ഫ്രൈഡേ ഫിലിംസില്‍ അടിപിടി; വിജയ്ബാബു സാന്ദ്ര തോമസിനെ മര്‍ദിച്ചതായി പരാതി
നിര്‍മാതാവ് വിജയ് ബാബു സാന്ദ്ര തോമസിനെ മര്‍ദിച്ചതായി പരാതി. സാന്ദ്ര തോമസ് ആശുപത്രിയല്‍ ചികിത്സ തേടി.
കൊച്ചി: ഫ്രൈഡേ ഫിലിംസ് നിര്‍മാതാക്കളിലൊരാളായ സാന്ദ്ര തോമസിന് മര്‍ദനമേറ്റു. ഫ്രൈഡേ ഫിലിംസിലെ സഹനിര്‍മാതാവായ വിജയ് ബാബുവിനെതിരെയാണ് പരാതി. സാന്ദ്ര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിജയ് ബാബുവിനെതിരെ കേസ് എടുത്തു.

ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ചൊവ്വാഴ്ച വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന മര്‍ദിച്ചതായാണ് പരാതി. സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരെ കൂട്ടമണി, ആട് ഒരു ഭീകരജീവി തുടങ്ങി പത്തോളം സിനിമകള്‍ ഇരുവരും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്.












Click it and Unblock the Notifications