണ്. അവരുടെ കൂടെ നിന്ന് ആവശ്യങ്ങൾ നേടിയെടുക്കുകയാണ വേണ്ടത്, എതിർത്ത് നിന്ന് നേടുന്നതിനോട് അഭിപ്രായമില്ല, മെയിൽ ഡോമിനേറ്റഡ് ഇന്റസ്ട്രിയിൽ ആണ് നിൽക്കുന്നത് എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ എന്നെയൊരു മെയിലായിട്ട് തന്നെയാണ് പരിഗണിക്കുന്നത്. ഞാൻ ഒരു സ്ത്രീയാണ് എന്നു പറഞ്ഞ് ഒരിക്കലും ഒരു പ്രശ്‌നവുമായി പോയിട്ടില്ല, സാന്ദ്ര പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+